പൊലീസ് ജീപ്പിൽ നിന്നും ഇറങ്ങിയോടിയ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം തലയില്ലാതെ റെയിൽവേ ട്രാക്കിൽ: മൃതദേഹം കണ്ടെത്തിയത് കടുത്തുരുത്തി ഇരവിമംഗലത്തെ ട്രാക്കിൽ; വെട്ടിലായി പൊലീസ്

സ്വന്തം ലേഖകൻ  കോട്ടയം: കടുത്തുരുത്തിയിൽ വീട് കയറി ആക്രമണം നടത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം തലയറ്റ നിലയിൽ റെയിൽവേ ട്രാക്കിൽ. നാൽപത് വയസ് തോന്നിക്കുന്ന ബംഗാൾ സ്വദേശിയാണെങ്കിലും ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കസ്റ്റഡിയിലിരുന്ന പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടതോടെ പൊലീസും സംഭവത്തിൽ വെട്ടിലായി. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ കടുത്തുരുത്തി ഇരവിമംഗലം ചെറുവള്ളിപ്പറമ്പിൽ സിബിയുടെ വീട്ടിലായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. വീടിനു സമീപത്ത് രാത്രിയിൽ ബഹളം കേട്ട് സിബി എഴുന്നേറ്റപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടത്. ഇതോടെ അക്രമാസക്തനായ ഇയാൾ വീട് […]

പ്രിയതമന്റെ പിറന്നാൾ ദിനത്തിൽ പ്രാർത്ഥനയോടെ പനിനീർപ്പൂക്കളുമായി നീനു

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ പിറന്നാൾ ദിനത്തിൽ സ്‌നേഹത്തിന്റെ പനിനീർപ്പൂക്കളുമായി പ്രാർഥനയോടെ നീനു കെവിന്റെ കല്ലറയിൽ. ഡിസംബർ വിടപറയുംമുമ്പ്് ഒരിക്കൽ കൂടി നീനു കെവിന്റെ കല്ലറ തേടിയെത്തി. കൈയ്യിൽ പനിനീർപ്പൂക്കളുമായി കൂട്ടുകാരിക്കൊപ്പമാണ് നീനു സെമിത്തേരിയിലേക്ക് വന്നത്. ഇന്ന് കെവിന്റെ 24-ാം പിറന്നാളാണ്. കെവിൻ മരിച്ചിട്ട് ഏഴുമാസം. 216-ാം ദിവസമെന്നേ നീനു പറയാറുള്ളൂ. കഴിഞ്ഞ മേയ് മാസം 28-നായിരുന്നു കെവിൻ ദുരഭിമാന കൊലയ്ക്ക് ഇരയായത്. കെവിന്റെ മരണത്തിനുശേഷം നീനു ഈ വീടുവിട്ട് പോയിട്ടില്ല. മകന് ജീവൻ കൊടുത്ത് സ്നേഹിച്ച പെൺകുട്ടിയെ കൈവിടാതെ ചേർത്തുനിർത്തുകയാണ് ജോസഫും കുടുംബവും. […]

പാറക്കുളത്തിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത് പാറക്കുളത്തിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. ആലപ്പുഴ കൈനടി വടക്കാട്ട് വീട്ടിൽ മുകേഷിന്റെ(31) മൃതദേഹമാണ് കറുകച്ചാൽ കാഞ്ഞിരപ്പാറയിലെ കുളത്തിൽ ബൈക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ മുകേഷിനെ കാണാനില്ലെന്ന് കഴിഞ്ഞദിവസം ബന്ധുക്കൾ കൈനടി പൊലീസിന് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് കറുകച്ചാലിലെ കുളത്തിൽ നിന്ന് മുകേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കറുകച്ചാൽ പൊലീസും പാമ്പാടി അഗ്നിരക്ഷാസേനയും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആത്മഹത്യയാണോ കൊലപാതകമാണോ എന്നകാര്യം ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ മൃതദേഹം ഇപ്പോൾ […]

