നിയമം പാലിക്കാൻ കുടുംബത്തെ തീ കൊളുത്തിക്കൊന്ന പൊലീസുകാർ കാണുക: കാഞ്ഞിരപ്പള്ളിയിലുണ്ടായിരുന്ന ഈ എസ്.ഐയെ; ജപ്തിയ്‌ക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥരുടെ മുന്നിലൂടെ കൈപിടിച്ച് ഇറക്കിയ രോഗിയായ വീട്ടമ്മയ്ക്കും കുടുംബത്തിനും വീട് വച്ച് നൽകി കാഞ്ഞിരപ്പള്ളി മുൻ എസ്.ഐ അൻസിൽ

നിയമം പാലിക്കാൻ കുടുംബത്തെ തീ കൊളുത്തിക്കൊന്ന പൊലീസുകാർ കാണുക: കാഞ്ഞിരപ്പള്ളിയിലുണ്ടായിരുന്ന ഈ എസ്.ഐയെ; ജപ്തിയ്‌ക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥരുടെ മുന്നിലൂടെ കൈപിടിച്ച് ഇറക്കിയ രോഗിയായ വീട്ടമ്മയ്ക്കും കുടുംബത്തിനും വീട് വച്ച് നൽകി കാഞ്ഞിരപ്പള്ളി മുൻ എസ്.ഐ അൻസിൽ

ഏ കെ ശ്രീകുമാർ

കോട്ടയം: തിരുവനന്തപുരത്ത് ജപ്തിയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ തട്ടിമാറ്റിയ തീ ശരീരത്തിലേയ്ക്കു ആളിപ്പടർന്ന് ദമ്പതിമാർ കൊല്ലപ്പെട്ടതാണ് രണ്ടു ദിവസമായി കേരളത്തിലെ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. ഇതിനിടെയാണ് ഇപ്പോൾ കാഞ്ഞിരപ്പള്ളിയിൽ നടന്ന ഒരു ജപ്തിയും, ഇതേ തുടർന്നു പൊലീസ് സ്വീകരിച്ച ജാഗ്രതയും ഒരു കുടുംബത്തിനു വീട് ഒരുക്കി നൽകിയതും ജില്ലയിൽ വീണ്ടും ഓർമ്മയിൽ എത്തുന്നത്. കാഞ്ഞിരപ്പള്ളി എസ്.ഐ ആയിരുന്ന എ.എസ് അൻസിലാണ് ജപ്തി നടപടിയുടെ ഭാഗമായി സുരക്ഷയൊരുക്കാൻ എത്തുകയും, വീട്ടുകാരുടെ ദുരിതം തിരിച്ചറിഞ്ഞ് കുടുംബത്തിനു വീടു വച്ച് നൽകുകകുയം ചെയ്തതത്.

വർഷങ്ങൾക്കു മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കാഞ്ഞിരപ്പള്ളി എസ്.ഐ ആയിരുന്ന എ.എസ് അനിസിലിനു മുന്നിലേയ്ക്ക് ഒരു കോടതി വിധി എത്തി. കാഞ്ഞിരപ്പള്ളി തൈപ്പറമ്പിൽ ബബിത ഷാനവാസിനെയും, മകളെയും കോടതി നടപടികളുടെ ഭാഗമായി ഒഴിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ജപ്തിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, പൊലീസ് സംഘം ജപ്തി നടപടികൾ ആരംഭിക്കുന്നതിനിടെയാണ് ബബിതയുടെ രോഗാവസ്ഥയും, കുടുംബത്തിന്റെ അവസ്ഥയും എസ്.ഐയ്ക്കു നേരിട്ട് ബോധ്യപ്പെട്ടത്. കോട്ടയം സ്വദേശിയായ എസ്.ഐ ഉടൻ തന്നെ ഈ കുടുംബത്തിനു താമസിക്കാൻ വാടക വീട് ഉറപ്പാക്കുകയാണ് ചെയ്തത്. ജപ്തി ചെയ്യാനൊരുങ്ങിയ വീട്ടിൽ നിന്നും സാധനങ്ങളെല്ലാം ഒരു ലോറിയിൽ കയറ്റിയ അൻസിൽ, നേരെ കുടുംബത്തെ വാടക വീട്ടിലേയ്ക്കു മാറ്റി. ഇവിടെ നിന്നും ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ, നല്ലവരായ നാട്ടുകാരെ ഒപ്പം കൂട്ടി അൻസിൽ ആ കുടുംബത്തിനു വീട് വച്ചു നൽകി.

തിരുവനന്തപുരത്ത് ജപ്തി നടപടിയ്‌ക്കെത്തിയ പൊലീസ് സംഘത്തിന്റെ മുന്നിൽ ഒരു കുടുംബം കത്തിത്തീർന്നത് കാണുമ്പോഴാണ് കാഞ്ഞിരപ്പള്ളിയിലെ പൊലീസിന്റെ കാരുണ്യ സ്പർശം വീണ്ടും വാർത്തകളിൽ നിറയുന്നത്. സാധാരണക്കാരന്റെ കണ്ണീരൊപ്പേണ്ടവരാണ് പൊലീസുകാർ എന്നു വ്യക്തമാക്കുന്നതാണ് അൻസിലിനെ പോലെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ.