നീതി മെഡിക്കല്‍ സ്റ്റോറുകളിലെ നീതികേട്; ഫാര്‍മസിസ്റ്റുകള്‍ നേരിടുന്നത് കടുത്ത ചൂഷണം; ഭരണത്തിലിരിക്കുന്നവര്‍ക്ക് താല്‍പര്യമില്ലാത്തവര്‍ക്ക് തുച്ഛവേതനം; വില്‍പ്പനയ്ക്കനുസരിച്ച് മാത്രം ശമ്പളം; രോഗികളെക്കൊണ്ട് ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഫാര്‍മസിസ്റ്റുകളുടെ ഗതികേട് കാണാതെ പോകരുത്

സ്വന്തം ലേഖകന്‍ കോട്ടയം: പൊതുവിപണിയിലേക്കാള്‍ വിലകുറച്ച് മരുന്നുകള്‍ കിട്ടുമെന്നതിനാല്‍ ജനങ്ങള്‍ക്ക് ഏറെ ആശ്രയിക്കുന്നവയാണ് നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍. വില കുറവാണെങ്കിലും വില്‍പന കൂടുതലുള്ളതിനാല്‍ മികച്ച വരുമാനവും നീതിമെഡിക്കല്‍ സ്‌റ്റോറുകള്‍ക്കുണ്ട്. എന്നാല്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള നീതി മെഡിക്കല്‍ സ്‌റ്റോറുകളിളെ ഫാര്‍മസിസ്റ്റുകള്‍ നേരിടുന്നത് കടുത്ത ചൂഷണം. നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ സഹകരണ ബാങ്കുകളുടെ ഭരണസമിതിയുടെ തീരുമാനത്തിന് അനുസരിച്ചാണ് സേവന-വേതന വ്യവസ്ഥകള്‍ നിശ്ചയിക്കുന്നത്.ഭരണത്തിലിരിക്കുന്നവര്‍ക്ക് താല്‍പര്യമുള്ളവരാണെങ്കില്‍ മികച്ച വേതനവും അല്ലാത്തവര്‍ക്ക് തുച്ഛവേതനവും എന്നതാണ് സ്ഥിതി. വിറ്റുവരവിന് അനുസരിച്ച് വേതനംനല്‍കുന്ന രീതിയാണ് പല സ്ഥാപനങ്ങളും സ്വീകരിച്ചിരിക്കുന്നത്. സൂപ്പര്‍ ഗ്രേഡ് ബാങ്കുകളില്‍പോലും […]

കാമുകനൊപ്പമുള്ള ആദ്യ ഒളിച്ചോട്ടം അൻസിയെ അഴിക്കുള്ളിലാക്കി ; ജാമ്യം കിട്ടാൻ ഒരു ലക്ഷം രൂപ മുടക്കിയത് ഭർത്താവ് ; ഭർത്താവിനൊപ്പം കഴിയവേ റംസിയുടെ സഹോദരി അൻസി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി : വീട്ടിൽ നിന്നുമിറിങ്ങിയത് അക്ഷയകേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ്

സ്വന്തം ലേഖകൻ കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം സ്വദേശിനിയായ റംസി(24)യുടെ സഹോദരി അൻസി വീണ്ടും പിഞ്ചു കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നു കളഞ്ഞു. ഇത് രണ്ടാം തവണയാണ് അൻസി കാമുകനൊപ്പം പോകുന്നത്. നെടുമങ്ങാട് അരുവിക്കര മണ്ടേല സ്വദേശി സഞ്ചുവിനൊപ്പമാണ് അൻസി പോയത്. ജനുവരി 17 ന് ഇയാൾക്കൊപ്പം പോയിരുന്നു. തുടർന്ന് അൻസിയുടെ ഭർത്താവും പിതാവും നൽകിയ പരാതിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതിന് പൊലീസ് ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം അറസ്റ്റ് […]

