ശബരിമലയിൽ നടക്കുന്നത് ബിജെപി ഗൂഡാലോചന: നട അടയ്ക്കുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ നിർദേശത്തെ തുടർന്ന്; വിവാദ പ്രസംഗം പുറത്ത്

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി നടത്തുന്ന ഗൂഡാലോചന വെളിപ്പെടുന്നു. യുവതികൾ സന്നിധാനത്ത് എത്തിയാൽ നട അടച്ചിടുമെന്ന് ക്ഷേത്രം തന്ത്രി കണ്ഠരര് മോഹനര് പ്രഖ്യാപിച്ചത് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ളയുമായി ആലോചിച്ചിട്ടെന്നതിന്റെ നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത്. കഴിഞ്ഞ ദിവസം ചേർന്ന യുവമോർച്ചാ സംസ്ഥാന നേതൃയോഗത്തിലാണ് പി.എസ് ശ്രീധരൻപിള്ള വിവാദപ്രസംഗം നടത്തിയത്. രഹ്നഫാത്തിമയും, കവതാ ജക്കാലയും ശബരിമല സന്ദർശനത്തിനു എത്തിയ ദിവസമാണ് നട അടച്ചിടുമെന്ന് പ്രഖ്യാപിച്ച ക്ഷേത്രം തന്ത്രി രംഗത്ത് എത്തിയത്. ഇത് സംസ്ഥാന സർക്കാരിനെയും പൊലീസിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഇത് […]

അവർ മരണത്തിലേയ്ക്ക് ബൈക്ക് ഓടിച്ച് കയറിയതോ..? സോഷ്യൽ മീഡിയയിലെ മരണ ഗ്രൂപ്പുകൾ: ആറു മാസത്തിനിടെ സംസ്ഥാനത്ത് നടന്ന 83 ബൈക്ക് അപകടമരണങ്ങൾ പൊലീസ് പരിശോധിക്കുന്നു; മരിച്ചത് 76 കൗമാരക്കാർ

സ്വന്തം ലേഖകൻ കൊച്ചി: അവർ മരണത്തിലേയ്ക്ക് ബൈക്ക് ഓടിച്ചു കയറിയതോ..? സംസ്ഥാനത്തെ സോഷ്യൽ മീഡിയയിലെ ആത്മഹത്യാ ഗ്രൂപ്പുകളിൽ അംഗങ്ങളായ കൗമാരക്കാർ ജീവനൊടുക്കിയതിനു പിന്നാൽ സംസ്ഥാനത്ത് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ 83 ബൈക്ക് അപകടങ്ങളെപ്പറ്റി പൊലീസ് അന്വേഷിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി 16 മുതൽ 19 വയസുവരെയുള്ള കുട്ടികൾ അപകടത്തിൽപ്പെട്ട സംഭവങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ഈ അപകടങ്ങളിലായി മരിച്ച 76 കൗമാരക്കാരുടെ മരണമാണ് പൊലീസിനെ ആശങ്കയിലാക്കുന്നത്. ഫെയ്‌സ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും ആത്മഹത്യ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് വയനാട് കണിയാമ്പറ്റ കടവൻ സുബൈർ – റഷീദ് ദമ്പതികളുടെ മകൻ മുഹമ്മദ് ഷമ്മാസ് […]

ശബരിമല സ്ത്രീ പ്രവേശനം: സന്നിധാനത്ത് ആദ്യമായി വനിതാ പൊലീസെത്തി; അയ്യപ്പഭകതരെ കടത്തിവിടുന്നില്ലെന്നാരോപിച്ച് നിലയ്ക്കലിലും എരുമേലിയിലും സംഘർഷം; ആചാരലംഘനമുണ്ടായാൽ നട അടയ്ക്കുമെന്നു മേൽശാന്തി

