കേരളത്തിലെ പോസ്റ്റോഫീസുകളിൽ അവകാശികളില്ലാതെ കെട്ടികിടക്കുന്നത് 259 കോടി രൂപ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തിലെ പോസ്റ്റോഫീസ് സേവിങ്സ് അക്കൗണ്ടുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 259 കോടി രൂപ. രാജ്യമൊട്ടാകെയുള്ള പോസ്റ്റോഫീസ് നിക്ഷേപങ്ങളിലായി അവകാശികളില്ലാതെ കിടക്കുന്നത് 9395 കോടി രൂപയാണ്. എം.പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി മനോജ് സിൻഹ രാജ്യസഭയെ അറിയിച്ചതാണിത്. ഈ തുക ഉപയോഗപ്പെടുത്തുന്നതിനായി നയമുണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ 5064 പോസ്റ്റോഫീസുകളിലെ 79 ലക്ഷം അക്കൗണ്ടുകളിലായി 2648 കോടി രൂപയാണ് ആകെയുള്ളത്. അതിൽ 259 കോടിക്കാണ് അവകാശികളില്ലാത്തത്. ബംഗാളിലാണ് (1591 കോടി) ഏറ്റവും കൂടുതൽ തുക അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത്. ഡൽഹിയിൽ 1112 കോടിയുമുണ്ട്. […]

ഹർത്താലിനിടെ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ സി.ഐയെ ആക്രമിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ തൃശ്ശൂർ: ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ നടത്തിയ ഹർത്താലിനിടെ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ സി.ഐയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. ആർ.എസ്.എസ് കാട്ടകമ്പാൽ മണ്ഡൽ സേവാപ്രമുഖ് പെങ്ങാമുക്ക് താഴത്തേതിൽ പ്രണലിനെയാണ് ടെമ്പിൾ എസ്.ഐ. പി.എം.വിമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സി.ഐയെ പ്രണൽ ആക്രമിക്കുന്ന ദൃശ്യം ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഹർത്താലിനിടെ സംഘപരിവാർ സംഘടനകൾ ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ കടകൾ അടപ്പിക്കുന്നത് തടയാനെത്തിയ സി.ഐ. സി.പ്രേമാന്ദകൃഷ്ണന് നേരെ പ്രണലിന്റെ നേതൃത്വത്തിലുള്ള സംഘം കല്ലെറിയുകയായിരുന്നു. ആക്രമത്തിൽ തലയ്ക്ക് പരിക്കേറ്റ […]

സന്നിധാനത്ത് യുവതികൾക്ക് പൊലീസിന്റെ സുരക്ഷ: എരുമേലി വാവര്പള്ളിയിൽ അറസ്റ്റും ജയിൽവാസവും: സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ പ്രചാരണം ശക്തമാക്കാൻ സംഘപരിവാർ: വാവരുപള്ളിയിൽ ആർക്കും വിലക്കില്ലെന്ന് വ്യക്തമാക്കി ജമാഅത്ത് പ്രസിഡന്റ്

സ്വന്തം ലേഖകൻ എരുമേലി: ശബരിമലപ്രവേശിക്കാൻ യുവതികൾ എത്തിയതിനു സമാനമായി എരുമേലി വാവര് പള്ളിയിലും പ്രവേശിക്കണമെന്ന ആവശ്യവുമായി യുവതികൾ എത്തിയതോടെ സർക്കാർ പൂർണമായും പ്രതിരോധത്തിൽ. യുവതികളെ സർക്കാർ കേരള അതിർത്തിയിൽ തടയുകയും, അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ സർക്കാരിനെതിരെ പ്രചാരണം ശക്തമാക്കാനാണ് ഇപ്പോൾ സംഘപരിവാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, എരുമേലി വാവര് പള്ളിയിൽ പ്രവേശിക്കുന്നതിന് യുവതികൾക്ക് വിലക്കില്ലെന്ന് പ്രഖ്യാപിച്ച് ജുമാ അത്ത് അധികൃതർ പ്രഖ്യാപിച്ചു. ഇതിനിടെ എരുമേലി വാവരുപള്ളിയിൽ പ്രവേശിപ്പിക്കാൻ ഇനിയും സ്ത്രീകളെത്തുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പള്ളിയ്ക്ക് സുരക്ഷ ശക്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ. […]

ഹർത്താൽ അക്രമം നേരിടുന്നതിൽ പരാജയപ്പെട്ടു: പോലീസിൽ അഴിച്ചുപണി; കോഴിക്കോട്, തിരുവനന്തപുരം കമ്മീഷണർമാരെ മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഹർത്താൽ അക്രമം നേരിടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് പോലീസിൽ അഴിച്ചുപണി. ഹർത്താൽ ദിനത്തിലെ ക്രമസമാധാനപാലനത്തിൽ വീഴ്ച പറ്റിയെന്ന് സേനയ്ക്കുള്ളിൽ നിന്നുതന്നെ ആരോപണം ഉയരുന്നതിനിടെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനെ സ്ഥലംമാറ്റി. പകരം സഞ്ജയ് കുമാർ ഗുരുദിൻ സിറ്റി പോലീസ് കമ്മിഷണറാവും.പോലീസ് ആസ്ഥാനത്തേക്കാണ് കാളിരാജ് മഹേഷ് കുമാറിനെ മാറ്റിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന പി പ്രകാശിനെ ബറ്റാലിയൻ ഡി ഐ ജി സ്ഥാനത്തേക്ക് മാറ്റി. എസ് സുരേന്ദ്രനാണ് തലസ്ഥാനത്തെ പുതിയ പോലീസ് കമ്മീഷണർ […]