ഒ.ടി.ടി സിനിമകളിൽ അഭിനയിക്കരുത് ; ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാൽ മാലിക് ഉൾപ്പടെയുള്ള ചിത്രങ്ങൾ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല : ഫഹദ് ഫാസിലിന് താക്കീതുമായി ഫിയോക്ക്

സ്വന്തം ലേഖകൻ കൊച്ചി : നടൻ ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ ജോജി സിനിമാ പ്രക്ഷേകർ ഏറ്റെടുത്തതിന് പിന്നാലെ ഫഹദിന് വിലക്കുമായി തീയറ്റർ സംഘടന ഫിയോക്ക്. ഒടിടി സിനിമകളോട് സഹകരിച്ചാൽ ഫഹദിനെ വിലക്കിയേക്കുമെന്ന് സംഘടന വ്യക്തമാക്കി. തുടർച്ചയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുകയും അവയൊക്കെ പ്രേക്ഷകർ ഇരുകൈയ്യുംനീട്ടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫഹദിന് ഫിയോക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റംസാൻ ചിത്രമായി ഫഹദ് ഫാസിലിന്റെ മാലിക് തീയറ്ററുകളിൽ പ്രദർശിപ്പിക്കുവാൻ ഇരിക്കുമ്പോഴാണ് ഫിയോക്കിന്റെ താക്കീത്. ഒടിടി റിലീസുകളോട് സഹകരിച്ചാൽ മാലിക് ഉൾപ്പടെയുള്ള ഫഹദ് […]

ബാങ്കിനകത്ത് ഉലഞ്ഞാടി നിൽക്കുന്ന ഉയിര് പറിച്ചെറിഞ്ഞ ആ ഷാൾ വെറുമൊരു പ്രതീകം മാത്രമല്ല ചോദ്യമാണ് ; ഞാനും നിങ്ങളും പഠിച്ച ബാങ്കിംഗ് തത്വങ്ങൾ കാറ്റിൽ പറത്തി കരാള നൃത്തം തുടരുകയാണ് ശാഖകൾ : വൈറലായി കാനറാ ബാങ്കിലെ മുൻജീവനക്കാരിയുടെ കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കാനറാ ബാങ്ക് മാനേജറായ സ്വപ്ന എന്ന യുവതി ബാങ്കിനുള്ളിൽ ആത്മഹത്യ ചെയ്തത് ഏവരെയും ഏറെ ഞെട്ടിച്ചിരുന്നു. യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ബാങ്കിങ് മേഖലയിലെ ജീവനക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളും ബുദ്ധിമുട്ടുകളും ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കാനറാ ബാങ്കിലെ മുൻജീവനക്കാരിയായ പാർവ്വതിയുടെ കുറിപ്പും ഏറെ ശ്രദ്ധേയമായി മാറിയത്. ഞാനും നിങ്ങളും പഠിച്ച ബാങ്കിംഗ് തത്വങ്ങൾ കാറ്റിൽ പറത്തി കരാള നൃത്തം തുടരുകയാണ് ശാഖകൾ എന്നാണ് പാർവതിയുടെ കുറിപ്പ്. പാർവ്വതിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ‘ഇത് നടുക്കുന്ന വാർത്തയാണ് മൂന്നു വ്യാഴവട്ടത്തിലേറെ […]

സ്‌കൂൾ നവീകരണത്തിന് ഇനി ‘പഞ്ചാബ് മോഡൽ’..! കായംകുളത്ത് സർക്കാർ സ്‌കൂൾ നവീകരണത്തിനായി ധനസഹായം നൽകി പഞ്ചാബ് പൊലീസ് : തുക നൽകിയത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സംസ്ഥാനത്ത് എത്തിയ പഞ്ചാബ് പൊലീസ് സംഘം

