ശബരിമലയിലെ ഭക്തന്റെ മരണം കെവിൻ കേസിനു സമാനം: പൊലീസ് ഭയപ്പെടുത്തി ഓടിച്ച് പമ്പയിൽ തള്ളിയിട്ട് കൊന്നെന്ന് ആരോപണം; നിലയ്ക്കലിലെ ക്രിമിനലുകളെ വീഡിയോ പരിശോധിച്ച് പിടികൂടിയ പൊലീസ് ശിവദാസന്റെ കൊലപാതകികളെ കണ്ടെത്തുമോ..?

തേർഡ് ഐ ബ്യൂറോ കോട്ടയം: ശബരിമലയിൽ തുലാമാസ ദർശനത്തിനെത്തിയ അയ്യപ്പഭക്തന്റെ മരണം സ്ത്രീ പ്രവേശന വിഷയത്തിൽ സമരം നടത്തുന്ന സംഘപരിവാറിനും ബിജെപിയ്ക്കും തുറുപ്പുചീട്ടാകുന്നു. ശബരിമല സംഘർഷത്തിന്റെ ഭാഗമായുള്ള പൊലീസ് ലാത്തിച്ചാർജിനിടെ പൊലീസിനെ കണ്ട് ഭയന്നോടിയ അടൂർ സ്വദേശി ശിവദാസനാണ് മരിച്ചത്. ശിവദാസനെ പൊലീസ് ലാത്തിവീശി ഭയപ്പെടുത്തി ഓടിച്ച് പമ്പയിൽ വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. ഈ ആരോപണം ശരിയാണെങ്കിൽ സംസ്ഥാനത്ത് ആദ്യമായി നടന്ന ദുരഭിമാന കൊലപാതകക്കേസായ കെവിൻ കേസിനു സമാനമാണ് ശബരിമലയിലെ ശിവദാസന്റെ മരണവും. മേയ് 27 നായിരുന്നു എസ്എച്ച് മൗണ്ട് സ്വദേശിയായ കെവിന്റെ സുഹൃത്തായ […]

അയ്യപ്പഭക്തന്റെ മരണത്തിലെ ദുരൂഹത: വെള്ളിയാഴ്ച ബിജെപി ഹർത്താൽ: ഭക്തനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നതായി ആരോപണം; പ്രതിഷേധവുമായി സംഘപരിവാറും

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ അയ്യപ്പഭക്തനെ പമ്പയിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ സ്വദേശിയായ ശിവദാസന്റെ (60) മൃതദേഹമാണ് പമ്പയിൽ കണ്ടെത്തിയത്. നിലയ്ക്കൽ പമ്പ റൂട്ടിൽ കമ്പത്തുംമേട്ടിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് ലാത്തിചാർജിനിടെ ഓടി രക്ഷപെടാൻ ശ്രമിച്ച ശിവദാസൻ പമ്പയിൽ വീണ് മരിക്കുകയായിരുന്നു എന്ന ആരോപണവുമായി സംഘപരിവാർ സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്. ശിവദാസന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാർ സംഘടകളും ബിജെപിയും വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിൽ ഹർത്താലിനു ആഹ്വാനം ചെയ്തിട്ടുണ്ട്. തുലാമാസ പൂജകൾ നടക്കുന്ന ശബരിമലയിൽ ദർശനം നടത്തുന്നതിനായി കഴിഞ്ഞ […]

