ക്രിമിനൽകേസ് ഉണ്ടാകില്ല, ജയിലിൽ പോകേണ്ടി വരില്ല: പാപ്പരായാൽ ഒന്നും സംഭവിക്കില്ല: കുന്നത്ത്കളത്തിൽ വിശ്വനാഥനെ അവർ ചതിച്ചു; ജയിലിൽ നീറിക്കഴിഞ്ഞത് 104 ദിവസം; പുറത്തിറങ്ങിയാൽ അപമാന ഭയം മാനസിക രോഗിയാക്കി; ഒടുവിൽ അഭയം കണ്ടെത്തിയത് മരണത്തിൽ

ക്രിമിനൽകേസ് ഉണ്ടാകില്ല, ജയിലിൽ പോകേണ്ടി വരില്ല: പാപ്പരായാൽ ഒന്നും സംഭവിക്കില്ല: കുന്നത്ത്കളത്തിൽ വിശ്വനാഥനെ അവർ ചതിച്ചു; ജയിലിൽ നീറിക്കഴിഞ്ഞത് 104 ദിവസം; പുറത്തിറങ്ങിയാൽ അപമാന ഭയം മാനസിക രോഗിയാക്കി; ഒടുവിൽ അഭയം കണ്ടെത്തിയത് മരണത്തിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട് കുന്നത്ത്കളത്തിൽ വിശ്വനാഥന് 104 ദിവസം ജയിലിൽ കഴിയേണ്ടി വന്നത് കൂടെ നിന്ന് ചതിച്ചവരുടെ വാക്ക് വിശ്വസിച്ചതിനെ തുടർന്ന്. തട്ടിപ്പിനു കേസുണ്ടാകില്ലെന്നും, എല്ലാം കോടതിയിൽ നിയമപ്രകാരം നടന്നുകൊള്ളുമെന്നും ഒപ്പം നിന്നവർ വിശ്വസിപ്പിച്ചതോടെയാണ് വിശ്വനാഥൻ സബ് കോടതിയിൽ പാപ്പർ ഹർജി നൽകിയത്. എന്നാൽ, ജൂൺ 18 ന് പാപ്പർ ഹർജിയുടെ വിവരങ്ങൾ പുറത്ത് വന്നതോടെ വിശ്വനാഥന്റെ കണ്ടകശനിയും തുടങ്ങി. ഒടുവിൽ അപമാനഭാരത്താൽ നീറി ജീവനൊടുക്കുമ്പോൾ ഒപ്പം നശിക്കുന്നത് ഒരു വൻ വ്യവസായ ശൃംഖലയാണ്.
കുന്നത്ത്കളത്തിൽ ജുവലറിയുടെ ബാധ്യതകൾ താങ്ങാനാവുന്നതിന്റെ എല്ലാ സീമകളും ലംഘിച്ചതോടെയാണ് വിശ്വനാഥനും കുടുംബവും ആദ്യമായി തകർച്ചയെ അഭിമുഖീകരിച്ചത്. അപ്പോഴേയ്ക്കും ചിട്ടിയുടെയും ജുവലറിയുടെയും നിയന്ത്രണം പൂർണമായും രണ്ടു പെൺമക്കളും മരുമക്കളും ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ഇതോടെ ഓരോ ദിവസവു വിശ്വനാഥന്റെ സാമ്പത്തിക ബാധ്യതകൾ ഇരട്ടിയായി വർധിക്കുകയായിരുന്നു. ഒടുവിൽ കാര്യങ്ങളെല്ലാം പിടിവിട്ട് പോകുന്ന സാഹചര്യത്തിൽ വിശ്വനാഥൻ മക്കളെ വിളിച്ചിരുത്തി ചോദിച്ചു.- ഇനി എന്ത് ചെയ്യും..?