ജോഷിയുടെ ചിത്രത്തിൽ ദിലീപും മഞ്ജു വാര്യരും

സ്വന്തം ലേഖകൻ നാല് വമ്പൻ ചിത്രങ്ങളുമായി മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി അതിഗംഭീര തിരിച്ചുവരവിനൊരുങ്ങുന്നു. സൂപ്പർ മെഗാതാരങ്ങളുടേതുൾപ്പെടെയുള്ള നാല് പ്രോജക്ടുകളിൽ മൂന്നും അടുത്ത വർഷം തന്നെ നടക്കുമെന്നാണ് സൂചന. മുപ്പതിലേറെ ചിത്രങ്ങളിൽ ഒരുമിച്ചിട്ടുള്ള ജോഷി – മമ്മൂട്ടി ടീമിന്റെ ചിത്രം ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ്. എം. തോമസും ചേർന്നാണ് നിർമ്മിക്കുന്നത്. സജീവ് പാഴൂരാണ് രചന നിർവഹിക്കുന്നത്. റൺബേബി റൺ, ലൈലാ ഓ ലൈല, ലോക്പാൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ജോഷി ഒരുക്കുന്ന ചിത്രവും അടുത്ത വർഷമുണ്ടാകുമെന്നാണ് സൂചന. […]

ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ടവനുമായി പ്രണയം; ഒളിച്ചോടാനൊരുങ്ങുമ്പോൾ തടസ്സം നിന്ന മാതാവിനെ പത്തൊമ്പതുകാരി കുത്തിവീഴ്ത്തി

സ്വന്തം ലേഖകൻ തിരുവള്ളൂർ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാനുള്ള നീക്കം തടഞ്ഞതിന് മാതാവിനെ പത്തൊമ്പതുകാരി കുത്തിക്കൊലപ്പെടുത്തി. കഴിഞ്ഞദിവസം തിരുവള്ളൂർ ആഞ്ജനേയയിൽ നടന്ന സംഭവത്തിൽ ദേവിപ്രിയ (19) എന്ന കോളേജ് വിദ്യാർത്ഥിനിയാണ് മാതാവ് ഭാനുമതിയെ (51) കത്തിക്കിരയാക്കിയത്. ഫേസ്ബുക്ക് ഫ്രണ്ടായ കുംഭകോണംകാരൻ വിവേക് എന്ന യുവാവുമായി പ്രണയത്തിലായ യുവതി അയാൾക്കൊപ്പം നാടുവിടാൻ തീരുമാനിച്ചുറച്ചിരുന്നു. ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരു ഗാർമെന്റ് ഷോപ്പിലെ ജീവനക്കാരനായ വിവേക് വീട്ടിൽ നിന്നും ഇറക്കി കൊണ്ടുവരാൻ തനിക്ക് വരാൻ കഴിയില്ലെന്നും പകരം തന്റെ കൂട്ടുകാരായ സതീഷിനേയും വിഘ്നേഷിനെയും അയയ്ക്കുകയാണെന്നും അവരുടെ കൂടെ […]