ഐജിയെ പൊലീസ് നായെന്നു വിളിച്ച ബിജെപി നേതാവ് അറസ്റ്റിൽ; കൂടുതൽ ബിജെപി നേതാക്കൾ അറസ്റ്റിലേയ്ക്ക്; ശബരിമല കേസിൽ പിടിമുറുക്കി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: ഐജി മനോജ് എബ്രഹാമിനെ പൊലീസ് നായെന്നു വിളിച്ച് അധിക്ഷേപിച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥനെതിരെ പ്രകോപനപരമായി പ്രസംഗിച്ചതിനും, ഭീഷണിപ്പെടുത്തിയതിനുമാണ് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട്, ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി നടത്തിയ രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി കഴിഞ്ഞ 30 ന് എറണാകുളം റേഞ്ച് ഐജിയുടെ ഓഫിസിലേയ്ക്ക് നടത്തിയ പ്രകടനത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ പ്രകോപന പരമായ പ്രസംഗം. ശബരിമലയിൽ അക്രമമുണ്ടാക്കിയ ഐജി മനോജ് […]

ശബരിമല സ്ത്രീ പ്രവേശനം: തുടർ സമരങ്ങൾക്ക് കളമൊരുങ്ങുന്നു; സമരം ശക്തമാക്കാൻ ഹിന്ദു സംഘടനായോഗത്തിൽ തീരുമാനം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല വിഷയത്തിലുള്ള തുടർ പ്രക്ഷോഭങ്ങളുടെ ഭാഗമായി ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കോട്ടയത്ത് സേവ് ശബരിമല ഹിന്ദു നേതൃസമ്മേളനം നടന്നു. തിരുനക്കര കാർത്തിക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സ്വാമി ചിദാനന്ദപുരി മഹാരാജ് ഉദ്ഘാടനം ചെയ്തു. കോടതി വിധിയുടെ പേരിൽ സംസ്ഥാന സർക്കാർ ഹൈന്ദവ വിശ്വാസത്തെ ചവിട്ടിമെതിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രക്ഷോഭങ്ങൾക്ക് ജാതിയതയുടെ നിറം പകരാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുനക്കര കാർത്തിക ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വിവിധ ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ച് 100ൽപരം ആളുകൾ പങ്കെടുത്തു. ശബരിമല യുവതി […]

പ്രളയം: അടിയന്തിര ധനസഹായമായ പതിനായിരം രൂപ അനർഹമായി കൈപ്പറ്റിയത് നാല് ജില്ലകളിൽ മാത്രം 799 കുടുംബങ്ങൾ; പിന്നിൽ പഞ്ചായത്ത് മെമ്പർമാരുടെ ഒത്താശ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രളയബാധിതർക്കുള്ള അടിയന്തര ധനസഹായമായ 10,000 രൂപ അനർഹമായി നിരവധി പേർ കൈപ്പറ്റിയെന്ന് ആരോപണം. നാല് ജില്ലകളിലുള്ളവർ ഇത്തരത്തിൽ അനർഹമായി തന്നെ ധനസഹായം കൈപ്പറ്റിയെന്നാണ് പുറത്തുവരുന്ന വാർത്ത. ഇപ്പോഴും യാതൊരു ധനസഹായവും ലഭിക്കാത്തവർ ഉണ്ടെന്നിരിക്കെയാണ് സർക്കാറിൽ നിന്നും പണം അടിച്ചുമാറ്റിയവരെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നത്. പ്രളയബാധിതർക്കുള്ള അടിയന്തര ധനസഹായമായ 10,000 രൂപ 4 ജില്ലകളിൽ അനർഹമായി 799 കുടുംബങ്ങൾ കൈപ്പറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സംസ്ഥാനത്ത് ഇക്കഴിഞ്ഞ 16 വരെ 6,71,077 കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകിയെന്നും കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് […]

ദേശീയഗാനം ആലപിച്ചപ്പോൾ കൈ പുറകിൽ കെട്ടി നിന്നു; ജില്ലാ പോലീസ് ഓഫീസിലെ മാനേജർക്കെതിരേ ഡിവൈഎസ്പി എസ്പിക്ക് പരാതി നൽകി

