വോട്ടെണ്ണല്‍ ദിവസത്തെ ആള്‍ക്കൂട്ടവും ആഹ്ലാദ പ്രകടനങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച തേര്‍ഡ് ഐ ന്യൂസിന് അഭിനന്ദനപ്രവാഹം; ഹർജിയിൻമേൽ ഹൈക്കോടതി  വിശദീകരണം ചോദിച്ചതോടെ ആഹ്ലാദ പ്രകടനങ്ങളും ആള്‍ക്കൂട്ടവും നിരോധിച്ച് സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും; ആണികള്‍ ആഹ്ലാദ പ്രകടനവുമായി തെരുവിലിറങ്ങിയാല്‍ കെ. സുരേന്ദ്രനും എ.വിജയരാഘവനും മുല്ലപ്പള്ളിയും കോടതി കയറേണ്ടി വരും;  ഏ.കെ ശ്രീകുമാർ

വോട്ടെണ്ണല്‍ ദിവസത്തെ ആള്‍ക്കൂട്ടവും ആഹ്ലാദ പ്രകടനങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച തേര്‍ഡ് ഐ ന്യൂസിന് അഭിനന്ദനപ്രവാഹം; ഹർജിയിൻമേൽ ഹൈക്കോടതി വിശദീകരണം ചോദിച്ചതോടെ ആഹ്ലാദ പ്രകടനങ്ങളും ആള്‍ക്കൂട്ടവും നിരോധിച്ച് സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും; ആണികള്‍ ആഹ്ലാദ പ്രകടനവുമായി തെരുവിലിറങ്ങിയാല്‍ കെ. സുരേന്ദ്രനും എ.വിജയരാഘവനും മുല്ലപ്പള്ളിയും കോടതി കയറേണ്ടി വരും; ഏ.കെ ശ്രീകുമാർ

Spread the love

ടീം എഡിറ്റോറിയൽ

എറണാകുളം: വോട്ടെണ്ണല്‍ ദിവസത്തെ ആഹ്ലാദപ്രകടനങ്ങളും കൗണ്ടിംഗ് സെന്ററുകളിലെ ആള്‍ക്കൂട്ടവും തടയണമെന്നാവശ്യപ്പെട്ട് തേര്‍ഡ് ഐ ന്യൂസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയ വിവരം പ്രിയവായനക്കാര്‍ അറിഞ്ഞിരിക്കുമല്ലോ. കഴിഞ്ഞ ദിവസം ഈ വാര്‍ത്ത പുറത്തുവിട്ടതിന് ശേഷം ഞങ്ങള്‍ക്ക് ലഭിച്ച നസീമമായ അഭിനന്ദനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

സത്യസന്ധമായ വാര്‍ത്തകള്‍ ഏറ്റവും വേഗത്തില്‍ നിങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം തന്നെ, മഹാമാരിക്കാലത്ത് ഞങ്ങളില്‍ നിക്ഷിപ്തമായ സാമൂഹിക ഉത്തരവാദിത്വം കൂടിയാണ് ഇത്തരമൊരു ഇടപെടല്‍ നടത്താനുണ്ടായ പ്രേരണ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് വൈറസിന് സംഭവിച്ച ജനിതകമാറ്റം ഇപ്പോഴത്തെ രൂക്ഷവ്യാപനത്തിന് ഒരു കാരണം മാത്രമാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നമ്മുടെ നാട്ടില്‍ നടന്ന സമ്മേളനങ്ങള്‍ക്കും റാലികള്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. രാഷ്ട്രീയം തലയ്ക്ക് പിടിച്ച് മഹാമാരിയെ മറന്ന് നടന്ന ഒരു ജനതയായിരുന്നു ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വരെ കേരളം. വോട്ട് ബാങ്കായി നേതാക്കാള്‍ കൊണ്ടുനടന്ന അണികളില്‍ ഭൂരിഭാഗവും കോവിഡ് ബാധിച്ച് ചികിത്സയിലാണ് എന്ന കാര്യം പരസ്യമായ രഹസ്യമാണ്.

ഉമ്മന്‍ചാണ്ടി, പിണറായി വിജയന്‍, രാഹുല്‍ ഗാന്ധി തുടങ്ങി കേരളത്തില്‍ പ്രചരണം കൊഴുപ്പിക്കാനിറങ്ങിയ നേതാക്കളില്‍ ഭൂരിഭാഗവും കോവിഡ് ബാധിതരായിരുന്നു. ചികിത്സാ കാര്യങ്ങളിലടക്കം ഇവര്‍ക്ക് ലഭിക്കുന്ന മുന്‍ഗണനയും പ്രത്യേക പരിഗണനയും (പ്രിവിലേജ്) സാധാരണക്കാര്‍ക്ക് കിട്ടില്ല. ഇതെല്ലാം മറന്നാണ് തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്. മാസ്‌കും സാനിറ്റെസറും സാമൂഹിക അകലവുമെല്ലാം കേരളം മറന്ന ഏതാനും ആഴ്ചകളാണ് കടന്ന് പോയത്.

തെരഞ്ഞെടുപ്പിന് ശേഷമാണ് കേരളത്തില്‍ കോവിഡ് രണ്ടാം തരംഗം അപകടഭീഷണി ഉയര്‍ത്തി തുടങ്ങിയത്. ഓക്‌സിജന്‍ ലഭ്യത ഇല്ലാതെ രാജ്യതലസ്ഥാനത്തുള്‍പ്പെടെ ആളുകള്‍ പിടഞ്ഞ് വീണ് മരിക്കുന്ന കാഴ്ച നമ്മുടെ നാട്ടില്‍ സംഭവിക്കില്ലെന്ന് യാതൊരു ഉറപ്പുമില്ല. മതിയായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും കോവിഡ് വ്യാപനം ഓരോ പൗരന്റെയും ജീവന് ഭീഷണിയാകാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം മതി.

മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആഹ്ലാദ പ്രകടനങ്ങളും ആള്‍ക്കൂട്ടവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ കേരളം തകര്‍ന്ന് തരിപ്പണമാകുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

വോട്ടെണ്ണൽ ദിവസത്തെ ആഹ്ലാദ പ്രകടനങ്ങളും ആൾക്കൂട്ടവും തെരഞ്ഞെടുപ്പ് കമ്മീഷൻ  നിരോധിച്ചതോടെ ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുടെ അണികൾ റോഡിലിറങ്ങിയാൽ അവർ നിയമ നടപടി നേരിടേണ്ടി വരും. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമൊക്കെ കോടതി കയറേണ്ടി വരുമെന്ന് ഏ കെ ശ്രീകുമാർ പറഞ്ഞു.

 

ഹര്‍ജിയിന്മേല്‍ സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ഹൈക്കോടതി കഴിഞ്ഞ ദിവസം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് ആഘോഷങ്ങള്‍ ഒഴിവാക്കിയതായി തീരുമാനമെടുത്ത് ഹൈക്കോടതിയെ അറിയിച്ചു.

തുടര്‍ന്ന് വോട്ടെണ്ണല്‍ ദിവസം യാതൊരു ആഘോഷങ്ങളുേം നടത്താന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇരു തീരുമാനങ്ങളും അംഗീകരിച്ച് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.  ഏ കെ ശ്രീകുമാറിന് വേണ്ടി അഡ്വ. രാജേഷ് കണ്ണൻ ഹാജരായി.

 

Tags :