സ്വന്തം ലേഖകൻ ആലപ്പുഴ: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി എത്തിയ പഞ്ചാബ് പൊലീസ് സംഘം കായംകുളത്തെ സർക്കാർ സ്‌കൂളിലെ അറ്റകുറ്റപണികൾക്കായി ധന സഹായം കൈമാറി. സ്‌കൂൾ ഗേറ്റും മതിലും നവീകരിക്കുന്നതിനായി ഒരു തുക കൈമാറിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കേരളത്തിലെത്തിയ പഞ്ചാബ് പൊലീസ് സംഘത്തിന്റെ ക്യാംപായി മാറിയത് കായംകുളം ജിഎൽപിഎസ് ആയിരുന്നു. ഇതിന് പകരമായിട്ടാണ്‌ പൊലീസുകാരുടെ ധനസഹായം. ‘ഞങ്ങളുടെ സ്‌കൂൾ അവരുടെ ക്യാംപായി മാറിയിരുന്നു. ഇതിന് പകരമായി എന്തെങ്കിലും ചെയ്യുമെന്ന് അവർ വാഗ്ദാനം നൽകിയിരുന്നു. അതിനാൽ സ്‌കൂൾ ഗേറ്റും മതിലും പെയിന്റ് ചെയ്യുന്നതിനായി ഒരു തുക അവർ സമാഹരിച്ച് […]

ഗുണ്ടാ നേതാവ് പുന്നമട അഭിലാഷിനെ ആക്രമിച്ച് കൊലപ്പെടുത്തി ; കാപ്പാ നിയമത്തിലും അകത്തായ കൊടുംകുറ്റവാളിയായ അഭിലാഷിനെ വീടുകയറി ആക്രമിച്ചത് ഗുണ്ടാസംഘത്തിലെ മുൻ അംഗം

സ്വന്തം ലേഖകൻ ആലപ്പുഴ: രണ്ടു കൊലപാതകം ഉൾപ്പെടെ 25ഓളം കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് പുന്നമട അഭിലാഷ് (42) അടിയേറ്റു കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ 12.15നു കൈനകരി തേവർകാട് വെള്ളാമത്ര റോഡിന് സമീപം ഭാര്യവീടായ കുന്നുതറയിൽ വച്ചുണ്ടായ ആക്രമണത്തിലാണ് കൊലപ്പെട്ടത്. അഭിലാഷിനെതിരെ കുട്ടനാട്ടിൽ മാത്രം 15 കേസുണ്ട്.അഭിലാഷിന്റെ ഗുണ്ടാ സംഘത്തിലെ മുൻ അംഗവും ഒട്ടേറെ കേസുകളിൽ പ്രതിയുമായ കൈനകരി സ്വദേശി മജു എന്നയാളാണ് അഭിലാഷിനെ വീടു കയറി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്തിയാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോൾ അഭിലാഷിന് […]

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ് ; കോട്ടയത്ത സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ്. ഗ്രാമിന് 15 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണ്ണം ഗ്രാമിന് 4355 രൂപയായി. പവന് 120 രൂപ വർദ്ധിച്ച് പവന് 34840 രൂപയുമായി.അതേസമയം,ആഭ്യന്തരവിലയിൽ സ്വർണ്ണ വില വർദ്ധിക്കുമ്പോഴും ആഗോള വിപണിയിൽ വിലകുറയുന്ന സ്ഥിതിയാണ് ഉള്ളത്. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ സ്വർണ്ണം ഗ്രാമിന് – 4355 സ്വർണ്ണം പവന്: 34840

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ ; പിടിയിലായത് എടവണ്ണ സ്വദേശി

സ്വന്തം ലേഖകൻ മലപ്പുറം: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ.പൂക്കോട്ടുംപാടം പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എടവണ്ണ മുണ്ടേങ്ങര സ്വദേശി പൈക്കാട്ടുപറമ്പൻ ജംഷീറി(33)നെയാണ് പൊലീസ് പിടികൂടിയത്. അമരമ്പലം സൗത്തിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രിയോടെയാണ്  സംഭവം. യുവാവിൽ നിന്നും ഗ്രാമിന് 3000 രൂപ മുതൽ 5000 രുപ വരെ വില വരുന്ന മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ തിരൂർ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കി. പൂക്കോട്ടുംപാടം ഇൻസ്‌പെക്ടർ ടി.കെ ഷൈജുവിന്റെ നിർദ്ദേശപ്രകാരം എസ്‌ഐ പി.അബ്ദുൾ കരീം അറസ്റ്റ് ചെയ്തത്. സിപിഓമാരായ […]