സ്വന്തം ലേഖകൻ കൽപ്പറ്റ: ദേശീയഗാനം ആലപിച്ചപ്പോൾ കൈ പുറകിൽ കെട്ടി നിന്നതിനു വയനാട് ജില്ലാ പോലീസ് ഓഫീസിലെ മാനേജർക്കെതിരേ ഡി.വൈ.എസ്.പി. വയനാട് ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. ഇന്ദിരാ ഗാന്ധിയുടെ ചരമവാർഷിക ദിനമായ ബുധനാഴ്ച ദേശീയോദ്ഗ്രഥന പ്രതിജ്ഞയ്ക്കുശേഷം ദേശീയഗാനം ആലപിച്ചപ്പോൾ ജില്ലാ പോലീസ് ഓഫീസിലെ മാനേജർ പി. ദാമോദരൻ കൈകെട്ടി നിന്നെന്നാണ് വയനാട് ഡി.സി.ആർ.ബി, ഡി.വൈ.എസ്.പി എം.ആർ. മധുബാബു പരാതിയിൽ ആരോപിച്ചിരിക്കുന്നത്. കൈകെട്ടി നിന്നത് ചൂണ്ടിക്കാണിച്ചപ്പോൾ, തനിക്ക് ഇപ്രകാരം നിൽക്കാനെ പറ്റുകയുള്ളുവെന്നും ചെയ്യേണ്ടതു ചെയ്തോളൂവെന്നും ധിക്കാരപരമായി പറഞ്ഞെന്നും പരാതിയിലുണ്ട്. ജില്ലാ പോലീസ് ഓഫീസിലെ […]

നിങ്ങളുടെ വാഹനം സ്വന്തം പേരിൽതന്നെയാണെന്ന് ഉറപ്പുണ്ടോ? വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ ഉടമ അറിയണമെന്ന് നിർബന്ധമില്ല; സ്വാധീനമുണ്ടെങ്കിൽ കോട്ടയം ആർടി ഓഫീസിൽ ഉടമസ്ഥാവകാശം ആർക്കും മാറ്റിയെടുക്കാം

സ്വന്തം ലേഖകൻ കോട്ടയം:ഏജന്റും ഒപ്പിന്റെ പകർപ്പും ഉണ്ടെങ്കിൽ ആരുടേയും വാഹനം സ്വന്തം പേരിലാക്കാം. കൃത്യമായ പരിശോധനകളില്ലാതെയാണ് വാഹനം ആർടി ഓഫീസിൽനിന്ന് പേരുമാറ്റി നൽകുന്നതെന്നാണ് തെള്ളകം ഇരുമ്പനം സ്‌കൈലൈൻ ഒയാസിസ് വില്ല നമ്പർ 18ൽ പ്രവാസിയായ റെജിയുടെ ഭാര്യ നിഷാ റെജിയുടെ അനുഭവത്തിൽ നിന്ന് വ്യക്തമാകുന്നത്. നിഷയുടെ വ്യാജ ഒപ്പിട്ട് ആർസി ബുക്ക് തിരുത്തിയ കേസിൽ പ്രതി അറസ്റ്റിലായിട്ടും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകാൻ കേസ് തീരണമെന്ന മുടന്തൻ ന്യായമാണ് ആർടിഒ പറയുന്നത്. ഒരു വർഷം മുൻപ് നിഷയും കുടുംബവും ഇവിടെ താമസിക്കാൻ എത്തിയപ്പോഴാണ് വാഹനം […]