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കനത്ത പൊലീസ് കാവലിൽ സന്നിധാനം. പമ്പയും സന്നിധാനവും നിലയ്ക്കലും കാക്കിപ്പടയുടെ കാവലിലായി. ചരിത്രത്തിൽ ആദ്യമായി സന്നിധാനത്ത് വനിതാ പൊലീസ് സംഘവും എത്തി. അയ്യപ്പഭക്തരെ സന്നിധാനത്തേയ്ക്ക് കടത്തി വിടാത്തതിൽ പ്രതിഷേധിച്ച് എരുമേലിയിലും, നിലയ്ക്കലിലും കണമലയിലും പ്രതിഷേധം ശക്തമായി. ചിത്തിര ആട്ടവിശേഷത്തിനായി ഇന്ന് വൈകിട്ട് ശബരിമല നടതുറക്കാനിരിക്കെയാണ് സംഘർഷം വ്യാവസമായിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി പത്തു മണിവരെയാണ് നട തുറന്നിരിക്കുക. ശബരിമലയുടെ സുരക്ഷയ്ക്കായി അയ്യായിരത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. അൻപത് വയസിനു മുകളിൽ പ്രായമുള്ള 15 വനിതാ പൊലീസുകാരെയാണ് സന്നിധാനത്ത് […]

ക്രിമിനൽകേസ് ഉണ്ടാകില്ല, ജയിലിൽ പോകേണ്ടി വരില്ല: പാപ്പരായാൽ ഒന്നും സംഭവിക്കില്ല: കുന്നത്ത്കളത്തിൽ വിശ്വനാഥനെ അവർ ചതിച്ചു; ജയിലിൽ നീറിക്കഴിഞ്ഞത് 104 ദിവസം; പുറത്തിറങ്ങിയാൽ അപമാന ഭയം മാനസിക രോഗിയാക്കി; ഒടുവിൽ അഭയം കണ്ടെത്തിയത് മരണത്തിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട് കുന്നത്ത്കളത്തിൽ വിശ്വനാഥന് 104 ദിവസം ജയിലിൽ കഴിയേണ്ടി വന്നത് കൂടെ നിന്ന് ചതിച്ചവരുടെ വാക്ക് വിശ്വസിച്ചതിനെ തുടർന്ന്. തട്ടിപ്പിനു കേസുണ്ടാകില്ലെന്നും, എല്ലാം കോടതിയിൽ നിയമപ്രകാരം നടന്നുകൊള്ളുമെന്നും ഒപ്പം നിന്നവർ വിശ്വസിപ്പിച്ചതോടെയാണ് വിശ്വനാഥൻ സബ് കോടതിയിൽ പാപ്പർ ഹർജി നൽകിയത്. എന്നാൽ, ജൂൺ 18 ന് പാപ്പർ ഹർജിയുടെ വിവരങ്ങൾ പുറത്ത് വന്നതോടെ വിശ്വനാഥന്റെ കണ്ടകശനിയും തുടങ്ങി. ഒടുവിൽ അപമാനഭാരത്താൽ നീറി ജീവനൊടുക്കുമ്പോൾ ഒപ്പം നശിക്കുന്നത് ഒരു വൻ വ്യവസായ ശൃംഖലയാണ്. കുന്നത്ത്കളത്തിൽ ജുവലറിയുടെ ബാധ്യതകൾ […]

കുന്നത്ത്കളത്തിൽ വിശ്വനാഥന്റെ മരണം അന്വേഷിക്കണം: തേർഡ് ഐ ന്യൂസ് വാർത്ത ശരിവച്ച് ആക്ഷൻ കൗൺസിലും; കുന്നത്ത്കളത്തിലിനെ തകർത്തത് മക്കളുടെയും മരുമക്കളുടെയും ധൂർത്ത്..?

സ്വന്തം ലേഖകൻ കോട്ടയം: കുന്നത്ത്കളത്തിൽ ജുവലറി ഗ്രൂപ്പ് ഉടമ വിശ്വനാഥന്റെ മരണത്തിനു പിന്നിലെ ദുരൂഹത ആന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ സമരത്തിലേയ്ക്ക്. കുന്നത്ത്കളത്തിൽ ജുവലറി – ചിട്ടി തട്ടിപ്പിന് ഇരയാക്കപ്പെട്ടവരുടെ സംഘടനയായ ആക്ഷൻ കൗൺസിലാണ് സമരത്തിനു ഇറങ്ങുന്നത്. വിശ്വനാഥന്റെ മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ഇവരുടെ ആരോപണം. ഇതു സംബന്ധിച്ചുള്ള തുടർ സമരപരിപാടികൾ അടക്കം ആലോചിക്കുന്നതിനായി പത്തിന് രാവിലെ 11 ന് തിരുനക്കര ഹോട്ടൽ ആനന്ദമന്ദിരത്തിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ യോഗം ചേരും. കുന്നത്ത്കളത്തിൽ വിശ്വനാഥൻ മരിച്ച ദിവസം തന്നെ ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് […]

