കോഴിക്കോട് ആക്രിക്കടയിൽ വൻ തീപിടുത്തം ; മണിക്കൂറുകൾക്ക് ശേഷം തീ നിയന്ത്രണവിധേയമാക്കിയത് മറ്റ് ജില്ലകളിൽ നിന്ന് കൂടി അഗ്നിശമന സേനയെത്തി : കെട്ടിടത്തിന് ലൈസൻസ്  ഇല്ലായിരുന്നുവെന്ന്‌ മേയർ

കോഴിക്കോട് ആക്രിക്കടയിൽ വൻ തീപിടുത്തം ; മണിക്കൂറുകൾക്ക് ശേഷം തീ നിയന്ത്രണവിധേയമാക്കിയത് മറ്റ് ജില്ലകളിൽ നിന്ന് കൂടി അഗ്നിശമന സേനയെത്തി : കെട്ടിടത്തിന് ലൈസൻസ് ഇല്ലായിരുന്നുവെന്ന്‌ മേയർ

സ്വന്തം ലേഖകൻ

കോഴിക്കോട്: ചെറുവണ്ണൂർ, കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രിക്കടയിൽ വൻ തീപിടുത്തം. സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തം മണിക്കൂറുകൾക്ക് ശേഷമാണ് നിയന്ത്രണ വിധേയമാക്കിയത്.

മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു ആണ് അറിയിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോർട്ട് സർക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.തീ അണക്കാൻ സാധിക്കാതായതോടെ മറ്റ് ജില്ലകളിൽ നിന്ന് അഗ്‌നിശമന യൂണിറ്റുകളെ വിളിച്ചു വരുത്തുകയായിരുന്നു.

തീപിടിത്തം ഉണ്ടായ ഉടൻ പൊലീസ് സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ എടുത്തുമാറ്റിയിരുന്നു. ഇതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

അതേസമയം മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടർന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തമുണ്ടായ കെട്ടിടത്തിന് ലൈസൻസ് ഇല്ലായിരുന്നുവെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അറിയിച്ചു. സംഭവ സമയത്ത് പതിനഞ്ചോളം പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നുവെന്നും, കൃത്യസമയത്ത് എല്ലാവരെയും സ്ഥലത്തുനിന്ന് മാറ്റാൻ സാധിച്ചെന്നും മേയർ വ്യക്തമാക്കി.