play-sharp-fill
ഡിവൈഎസ്പിയായി വിരമിച്ചയാൾക്ക് പൊതുസ്ഥലത്ത് വച്ച് സഹപ്രവർത്തകനായിരുന്ന പോലീസുകാരന്റെ അസഭ്യവർഷം

ഡിവൈഎസ്പിയായി വിരമിച്ചയാൾക്ക് പൊതുസ്ഥലത്ത് വച്ച് സഹപ്രവർത്തകനായിരുന്ന പോലീസുകാരന്റെ അസഭ്യവർഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ടു മാസം മുൻപു ജോലിയിൽ നിന്നു വിരമിച്ച ഡിവൈഎസ്പിക്ക് സഹപ്രവർത്തകനായിരുന്ന പൊലീസുകാരന്റെ അസഭ്യവർഷം. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ ഡിവൈഎസ്പിയായിരുന്ന ഉദ്യോഗസ്ഥനെയാണു ടെലികമ്യൂണിക്കേഷനിൽതന്നെ ജോലി ചെയ്യുന്ന പൊലീസുകാരൻ സ്വകാര്യ ചടങ്ങിനിടെ വീട്ടുകാർക്കു മുന്നിൽ വച്ച് അസഭ്യം വിളിച്ചത്. ടെലികമ്യൂണിക്കേഷൻ എസ്പി മഞ്ജുനാഥിനു റിട്ട. ഡിവൈഎസ്പി പരാതി നൽകി.


ഒരു ഇൻസ്‌പെക്ടറുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം കൊല്ലത്തെത്തിയ തന്നെ പൊലീസുകാരൻ അസഭ്യം പറയുകയും മുണ്ട് ഉയർത്തി കാട്ടുകയും ചെയ്തതായി ഡിവൈഎസ്പിയുടെ പരാതിയിൽ പറയുന്നു. കല്യാണഹാളിനകത്തും പുറത്തും കൈകഴുകുന്ന സ്ഥലത്തു വച്ചും അസഭ്യംവിളി തുടർന്നതായി പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർവീസിലുണ്ടായിരുന്നപ്പോൾ തനിക്കെതിരെ നടപടിയെടുത്തെന്ന കാരണം പറഞ്ഞാണ് റിട്ട. ഡിവൈഎസ്പിയെ പൊലീസുകാരൻ അസഭ്യം പറഞ്ഞത്. പൊലീസുകാരൻ കൃത്യമായി ഡ്യൂട്ടിക്കു വരുന്നില്ലെന്ന പരാതി ലഭിച്ചതിനെത്തുടർന്ന് എസ്പി അന്വേഷണത്തിനു ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണത്തിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പൊലീസുകാരനെ സിറ്റി ഓഫീസിൽ നിന്നു തിരുവനന്തപുരം റൂറൽ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലേക്കു സ്ഥലം മാറ്റി. ഡിവൈഎസ്പിയാണു സ്ഥലം മാറ്റിയതിനു പിന്നിലെന്ന് ആരോപിച്ചാണ് പൊലീസുകാരൻ അസഭ്യം വിളിച്ചത്.