ആനക്കള്ളൻ ഈ മാസം 18 ന്

സ്വന്തം ലേഖകൻ ബിജു മെനോൻ ചിത്രം ‘ ആനക്കള്ളൻ’ ഈ മാസം 18 ന് എത്തും. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. അനുശ്രീ, ഷംന കാസിം, സിദ്ധിഖ്, സായ്കുമാർ, ഹരീഷ് കണാരൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രം സപ്ത തരംഗ് സിനിമയാണ് നിർമ്മിച്ചിരിക്കുന്നത്. ഹരിനാരായണൻ രാജീവ് ആലുങ്കൽ എന്നിവരുടെ ഗാനങ്ങൾക്ക് നാദിർഷ ഈണം പകരുന്നു. ആൽബിയാണ് ഛായാഗ്രഹണം നിർവഹിച്ചത്സിദ്ധിഖ്, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, കനിഹ, ഷംന കാസിം എന്നിങ്ങനെ വൻ താരനിര തന്നെ ആനകള്ളനിൽ […]

ഇപ്പോൾ എന്റെ കാഴ്ചയ്ക്ക് വലിയ മാറ്റമുണ്ട്, അടുത്ത വർഷത്തോടെ എനിക്ക് നിങ്ങളെയൊക്കെ കാണാൻ പറ്റുമെന്ന പ്രതീക്ഷയുണ്ട്; വൈക്കം വിജയലക്ഷ്മി

സ്വന്തം ലേഖകൻ വൈക്കം: അടുത്ത വർഷത്തോടെ കാഴ്ചശക്തി ലഭിക്കുമെന്ന പ്രതീക്ഷയോടെ ഗായിക വൈക്കം വിജയലക്ഷ്മി. കഴിഞ്ഞ വർഷം അമേരിക്കയിൽ പോയി ഡോക്ടറെ കണ്ട് സംസാരിച്ചു. മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വൈക്കം വിജയലക്ഷ്മി. അനൂപിനെ കുറിച്ചും വിജയലക്ഷ്മി വാചാലയായി. ”നല്ല പെരുമാറ്റമാണ് അദ്ദേഹത്തിന്റെ. നല്ല മനസ്സിന്റെ ഉടമയാണ്. ഞങ്ങൾ തമ്മിൽ നല്ല മനപ്പൊരുത്തമാണ്. ഒരേ സ്വഭാവക്കാരുമാണ്. പാട്ടും തമാശയുമൊക്കെ ഇഷ്ടപ്പെടുന്നയാളാണ്. നിരവധി സിനിമാതാരങ്ങളെയൊക്കെ അനുകരിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ എന്നെ അനുകരിച്ചപ്പോൾ ഞാനങ്ങ് വീണുപോയി, ചിരിച്ചുകൊണ്ട് വിജയലക്ഷ്മി പറഞ്ഞു. എന്റെ […]

ശബരിമല സ്ത്രീ പ്രവേശനത്തിൽ സർക്കാരിനു പിടിവള്ളിയുമായി വെള്ളാപ്പള്ളി: പിണറായിയെ രക്ഷിക്കാൻ തന്ത്രവുമായി വെള്ളാപ്പള്ളി: വെട്ടിലായി എസ്എൻഡിപി അണികളും ബിജെപിയും; ആശ്വാസത്തിൽ സംസ്ഥാന സർക്കാർ

തേർഡ് ഐ ഡെസ്‌ക് കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിരോധത്തിലായ സർക്കാരിനു പിടിവള്ളിലുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപിയും കോൺഗ്രസും തെരുവിലിറങ്ങി നടത്തുന്ന സമരത്തെ തള്ളിപ്പറഞ്ഞ വെള്ളാപ്പള്ളി നടേശൻ, മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ പൂർണമായും സ്വാഗതം ചെയ്യുകയും ചെയ്തു. എൻഎസ്എസും എസ്എൻഡിപിയും അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ പിൻതുണയോടെ സമര രംഗത്തേയ്ക്കിറങ്ങിയ ആർഎസ്എസും ബിജെപിയുമാണ് ഇതോടെ വെട്ടിലായത്. കഴിഞ്ഞ മാസം അവസാനം സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ തന്നെ ഹിന്ദുക്കളെ വിവിധ സംഘടനകളുടെ പേരിൽ രംഗത്തിറക്കി ആർഎസ്എസും […]

