ബാധ ഒഴിയണമെങ്കില്‍ എന്റെ വിയര്‍പ്പും നിന്റെ വിയര്‍പ്പും ഒന്നിക്കണം; ഒരു പൂജ കൂടി ചെയ്താലേ ബാധ മാറൂ എന്ന് പറഞ്ഞ് യുവതിയെ മാത്രം പൂജാമുറിയിലേക്ക് വിളിപ്പിച്ചു;  കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഇറങ്ങിയോടി; ഭര്‍ത്താവും അമ്മയും കയര്‍ത്തപ്പോള്‍ മന്ത്രവാദി കത്തിയെടുത്ത് അവരെ കുത്തി വീഴ്‌ത്തി; ആലുവിളയിലെ മന്ത്രവാദി ബലഭദ്രന്റെ ബാധ ഒഴിപ്പിക്കൽ ഇനി ജയിലിൽ

ബാധ ഒഴിയണമെങ്കില്‍ എന്റെ വിയര്‍പ്പും നിന്റെ വിയര്‍പ്പും ഒന്നിക്കണം; ഒരു പൂജ കൂടി ചെയ്താലേ ബാധ മാറൂ എന്ന് പറഞ്ഞ് യുവതിയെ മാത്രം പൂജാമുറിയിലേക്ക് വിളിപ്പിച്ചു; കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഇറങ്ങിയോടി; ഭര്‍ത്താവും അമ്മയും കയര്‍ത്തപ്പോള്‍ മന്ത്രവാദി കത്തിയെടുത്ത് അവരെ കുത്തി വീഴ്‌ത്തി; ആലുവിളയിലെ മന്ത്രവാദി ബലഭദ്രന്റെ ബാധ ഒഴിപ്പിക്കൽ ഇനി ജയിലിൽ

സ്വന്തം ലേഖകൻ

 

കൊല്ലം: മന്ത്രവാദം നടത്തി ബാധ ഒഴിയണമെങ്കില്‍ എന്റെ വിയര്‍പ്പും നിന്റെ വിയര്‍പ്പും ഒന്നകണമെന്ന് യുവതിയോട് മന്ത്രവാദി. ഒരു പൂജ കൂടി ചെയ്തുവെങ്കില്‍ മാത്രമേ ബാധ മാറൂ എന്നു പറഞ്ഞ് യുവതിയെ മാത്രം പൂജാമുറിയിലേക്ക് വിളിച്ചു കയറ്റി. ശേഷം ഇയാൾ കടന്നു പിടിക്കാന്‍ ശ്രമിച്ചതോടെ യുവതി പൂജാ മുറിയില്‍ നിന്നും ഇറങ്ങിയോടി.

 

ഭര്‍ത്താവും അമ്മയും മന്ത്രവാദിയോട് കയര്‍ത്തപ്പോള്‍ കത്തിയെടുത്ത് കുത്തി വീഴ്‌ത്തി കടന്നു കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒളിവിൽ പോയ താന്നി ക്ഷേത്രത്തിനു സമീപം ആലുവിള വീട്ടില്‍ ബലഭദ്രന്‍ (63) എന്ന മന്ത്രവാദി ഒരുമാസത്തിനു ശേഷമാണ് ഇരവിപുരം പൊലീസിന്റെ പിടിയിലാകുന്നത്.

 

മാര്‍ച്ച്‌ 29 നായിരുന്നു സംഭവം. യുവതിയുടെ അമ്മയുടെ പിതാവിന് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം ബലഭദ്രനെ സമീപിച്ചത്. പലവിധ പൂജകൾക്കായി പലപ്പോഴായി ഇയാള്‍ ഇവരില്‍ നിന്നും ഒരു ലക്ഷം കൈപ്പറ്റിയിരുന്നു.

 

ബാധ മാറാന്‍ വീട്ടില്‍ കുഴിച്ചിടാനെന്നു പറഞ്ഞ് തകിടും കൂടവും നല്‍കുകയും ചെയ്തു. ബലഭദ്രന്റെ നിര്‍ദ്ദേശമനുസരിച്ച്‌ തകിടും കൂടും വീട്ടില്‍ കുഴിച്ചിട്ടെങ്കിലും ബാധമാറിയില്ലെന്ന് പറഞ്ഞ് പണം നല്‍കിയ പാരിപ്പള്ളി കുളമട സ്വദേശികളായ ദമ്പതികള്‍ താന്നിയിലെ മന്ത്രവാദിയുടെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടു.

 

അവിടെ വച്ചാണ് യുവതിയോട് എന്റെ വിയര്‍പ്പും നിന്റെ വിയര്‍പ്പും ഒന്നിച്ചെങ്കില്‍ മാത്രമേ ഫലം ഉണ്ടാകൂ എന്ന് പറയുകയും യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചതും.

ഇതോടെ യുവതിയുടെ അമ്മയും ഭർത്താവുമായി വാക്കു തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിനിടയിലാണ് കയ്യില്‍ കരുതിയ കത്തിയെടുത്ത് ബലഭദ്രന്‍ യുവതിയുടെ മാതാവിനെ കുത്തിയത്. കുത്തേറ്റു ഗുരുതരാവസ്ഥയിലായിരുന്ന ഇവർ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

 

സംഭവ ശേഷം ഒളിവിൽ പോയ ഇയാള്‍ വെളിയത്തുള്ള രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് എത്തിയപ്പോഴേക്കും മാവേലിക്കരയിലേക്കു കടന്നു.

മാവേലിക്കര കൊല്ലകടവ് ഭാഗത്തുനിന്ന് ഇരവിപുരം ഇന്‍സ്പെക്ടര്‍ പി.എസ്. ധര്‍മജിത്ത്, എസ്‌ഐമാരായ ദീപു, സൂരജ്, സുതന്‍, സന്തോഷ്, അജിത് കുമാര്‍, എഎസ്‌ഐ ഷിബു പീറ്റര്‍, സിപിഒ വൈശാഖ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

 

പ്രതിയെ റിമാന്‍ഡ് ചെയ്തു. നേരത്തേ ഇയാളുടെ തട്ടിപ്പിനിരയായ പലരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

Tags :