ചിട്ടി ജുവലറി തട്ടിപ്പ് നിക്ഷേപകർക്ക് ആശ്വാസവാർത്ത: വിശ്വനാഥന്റെ മരണം തിരിച്ചടിയാവില്ല: ആവശ്യമെങ്കിൽ മക്കളുടെയും സ്വത്തും കണ്ടു കെട്ടും; സിവിൽ കേസിൽ കുരുക്കഴിക്കാനാവാതെ വിശ്വനാഥന്റെ മക്കളും മരുമക്കളും

സ്വന്തം ലേഖകൻ കോട്ടയം: കുന്നത്ത്കളത്തിൽ ഗ്രൂപ്പ് ഉടമ വിശ്വനാഥന്റെ മരണത്തോടെ പണം നഷ്ടമാകുമെന്ന ഭീഷണിയിൽ തുടരുന്ന നിക്ഷേപകർക്ക് ആശ്വാസ വാർത്ത. അച്ഛൻ വിശ്വനാഥന്റെ മരണത്തോടെ കേസിൽ നിന്നും രക്ഷപെടാമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന മക്കളെയും മരുമക്കളെയും ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ ബാധ്യതയ്ക്ക് ആനുപാതികമായ തുക കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ബിനാമി ഇടപാടുകൾ കണ്ടെത്തുകയും, ആവശ്യമെങ്കിൽ മക്കളുടെ പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും കോടതി നടപടിയെടുത്തേക്കും. പിൻതുടർച്ചാവകാശ നിയമപ്രകാരം പിതാവിന്റെ ബാധ്യത പരിഹരിക്കാൻ മക്കൾക്കും അവകാശമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നടപടിയിലേയ്ക്ക് കോടതി ആവശ്യമെങ്കിൽ കടക്കുക. […]

ആചാരം സംരക്ഷിക്കാൻ അഖണ്ഡ നാമജപം: ജപം നടക്കുക തിങ്കളാഴ്ച ജില്ലയിലെ പത്ത് കേന്ദ്രങ്ങളിൽ

സ്വന്തം ലേഖകൻ കോട്ടയം:ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ 10 കേന്ദ്രങ്ങളിൽ അഖണ്ഡനാമ ശരണ മന്ത്രഘോഷം നടക്കും. ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറക്കുന്ന നവംബർ 5 നു വൈകുന്നേരം 5 മണി മുതൽ 6 നു 10 മണിക്ക് ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്ന വരെയാണ് ശരണ മന്ത്രഘോഷം നടക്കുന്നത്. ജില്ലയിലെ 5 താലൂക്ക് കേന്ദ്രങ്ങളിലും നടക്കും.കോട്ടയം താലൂക്കിൽ തിരുനക്കര, മണർകാട്, പളളിക്കത്തോട്, എറ്റൂമാനൂർ, വൈക്കം, മീനച്ചിൽ താലൂക്കിൽ കടപ്പാട്ടൂർ, പൂഞ്ഞാർ, കാഞ്ഞിരപ്പിള്ളി താലൂക്കിൽ, എരുമേലി, ചങ്ങനാശ്ശേരി താലൂക്കിൽ […]

നൻമയുള്ള മനസ്സുകൾ ഒന്നിച്ചു… പിള്ളേച്ചനും സരോജനിയമ്മയും പുതിയ വീട്ടിലേക്ക് കേറി താമസ്സിച്ചു