അവിശ്വാസികളെ ശബരിമല ഭരണത്തിൽനിന്ന് ഒഴിവാക്കണം; പി പി മുകുന്ദൻ പ്രധാനമന്ത്രിക്ക് കത്തയച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയെ രക്ഷിക്കാൻ അവിശ്വാസികളെ ശബരിമല ഭരണത്തിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുൻ സംഘടനാസെക്രട്ടറി പി.പി.മുകുന്ദൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് പ്രത്യേക ഓർഡിനൻസിലൂടെ കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും തുടർന്ന് ക്ഷേത്രഭരണം അരാഷ്ട്രീയവൽക്കരിച്ചു ശരിയായ പരിപാലനത്തിനുമായി തിരുപ്പതി മാതൃകയിൽ ദേവസ്ഥാനം സ്ഥാപിക്കണമെന്നും മുകുന്ദൻ ആവശ്യപ്പെട്ടു. അവിശ്വാസികളുടെ പിടിയിൽനിന്നു ശബരിമലയെ രക്ഷിക്കണം. സുപ്രീംകോടതിവിധി എത്രയും വേഗം നടപ്പാക്കുകവഴി ശബരിമലയിലെ ആചാരങ്ങളും പാരമ്പര്യവും തകർക്കാനാണു സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാരും സർക്കാർ നോമിനികളായ ദേവസ്വം ബോർഡും ശ്രമിക്കുന്നതെന്നും […]

ഇനി ജാനിയും പ്രിയതമനും ഇല്ല; വിതുമ്പലോടെ ലക്ഷ്മി എല്ലാമറിഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാറപകടത്തിൽ ചികിത്സയിൽ കഴിയുന്ന ലക്ഷ്മി ബാലഭാസ്‌കറിന്റെയും തേജസ്വിനിയുടെയും മരണവാർത്ത അറിഞ്ഞു. സ്റ്റീഫൻ ദേവസിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ലക്ഷ്മിക്ക് സ്വയം ശ്വസിക്കാൻ സാധിക്കുന്നുണ്ട്. വെന്റിലേറ്റർ നീക്കം ചെയ്തു. ചെറുതായി സംസാരിക്കാനും ശ്രമിക്കുന്നുണ്ടെന്നും സ്റ്റീഫൻ അറിയിച്ചു. ബാലയുടെയും ജാനിയുടെയും കാര്യം ലക്ഷ്മിയുടെ അമ്മ സമാധാനപരമായി അവരോട് പറഞ്ഞു. ഏറ്റവും വേദന നിറഞ്ഞ നിമിഷത്തിലൂടെയാകും അവർ ഇപ്പോൾ കടന്നു പോകുന്നത്. ലക്ഷ്മിക്ക് എല്ലാം സഹിക്കാനുള്ള കരുത്ത് ഉണ്ടാകാൻ എല്ലാവരുടെയും പ്രാർത്ഥന വേണം. ലക്ഷ്മിയുടെ ജീവിതം തിരിച്ചുപിടിക്കാൻ എല്ലാരും പ്രാർത്ഥിക്കുംമെന്നും […]

ഓട്ടോക്കാരനെ ഭീഷണിപ്പെടുത്തി പോലീസുകാരന്റെ ഓസ് യാത്ര; പിന്നാലെയെത്തി സസ്‌പെൻഷൻ

സ്വന്തം ലേഖകൻ തൃശൂർ : ഓട്ടോക്കാരനെ ഭീഷണിപ്പെടുത്തി ഓസിനു യാത്ര ചെയ്ത പോലീസുകാരന് സസ്പെൻഷൻ. തൃശൂർ വെങ്ങിണിശേരി സ്വദേശിയായ ആഘോഷിന്റെ ഓട്ടോറിക്ഷയിലാണ് പോലീസുകാരൻ തൃശൂർ വടക്കേബസ് സ്റ്റാൻഡിൽ നിന്ന് ഓട്ടം വിളിച്ചത്. രണ്ടു കിലോമീറ്റർ പിന്നിട്ട് മുൻസിപ്പൽ റോഡിൽ എത്തി വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ കാശു ചോദിച്ച ആഘോഷിനോട്, ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനാണ്, കാശു കൊടുത്ത് പോകാറില്ലെന്നായി. കാശു വേണമെന്ന് ഓട്ടോ ഡ്രൈവറും. തർക്കംമൂത്ത് ഇരുവരും പൊലീസ് കൺട്രോൾ റൂമിലേക്ക് പോയി. കൺട്രോൾ റൂമിൽ ഇറങ്ങിയ ഉടനെ, പൊലീസുകാരൻ ഡ്രൈവറെ മർദ്ദിച്ചു. മുഖത്താണ് മർദ്ദനമേറ്റത്. […]

ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1,740 കോടി രൂപ; 1,848 പേർ ഇപ്പോഴും ക്യാംപിൽ; 10,000 രൂപയുടെ ധനസഹായം 5.98 ലക്ഷം പേർക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1,740 കോടി രൂപ. പുനരധിവാസ പുനർനിർമാണ പ്രവർത്തനങ്ങൾക്കു ക്രൗഡ് ഫണ്ടിങ് പരമാവധി പ്രയോജനപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ക്രൗഡ് ഫണ്ടിങ്ങിനുളള ഇന്റർനെറ്റ് പോർട്ടൽ തയാറായി. ഈ പോർട്ടലിലേക്കു വിവിധ വകുപ്പുകൾ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം അടിയന്തരമായി നൽകണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചു. ദുരിതാശ്വാസത്തിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറി ടോം ജോസ് വിശദീകരിച്ചു. ഇപ്പോഴും 66 ക്യാംപുകളിലായി 1,848 പേർ കഴിയുന്നു. 10,000 രൂപയുടെ ധനസഹായം 5.98 ലക്ഷം […]