പണിമുടക്ക് ഹർത്താലായി: പലയിടത്തും ട്രെയിൻ പോലും തടയുന്നു: കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ടാക്‌സി വാഹനങ്ങളും ഓടുന്നില്ല; കോട്ടയത്തും ഹർത്താൽ പ്രതീതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഹർത്താലാകില്ലെന്നും ബലം പ്രയോഗിച്ച് കടകൾ അടപ്പിക്കില്ലെന്നുമുള്ള വിവിധ സംഘടനകളുടെ ഉറപ്പ് പാഴായി. ദേശീയ പണിമുടക്കിന്റെ ഭാഗമായി നിരത്തുകൾ വിജനമായതോടെ സംസ്ഥാനത്ത് ഹർത്താൽ പ്രതീതി. തിരുവനന്തപുരത്തും തൃപ്പൂണിത്തുറയിലും സമരാനുകൂലികൾ വാഹനങ്ങൾ തടയുക കൂടി ചെയ്തതോടെ ട്രെയിൻ ഗതാഗതവും താറുമാറായി. കോട്ടയം നഗരത്തിൽ ഹർത്താൽ പ്രതീതി തന്നെയാണ്. ഹോട്ടലുകളും വിവിധ സ്ഥാപനങ്ങളും ഏതാണ്ട് അടഞ്ഞ് കിടക്കുന്ന പ്രതീതി തന്നെയാണ്. തിരുനന്തപുരത്ത് സമരക്കാർ ട്രെയിനുകൾ തടഞ്ഞു. പരശുറാം,വേണാട്, രപ്തി സാഗർ, ജനശതാബ്ദി എന്നീ ട്രെയിനുകളാണ് സമരക്കാർ തടഞ്ഞത്. ചെന്നൈ- തിരുവനന്തപുരംമെയിൽ തൃപ്പൂണിത്തറയിലും തടഞ്ഞു. സമരക്കാരെ […]

വിശ്വാസികളുടെ പേരിൽ അക്രമം നടത്തിയ ഗുണ്ടാ സംഘങ്ങൾ മലയിറങ്ങി: വീണ്ടും സന്നിധാനത്ത് യുവതികൾ എത്തുന്നു; പ്രതിഷേധമില്ലാതെ ദർശനം നടത്തി ഭക്തർ

സ്വന്തം ലേഖകൻ പമ്പ: മാസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ശബരിമല പൂർണ ശാന്തമായി മാറുന്നു. പല തവണ യുവതികൾ പ്രവേശിച്ചിട്ടും സന്നിധാനത്ത് സ്ഥിതിഗതികൾ ശാന്തം തന്നെയാണ്. സംഘപരിവാറിന്റെ പ്രവർത്തകരും, ക്രമിനലുകളും തമ്പടിച്ച് മലയിൽ സംഘർഷം സൃഷ്ടിച്ചിരിക്കുന്ന സാഹചര്യം പൂർണമായും ഒഴിഞ്ഞിരിക്കുന്നു. സുപ്രീം കോടതി വിധി അനൂസരിക്കാൻ മലകയറിയെത്തുന്ന വിശ്വാസികളെല്ലാം തയ്യാറാകുന്നതോടെയാണ് സന്നിധാനം ശാന്തമായി മാറിയിരിക്കുന്നത്. ഏറ്റവും ഒടുവിൽ തിങ്കളാഴ്ച സിങ്കാരി ശ്രീനിവാസൻ എന്ന തമിഴ് യുവതിയാണ് അയ്യനെ കണ്ട് തൊഴുതതെന്നാണ് രേഖകളിൽ വ്യക്തമാകുന്നത്. വർച്വൽ ക്യൂവിൽ പേര് രജിസ്റ്റർ ചെയ്ത ശേഷമാണ് 48 കാരിയായ […]