ഡിവൈഎസ്പിയായി വിരമിച്ചയാൾക്ക് പൊതുസ്ഥലത്ത് വച്ച് സഹപ്രവർത്തകനായിരുന്ന പോലീസുകാരന്റെ അസഭ്യവർഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ടു മാസം മുൻപു ജോലിയിൽ നിന്നു വിരമിച്ച ഡിവൈഎസ്പിക്ക് സഹപ്രവർത്തകനായിരുന്ന പൊലീസുകാരന്റെ അസഭ്യവർഷം. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ ഡിവൈഎസ്പിയായിരുന്ന ഉദ്യോഗസ്ഥനെയാണു ടെലികമ്യൂണിക്കേഷനിൽതന്നെ ജോലി ചെയ്യുന്ന പൊലീസുകാരൻ സ്വകാര്യ ചടങ്ങിനിടെ വീട്ടുകാർക്കു മുന്നിൽ വച്ച് അസഭ്യം വിളിച്ചത്. ടെലികമ്യൂണിക്കേഷൻ എസ്പി മഞ്ജുനാഥിനു റിട്ട. ഡിവൈഎസ്പി പരാതി നൽകി. ഒരു ഇൻസ്‌പെക്ടറുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം കൊല്ലത്തെത്തിയ തന്നെ പൊലീസുകാരൻ അസഭ്യം പറയുകയും മുണ്ട് ഉയർത്തി കാട്ടുകയും ചെയ്തതായി ഡിവൈഎസ്പിയുടെ പരാതിയിൽ പറയുന്നു. കല്യാണഹാളിനകത്തും പുറത്തും കൈകഴുകുന്ന സ്ഥലത്തു വച്ചും അസഭ്യംവിളി തുടർന്നതായി […]

അമ്മ പറഞ്ഞയച്ചതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൂന്നാം ക്ലാസ്സുകാരിയുടെ കമ്മൽ ഊരിവാങ്ങിയ സ്ത്രീക്കായി വലവിരിച്ച് പോലീസ്

സ്വന്തം ലേഖകൻ കാട്ടാക്കട: അമ്മ പറഞ്ഞയച്ചതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൂന്നാം ക്ലാസ്സുകാരിയുടെ കമ്മൽ ഊരിവാങ്ങി സ്ത്രീ സ്ഥലംവിട്ടു. അതും സ്‌കൂൾ പ്രവൃത്തി സമയത്ത് ! പൂവച്ചലിലെ സർക്കാർ സ്‌കൂളിലാണ് ഏവരേയും ഞെട്ടിക്കുന്ന സംഭവമുണ്ടായത്.ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയാണ് സംഭവം. പ്രവൃത്തി സമയം പൂവച്ചലിലെ സ്‌കൂൾ പരിസരത്ത് കടന്ന സ്ത്രീ തന്നെ അമ്മ പറഞ്ഞയച്ചതാണെന്ന് വിദ്യാർത്ഥിനിയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം കമ്മൽ ഊരിവാങ്ങുകയായിരുന്നു. സ്‌കൂൾ വിട്ട് കുട്ടി വീട്ടിലെത്തിയപ്പോഴാണ് സത്യം പുറത്ത് വരുന്നത്. അമ്മ അടുത്തുള്ള ധനകാര്യ സ്ഥാപനത്തിൽ നിന്നും തന്നെ പറഞ്ഞയച്ചതാണെന്നും പണയം വെക്കാൻ കമ്മൽ […]

ബാലുവും മകളും ഇല്ലാത്ത ലോകത്തേക്ക് ലക്ഷ്മി; ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക്. അപകടനില ഭേദമായതോടെ ലക്ഷ്മിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു. എന്നാൽ തന്റെ ജീവനായ ഭർത്താവും ജീവന്റെ ജീവനായ മകളും നഷ്ടപ്പെട്ടത് ഇപ്പോഴും ഉൾക്കൊള്ളാൻ ലക്ഷ്മിക്കായിട്ടില്ല. ബാലഭാസ്‌കർ വിടപറഞ്ഞിട്ട് ഒരു മാസം തികഞ്ഞു. ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങവെ സംഭവിച്ച അപകടത്തിൽ ബാലഭാസ്‌കറിന്റെ മകളും മരണപ്പെട്ടിരുന്നു. ഒരു മാസത്തോളമായി ലക്ഷ്മി ആശുപത്രിയിലായിരുന്നു. വലത് കാലിലെ പരിക്ക് കൂടി ഭേതമായാൽ പൂർണ ആരോഗ്യവതിയാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. സംസാരിക്കാനും ഭക്ഷണം […]