സമ്മാനപ്പൊതിയായി വർക്കല പോസ്റ്റ് ഓഫീസിൽ ലഭിച്ചത് ജീവനുള്ള വിഷപാമ്പ്

സ്വന്തം ലേഖകൻ വർക്കല: വർക്കല പോസ്റ്റാഫീസിലെ പോസ്റ്റ് വുമണിന് തിങ്കളാഴ്ച അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം തുറന്നുനോക്കിയപ്പോൾ കണ്ടത് ജീവനുള്ള ഒരു ചെറിയ വിഷപാമ്പിനെ. വർക്കല പോേസ്റ്റാഫീസിലെ പോസ്റ്റ് വുമൺ വർക്കല കിളിത്തട്ടുമുക്ക് പാർവതി മന്ദിരത്തിൽ അനിലാ ലാലിന്റെ പേരിലാണ് പാമ്പിനെ പെട്ടിയിലാക്കി കൊണ്ടുവച്ചത്. അനിലാ ലാലിനെ അഭിസംബോധന ചെയ്ത് ഭീഷണിക്കത്തും പാമ്പിനൊപ്പം പാത്രത്തിലുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാരാണ് പോസ്റ്റാഫീസിലെ ലെറ്റർ ബോക്സിനു മുകളിൽ കാർഡ് ബോർഡിലുള്ള പൊതി കണ്ടത്. അനിലാ ലാലിന്റെ പേരിൽ പോസ്റ്റോഫീസ് വിലാസത്തിലെ പെട്ടിയുടെ പുറത്ത് കോപ്ലിമെന്ററി ഗിഫ്റ്റ് എന്നാണ് എഴുതിയിരുന്നത്. […]

ശബരിമല; സർക്കാർ പ്രതിരോധത്തിലായതോടെ കുടുംബശ്രീ പ്രവർത്തകരെ ഇറക്കി പ്രതിരോധിക്കാൻ സിപിഎം നീക്കം

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല വിധിക്കെതിരെ കുടുംബശ്രീ പ്രവർത്തകരെ ഇറക്കി പ്രതിരോധിക്കാനുള്ള നീക്കവുമായി സിപിഎം. നിലയ്ക്കലിൽ കുടിൽ കെട്ടിയുള്ള രാപകൽ സമരത്തെ സ്ത്രീകളെ മുൻനിർത്തി പ്രതിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ ഹിന്ദുസംഘടനകളുടെ സമരങ്ങളിൽ സ്ത്രീപങ്കാളിത്തം സജീവമായ സാഹചര്യത്തിലാണ് ഇത്. പത്തനംതിട്ട ജില്ലയിൽ തുടക്കമിടുന്ന വനിതാസംഗമം മറ്റ് ജില്ലകളിലും നടത്തും. കുടുംബശ്രീ പ്രവർത്തകരോട് വനിതാ സംഗമത്തിൽ പങ്കെടുക്കാൻ സി.പി.എം നിർദ്ദേശം നൽകി. പന്തളം കൊട്ടാരം നടത്തിയ നാമജപ ഘോഷയാത്രയിലും തുടർന്ന് ഹിന്ദുസംഘടനകൾ നടത്തിയ പ്രതിഷേധങ്ങളിലുമെല്ലാം വനിതാപങ്കാളിത്തം സജീവമായിരുന്നു. സ്ത്രീകളെ മുൻനിർത്തി ശബരിമല വിഷയം ഹിന്ദുസംഘടനകൾ […]

ശബരിമല: സർക്കാരിനെ വെട്ടിലാക്കി ദേവസ്വം പ്രസിഡന്റിന്റെ കുടുംബം പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധം കനക്കുന്നു. കോടതി വിധി നടപ്പാക്കാൻ അനുനയ നീക്കം നടത്തുന്നതിനിടെ സർക്കാരിനെ വെട്ടിലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ കുടുംബവും പരസ്യമായി സമരരംഗത്തു വരുന്നു. പദ്മകുമാർ സെക്രട്ടറിയായ ഹരിവരാസനം ട്രസ്റ്റാണ് സ്ത്രീ പ്രവേശനത്തിനെതിരായി സമരത്തിലിറങ്ങുന്നത്. യുവതികൾ ശബരിമലയിൽ എത്തുന്നത് തടയുമെന്ന് പ്രഖ്യാപിച്ച്  ഇന്നലെ ആചാര സംരക്ഷണ സമിതി നിലയ്ക്കലിൽ ആരംഭിച്ച സമരത്തിൽ ട്രസ്റ്റ് അംഗങ്ങളും പങ്കെടുത്തെന്ന് ഹരിവരാസനം ചെയർമാൻ വി.മോഹൻകുമാർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെയുള്ള നിലപാടാണ് കോടതിയിൽ ദേവസ്വം ബോർഡ് […]