കടുവയ്ക്ക് കുളിക്കാൻ ഷവറും കുളിർക്കാറ്റേൽക്കാൻ ഫാനും ; നീലക്കാളയ്ക്ക് ഫാനും വെള്ളം ചീറ്റുന്ന സ്പ്രിങ്ക്‌ളറും ; രാജവെമ്പാലയ്ക്കും അനാക്കോണ്ടയ്ക്കും കൂട്ടിൽ എ.സി ; കരടിയ്ക്ക് കഴിക്കാൻ ഫ്രൂട്ട് സാലഡും ഐസ് ക്യൂബുകളും : വേനൽചൂടിനെ ചെറുക്കാൻ തിരുവനന്തപുരത്തെ മൃഗശാലയിലെ സജ്ജീകരണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ ചൂട് കടുക്കുകയാണ്. കനത്ത ചൂടിൽ മനുഷ്യർക്ക് മാത്രമല്ല പക്ഷിമൃഗാദികൾക്കും സജ്ജീകരണങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. ചൂടിനെ ചെറുക്കാൻ മൃഗശാലകളിലെ പക്ഷിമൃഗാദികൾക്ക് കുളിക്കാനുള്ള സജ്ജീകരണങ്ങളും കുളിർമ്മയേകാൻ ഫാനും എസിയുമൊക്കെ ക്രമീകരിച്ച് നൽകിയിട്ടുണ്ട് അധികൃതർ. ഇവയോടൊപ്പം മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി തണുത്ത ഭക്ഷണങ്ങൾ ഏറെ നൽകാനും അധികൃതർ മുൻതൂക്കം നൽകുന്നുണ്ട്. കടുവയ്ക്ക് കുളിക്കാൻ ഷവറും കുളിർകാറ്റേൽക്കാൻ കൂട്ടിൽ ഫാനും ഇട്ടു നൽകി.കടുവയുടെ കൂട്ടിലെ കുളത്തിൽ 24 മണിക്കൂറും വെള്ളവും സജ്ജമാക്കി. എന്നാൽ രാജവെമ്പാലയ്ക്കും അനാക്കോണ്ടയ്ക്കുമാകട്ടെ എസിയുടെ കുളിർമയാണ് നൽകിയിരിക്കുന്നത്. കരടിക്ക് […]

തലപൊക്കി നിർത്തി പടമെടുക്കാൻ കൊമ്പൻ പാമ്പാടി സുന്ദരന് ക്രൂരമർദനം: ആനയുടെ മസ്തകത്തിലടക്കം ക്രൂരമായി മർദിക്കുന്ന പാപ്പാന്റെ വീഡിയോ പുറത്ത്; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: പാമ്പാടി രാജന്റെ കുടുംബത്തിൽ അംഗമായ കൊമ്പൻ പാപ്പാടി സുന്ദരന് തലപ്പൊക്കത്തിന്റെ പേരിൽ പാപ്പാന്റെ ക്രൂര മർദനം. ആന തലപൊക്കി നിൽക്കുന്ന ചിത്രം എടുക്കാനെന്ന പേരിലാണ് തോട്ടിയും വടിയും ഉപയോഗിച്ച് പാപ്പാൻ ആനയെ ക്രൂരമായി മർദിച്ചത്. ആനയുടെ മസ്തകത്തിലും തുമ്പിക്കയ്യിലും അടക്കം പാപ്പാൻ ക്രൂരമായി മർദിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആനകളുടെ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹരമാണ്. ഈ ഫോട്ടോ ഷൂട്ടിന്റെ ഭാഗമായാണ് കൊമ്പൻ പാമ്പാടി സുന്ദരനെയും പാമ്പാടിയ്ക്കു സമീപത്തു തന്നെയുള്ള ക്ഷേത്രത്തിൽ എത്തിച്ചത്. ഇവിടെ എത്തിച്ച […]