കൂടെ നിന്ന എസ്എൻഡിപിയെ വഴിയിലുപേക്ഷിച്ച് എൻഎസ്എസിനൊപ്പം ചേർന്ന് ബിജെപി: സാമ്പത്തിക സംവരണം പ്രഖ്യാപിച്ചതിലൂടെ ലക്ഷ്യമിട്ടത് എൻഎസ്എസ് പിൻതുണ; ശബരിമല കടന്ന് എൻഎസ്എസുമായി ഐക്യപ്പെട്ട് ബിജെപി; പ്രതിഷേധവുമായി വെള്ളാപ്പള്ളിയും ബിഡിജെഎസും; തൃശങ്കുവിലായ ബിഡിജെഎസ് മുന്നണി വിട്ടേയ്ക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി: രണ്ട് തിരഞ്ഞെടുപ്പിൽ കൂടെ നിന്ന എസ്എൻഡിപിയെ വഴിയിൽ ഉപേക്ഷിച്ച് അടുത്തിടെ കൂട്ട് കിട്ടിയ എൻഎസ്എസിനെ ഒപ്പം കൂട്ടി ബിജെപി. എൻഎസ്എസിനു വേണ്ടി സാമ്പത്തിക സംവരണം എന്ന ലക്ഷ്യം ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെയ അക്ഷരാർത്ഥത്തിൽ തൃശങ്കുവിലായത് എസ്എൻഡിപിയും ബിഡിജെഎസും വെള്ളാപ്പള്ളി നടേശനും മകനുമാണ്. സാമ്പത്തിക സംവരണത്തെ പിൻതുണയ്ക്കുന്ന ബിജെപിയെ തള്ളിപ്പറയേണ്ടി വരും എസ്എൻഡിപിയ്ക്ക്. എന്നാൽ, മറുവശത്ത് നിൽക്കുന്ന ഇടതു മുന്നണി നേതൃത്വമാകട്ടെ നേരത്തെ തന്നെ ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം എന്ന ആശയം മുന്നോട്ട് വയ്ക്കുകയും പ്രാവർത്തികമാക്കുകയും […]

സന്നിധാനത്തിനൊപ്പം വാവരുപള്ളിയിലും പ്രവേശനം വേണമെന്നാവശ്യം: തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് യുവതികൾ എരുമേലി വാവരുപള്ളിയിലേയ്ക്ക്: പൊലീസ് യുവതികളെ തടഞ്ഞു; അറസ്റ്റ് ചെയ്ത് നീക്കി

സ്വന്തം ലേഖകൻ കോട്ടയം: സന്നിധാനത്ത് യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ എരുമേലി വാവരുപള്ളിയിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ടു യുവതികൾ കേരളത്തിലേയ്ക്ക് പുറപ്പെട്ടു. എരുമേലി വാവര് പള്ളിയിൽ യുവതികൾ പ്രവേശിച്ചാൽ കലാപമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുവതികളെ പൊലീസ് പാലക്കാട് കേരള തമിഴ്‌നാട് അതിർത്തിയിൽ വച്ച് അറസ്റ്റ് ചെയ്തു. എന്നാൽ, ശബരിമലയിൽ എത്തുന്ന സ്ത്രീകളെ എരുമേലി വാവര് പള്ളിയിൽ പ്രവേശിപ്പിക്കാൻ അനുവാദം നൽകണമെന്ന സംഘപരിവാർ വാദത്തിന് ബലം നൽകുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന നടപടികൾ. ശബരിമലയിൽ സന്ദർശനം നടത്തുന്ന അയ്യപ്പൻമാർ, സ്വാമിയുടെ […]

അബുദാബിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് കോട്ടയം പാറപ്പാടം സ്വദേശിയായ യുവാവ്

സ്വന്തം ലേഖകൻ അബുദാബി: ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ കാറും ട്രക്കും കൂട്ടിയിടിച്ച് കോട്ടയം പാറപ്പാടം സ്വദേശിയായ യുവാവ് മരിച്ചു. കോട്ടയം പാറപ്പാടം ഷാലിമാർ മൻസിലിൽ ബഷീറിന്റെ മകൻ ഷെബീർ(31) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെ ഷെബീർ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹം ചൊവ്വാഴ്ച പകൽ ഒന്നോടെ നാട്ടിലെത്തിക്കും. കബറടക്കം ചൊവ്വാഴ്ച പകൽ 1.30ന് താഴത്തങ്ങാടി ജുംഅ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷംസി (നിസരി മൻസിൽ, ആലപ്പുഴ). മകൻ: ഇഷാൻ. ഉമ്മ: ഷാഹിദ ബഷീർ. സഹോദരങ്ങൾ: ഷെബീനാ ഫിറോസ്, സെമീർ.

ജെ.സി.ഐ ദേശീയ അവാർഡ് അനീഷ് മോഹന്

സ്വന്തം ലേഖകൻ കോട്ടയം : ജൂനിയർ ചേമ്പർ ഇൻറർനാഷ്ണൽ (ജെ.സി.ഐ) ഇൻഡ്യ 2018 വർഷത്തെ ഔട്ട് സ്റ്റാന്റിങ് യങ് പേഴ്സൺ (Outstanding Young Person) ദേശീയ അവാർഡ് അനീഷ് മോഹൻ കരസ്ഥമാക്കി. കോട്ടയം ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ അനീഷ് കേരളത്തിലെ ജെ.സി.ഐ മേഖലയായ സോൺ 22ന് വേണ്ടി ജെ.സി.ഐ നാലുകോടിയുടെ നോമിനേഷനായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നു തിരെഞ്ഞെടുക്കപ്പെട്ട വ്യത്യസ്ഥ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച 9 അവാർഡ്‌ ജേതാക്കളിൽ ഏക മലയാളിയാണ് അനീഷ്. ‘വ്യക്തിഗത വികസനവും നേട്ടവും’ എന്ന വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. കോട്ടയം […]