രണ്ട് പെൺമക്കൾക്കും ഉത്തരമില്ലായിരുന്നു. മകൻ ജിനോ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനു ശേഷം മരുമകൻ ഡോ.സുനിലായിരുന്നു വിശ്വനാഥന്റെ ബിസിനസ് കാര്യ്ങ്ങളെല്ലാം നോക്കി നടത്തിയിരുന്നത്. തന്റെ ആശുപത്രി നിർമ്മാണത്തിനും ആഡംബരത്തിനും അടക്കം എടുത്ത് ചിലവഴിച്ച പണമെല്ലാം വിശ്വനാഥൻ തിരികെ സുനിലിനോട് ചോദിച്ചെങ്കിലും ഒന്നും തിരികെ നൽകാൻ സുനിലും ഭാര്യയ്ക്കും സാധിക്കുമായിരുന്നില്ല. ഡോ.ജയചന്ദ്രനും ഭാര്യ നീതുവും ചിലവഴിച്ചിരുന്നു കണക്കിൽ കൂടുതൽ പണം വിശ്വനാഥന്റെ അക്കൗണ്ടുകളിൽ നിന്നും. ഇതെല്ലാം ചേർന്നാണ് ഇദ്ദേഹത്തെ കണക്കെണിയിൽപ്പെടുത്തിയത്.
ഒടുവിൽ പാപ്പർ ഹർജി നൽകി പ്രശ്‌നത്തിൽ നിന്നും ഏതുവിധേനയും തലയൂരാനായിരുന്നു വിശ്വനാഥനു മരുമക്കൾ നൽകിയ ഉപദേശം. കോടതിയിൽ പാപ്പർ ഹർജി നൽകിയ ശേഷം തല്ക്കാലത്തേയ്ക്ക് മാറി നിൽക്കുക, മാധ്യമങ്ങളെ കയ്യിലെടുത്ത് വാർത്ത മുക്കുക, എല്ലാം ഒന്ന് ആറിതണുക്കുമ്പോഴേയ്ക്കും തിരികെ എത്തുക. ഇതായിരുന്നു വിശ്വനാഥന്റെ മരുമക്കളുടെ പ്ലാൻ. എന്നാൽ, വിശ്വനാഥൻ പാപ്പർ ഹർജി നൽകിയ അതേ ദിവസം തന്നെ തേർഡ് ഐ ന്യൂസ് ലൈവിൽ വാർത്ത പുറത്തു വന്നതാണ് കണക്കൂകൂട്ടലുകളെല്ലാം തെറ്റിച്ചത്. വാർത്ത പുറത്ത് വന്നതിനു പിന്നാലെ നീക്ഷേപകർ കൂട്ടതോടെ പരാതിയുമായി രംഗത്ത് എത്തി. പരാതി ആയിരവും രണ്ടായിരവും കടന്നതോടെ പൊലീസിനു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതായും വന്നു.
പണവും സ്വാധീനവും ഉപയോഗിച്ച് പൊലീസിനെ ഒതുക്കാൻ ശ്രമിച്ചെങ്കിലും ജി്ല്ലാ പൊലീസ് മേധാവി ഹരിശങ്കർ ശക്തമായ ഇടപെടൽ നടത്തിയതോടെയാണ് പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തത്. കേസിൽ ആദ്യം അറസ്റ്റിലാകുന്നതും, ഏറ്റവും ഒടുവിൽ ജാമ്യത്തിലിറങ്ങുന്നതും വിശ്വനാഥനായിരുന്നു. 90 ദിവസത്തെ കാലാവധി കഴിഞ്ഞിട്ടും 24 കേസിൽ ജാമ്യമെടുക്കാനാവാതെ വന്നതോടെ വിശ്വനാഥൻ ജയിലിൽ തന്നെ കഴിഞ്ഞു. മൂത്തമരുമകൻ സുനിൽ ബാബുവാകട്ടെ ഒരു ദിവസം പോലും ജയിലിൽ കഴിഞ്ഞതുമില്ല. നൂറു ദിവസം കടന്ന ജയിൽവാസവും, പുറത്തിറങ്ങിയാൽ നിക്ഷേപകരെ കാണേണ്ടി വരുമെന്ന മാനസികാവസ്ഥയും എല്ലാം വിശ്വനാഥനെ വല്ലാതെ തളർത്തിയിരുന്നു. ഒടുവിൽ ജയിലിൽ നിന്നു പുറത്തിറങ്ങിയ ഇദ്ദേഹത്തിനു ആത്മഹത്യമാത്രമായിരുന്നു പോംവഴി..!