രണ്ടാം ഭാര്യയെ സാക്ഷിയാക്കി ആദ്യ ഭാര്യയുമായുള്ള വിവാഹവാർഷികം ആഘോഷിച്ച് നടൻ ബഷീർ

സ്വന്തം ലേഖകൻ ബിഗ് ബോസ് റിയാൽറ്റി ഷോയിലൂടെ പ്രശസ്തനായ മോഡലും നടനുമായ ബഷീർ ബഷിയുടെ ഒൻപതാം വിവാഹവാർഷികം ആഘോഷമാക്കുന്ന വീഡിയോ വൈറൽ. ആദ്യ ഭാര്യ സുഹാനയുമായുള്ള വിവാഹവാർഷിക ആഘോഷത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമത്തിലൂടെ ബഷീർ ബഷി പങ്കുവെച്ചത്. രണ്ടാം ഭാര്യയെ സാക്ഷിയാക്കിയായിരുന്നു ആദ്യ ഭാര്യയുമായുള്ള വിവാഹവാർഷികം ആഘോഷിച്ചത്. ബിഗ് ബോസ് റിയാൽറ്റി ഷോയിലൂടെ പ്രശസ്തനായ മോഡൽ ബഷീർ ബഷിയുടെ ഒൻപതാം വിവാഹവാർഷികം ആഘോഷമാക്കുന്ന വീഡിയോ വൈറൽ. ആദ്യ ഭാര്യ സുഹാനയുമായുള്ള വിവാഹവാർഷിക ആഘോഷത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമത്തിലൂടെ ബഷീർ ബഷി പങ്കുവെച്ചത്. രണ്ടാം ഭാര്യയെ സാക്ഷിയാക്കിയായിരുന്നു ആദ്യ […]

ബോക്‌സിംഗ് ഡേ ടെസ്റ്റ്: ഇന്ത്യയ്ക്കും വിജയത്തിനും ഇടയിൽ ശേഷിക്കുന്നത് രണ്ട് വിക്കറ്റ്; തോൽവി ഒഴിവാക്കാൻ ദുർബല പ്രതിരോധവുമായി ഓസീസ്

സ്‌പോട്‌സ് ഡെസ്‌ക് മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസ് തോൽവിയിലേയ്ക്ക് ബാറ്റ് വീശുന്നു. നാലാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യയ്ക്കും വിജയത്തിനുമിടയിൽ അവശേഷിക്കുന്നത് രണ്ട് വിക്കറ്റ് മാത്രം. ഓസീസ് ബൗളർമാരായ കുമ്മിൻസും (103 പന്തിൽ 61), നഥാൻ ലയോണും (38 പന്തിൽ ആറ്) മാത്രമാണ് ക്രീസിൽ നിൽക്കുന്നത്. ഇന്ത്യ ഉയർത്തി വിജയലക്ഷ്യമായ 399 നെതിരെ ബാറ്റിംഗ് ആരംഭിച്ച ഓസീസിന് ആദ്യം മുതൽ തന്നെ പ്രതിരോധം നഷ്ടമായിരുന്നു. ഓപ്പണർമാർ എം.എസ് ഹാരീസ് (27 പന്തിൽ 13) ജഡേജയുടെ പന്തിൽ മായങ്ക് അഗർവാളിനു ക്യാച്ച് നൽകി […]

അവധിക്കാലം ആഘോഷമാക്കാൻ മൂന്നാറിൽ സഞ്ചാരികളുടെ ഒഴുക്ക്; പ്രളയകാലത്തിനു ശേഷം തെക്കിന്റെ കാശ്മീർ സഞ്ചാരികളുടെ പറുദീസയാകുന്നു

സ്വന്തം ലേഖകൻ മൂന്നാർ: പ്രളയം മുറിവേൽപ്പിച്ച മലയാളത്തിനും മൂന്നാറിനും കരുത്ത് പകർന്ന് സഞ്ചാരികളുടെ ഒഴുക്ക്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ പതിനായിരങ്ങളാണ് ഓരോ ദിവസവും ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്കും, തെക്കിന്റെ കാശ്മീരിലേയ്ക്കും ഒഴുകിയെത്തുന്നത്. കുറിഞ്ഞി പൂക്കുന്ന സീസണിനു ശേഷം ഇത്തവണ മഞ്ഞുകാലം ആഘോഷിക്കുന്നതിനായാണ് സഞ്ചാരികൾ കൂട്ടത്തോടെ ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. വിദേശ സഞ്ചാരികൾക്കൊപ്പം ഇക്കുറി ആഭ്യന്തര സഞ്ചാരികളും മൂന്നാറിലേയ്ക്ക് കൂടുതലായി എത്തുന്നുണ്ട്. ഇവിടുത്തെ ഹോട്ടലുകളും റിസോർട്ടുകളും എല്ലാം നിറഞ്ഞു കഴിഞ്ഞു കഴിഞ്ഞു. അതുകൊണ്ടു തന്നെ സീസൺ കഴിയുമ്പോഴേയ്ക്കും പ്രളയകാലത്തുണ്ടായ നഷ്ടം മറികടക്കാൻ സാധിക്കും എന്ന […]