സ്വന്തം ലേഖകൻ ആർപ്പൂക്കര :കരിപ്പൂത്തട്ട് കോതാകരി കോളനിയിൽ താമസിക്കുന്ന 75 വയസ്സുള്ള രാമചന്ദ്രൻ നായരുടെയും (പിള്ളേച്ചൻ ) 71 വയസുള്ള ഭാര്യയുടെയുടെയും വീട്, ഈ പ്രളയ മഴയോടുകൂടി ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലായിരുന്നു. കോട്ടയം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇപ്കായ് പരിശീലന കൗൺസലിങ് സംഘടനയുടെയും, ഇപ്കായ് നാഷണൽ കോർഡിനേറ്ററും ആർപ്പൂക്കര പഞ്ചായത്തു ജീവനക്കാരനുമായ അനീഷ് മോഹന്റെയും ശ്രമഫലമായി, അയർലണ്ടിലെ മലയാളി കൂട്ടായ്മയായ ‘നന്മ ക്ലോൺമലിൻ സാമ്പത്തിക സഹായവുമായി മുന്നോട്ടു വന്നതോടെ വീടിന്റെ പുനർനിർമ്മാണം ആരംഭിച്ചു. പൂർണ്ണ മേൽനോട്ടം വഹിക്കാൻ 16-ാം വാർഡ് മെമ്പർ പ്രവീൺ […]

നഗരമധ്യത്തിൽ നിയന്ത്രണം വിട്ട കാർ റോഡരികിലേയ്ക്ക് പാഞ്ഞ് കയറി: പാഞ്ഞ് കയറിയത് രമണിക ജുവലറിയ്ക്ക് സമീപത്തെ പാർക്കിങ്ങ് ഏരിയയിലേയ്ക്ക്: അഞ്ച് ബൈക്കുകൾ തകർന്നു: റോഡരികിൽ നിന്ന മൂന്നു പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ തിരുക്കര മൈതാനത്തിന് സമീപം രമണിക ജുവലറിയക്ക് സമീപത്തെ നടപ്പാതയിലേയ്ക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറി അഞ്ച് ബൈക്കുകൾ തകർന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നഗരമധ്യത്തിലായിരുന്നു അപകടം. നടപ്പാതയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കിടയിലേയ്ക്കാണ് കാർ പാഞ്ഞ് കയറിയത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തിന് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. റോഡരികിൽ നിന്ന തിരുവഞ്ചൂർ മണിയാറ്റിങ്കൽ ശശി (56), ഫുട്പാത്ത് കച്ചവടക്കാരൻ അനസ് , മറ്റൊരു വഴിയാത്രക്കാരൻ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ശശിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല: ഡ്രൈവറുടെ മൊഴിയിലെ വൈരുദ്ധ്യം കുരുക്കിലേയ്ക്ക്; വാഹനം ഓടിച്ചയാളെ കണ്ടെത്തിയില്ലെങ്കിൽ ഇൻഷ്വറൻസിനെയും ബാധിക്കും; മൊഴികൾ ശാസ്ത്രീയ പരിശോധനയ്ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മണരത്തിനിടയാക്കിയ അപകടത്തിൽ മൊഴിയിലെ വൈരുദ്ധ്യക്കുരുക്ക് അഴിയുന്നില്ല. അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവർ അർജുന്റെ മൊഴിയും, ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയും തമ്മിൽ ചേരാത്തതാണ് വൈരുദ്ധ്യത്തിനിടയാക്കുന്നത്. അപകടം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും വാഹനം ഓടിച്ചത് ആരാണെന്ന് കണ്ടെത്താനാവാത്തത് പൊലീസിനെ നന്നായി കുഴക്കുന്നു. കഴിഞ്ഞ സെപ്റ്റംബർ 25 നാണ് വയലിനിസ്റ്റ് ബാലഭാസ്‌കറും, ഭാര്യ ലക്ഷ്മിയും, മകൾ തേജസ്വിനിയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ പള്ളിപ്പുറം സി.ആർപിഎഫ് ക്യാമ്പിനു സമീപത്തു വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബാലഭാസ്‌കറും, മകൾ തേജസ്വിനിയും മരിക്കുകയും ചെയ്തിരുന്നു. […]