അവധിക്കാലം ആഘോഷമാക്കാൻ മൂന്നാറിൽ സഞ്ചാരികളുടെ ഒഴുക്ക്; പ്രളയകാലത്തിനു ശേഷം തെക്കിന്റെ കാശ്മീർ സഞ്ചാരികളുടെ പറുദീസയാകുന്നു

സ്വന്തം ലേഖകൻ മൂന്നാർ: പ്രളയം മുറിവേൽപ്പിച്ച മലയാളത്തിനും മൂന്നാറിനും കരുത്ത് പകർന്ന് സഞ്ചാരികളുടെ ഒഴുക്ക്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ പതിനായിരങ്ങളാണ് ഓരോ ദിവസവും ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്കും, തെക്കിന്റെ കാശ്മീരിലേയ്ക്കും ഒഴുകിയെത്തുന്നത്. കുറിഞ്ഞി പൂകക്കുന്ന സീസണിനു ശേഷം ഇത്തവണ മഞ്ഞുകാലം ആഘോഷിക്കുന്നതിനായാണ് സഞ്ചാരികൾ കൂട്ടത്തോടെ ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. വിദേശ സഞ്ചാരികൾക്കൊപ്പം ഇക്കുറി ആഭ്യന്തര സഞ്ചാരികളും മൂന്നാറിലേയ്ക്ക് കൂടുതലായി എത്തുന്നുണ്ട്. ഇവിടുത്തെ ഹോട്ടലുകളും റിസോർട്ടുകളും എല്ലാം നിറഞ്ഞു കഴിഞ്ഞു കഴിഞ്ഞു. അതുകൊണ്ടു തന്നെ സീസൺ കഴിയുമ്പോഴേയ്ക്കും പ്രളയകാലത്തുണ്ടായ നഷ്ടം മറികടക്കാൻ സാധിക്കും എന്ന […]

പാവപ്പെട്ട രോഗികളുടെ ജീവന് പുല്ലുവില കല്പിച്ച് സർക്കാർ; വനിതാ മതിൽ വിജയിപ്പിക്കാൻ സർക്കാർ ആശുപത്രികളിലേയും മെഡിക്കൽ കോളേജുകളിലേയും ആംബുലൻസുകളും ഡോക്ടർമാരടക്കമുള്ളവരേയും രംഗത്തിറക്കാൻ ഉത്തരവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാവപ്പെട്ട രോഗികൾക്ക് പുല്ലുവില കല്പിച്ച് സർക്കാർ ഉത്തരവ്. സർക്കാർ തലത്തിലുള്ള എല്ലാ മെഡിക്കൽ സംവിധാനങ്ങളും വനിതാ മതിലിന്റെ ദിവസം സ്തംഭനാവസ്ഥയിലാകും. സർക്കാർ ആശുപത്രികളിലെ ആംബുലൻസുകൾ മുഴുവൻ വനിതാ മതിലിനു ഉപയോഗിക്കാൻ സർക്കാർ ഉത്തരവിട്ടു. ഉത്തരവ് പ്രകാരം ആംബുലൻസ് യൂണിറ്റുകൾ വനിതാ മതിൽ നടക്കുന്ന ജനുവരി ഒന്നിന് റോഡിൽ ഇറങ്ങും. സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രിയിലെ ആംബുലൻസ് യൂണിറ്റുകൾക്ക് വരെ ഇതിൽ നിന്നും ഇളവ് നൽകാതെയാണ് തീരുമാനം വന്നിരിക്കുന്നത്. ചട്ടങ്ങളും ധാർമ്മികതയും കാറ്റിൽ പറത്തിയാണ് ഉത്തരവ് വന്നിരിക്കുന്നത്. അടിയന്തിര ഘട്ടങ്ങളിൽ ആംബുലൻസ് സംവിധാനത്തിനു […]