നിയമസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായി: മോക് പോൾ ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ മോക് പോള്‍ ആരംഭിച്ചു. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത അന്തിമമായി ഉറപ്പാക്കുന്ന നടപടിയാണ് മോക് പോള്‍. സ്ഥാനാര്‍ഥികളുടെ പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ നടക്കുന്ന മോക് പോളിൽ ഓരോ യന്ത്രത്തിലും ഏറ്റവും കുറഞ്ഞത് 50 വോട്ടുകള്‍ ചെയ്യും. മോക് പോളില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ മായ്ക്കുകയും വിവിപാറ്റ് സ്ലിപ്പുകള്‍ നീക്കുകയും ചെയ്തശേഷം വോട്ടിംഗ് യന്ത്രം സീല്‍ ചെയ്യും. തുടര്‍ന്നാണ് ഏഴു മണിക്ക് വോട്ടിംഗ് ആരംഭിക്കുക.

കോട്ടയം വീണ്ടും യു.ഡി.എഫ് കോട്ടയാവും..! തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ലീഡ് അരലക്ഷം കടക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; വിവരം ശേഖരിച്ചത് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ലീഡ് അരലക്ഷം കടക്കുമെന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട്. നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ നിരീക്ഷണത്തിൽ നിന്നാണ് കേന്ദ്ര ഇന്റലിജൻസ് സംഘം റിപ്പോർട്ട് തയ്യാറാക്കിയത്. സി.പി.എം – ബി.ജെ.പി ശക്തികേന്ദ്രങ്ങളായി വിലയിരുത്തുന്ന പ്രദേശങ്ങളിൽ അടക്കം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ലീഡ് നിലയിൽ വൻ വർദ്ധനവുണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് തല അവലോകനത്തിൽ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സി.പി.എമ്മും ബി.ജെ.പിയും […]

ബഹുനില കെട്ടിടത്തിൻ്റെ ബാൽകണിയിൽ പരസ്യമായി നഗ്നരായി: ദുബായിയിൽ പന്ത്രണ്ടിലേറെ യുവതികൾക്ക് എതിരെ കേസ് : നഗ്നരായത് ഫോട്ടോ ഷൂട്ടിന് വേണ്ടി: വീഡിയോ വൈറലായി

തേർഡ് ഐ ബ്യൂറോ ദുബായ്: ബഹുനില കെട്ടിടത്തിന് മുകളിൽ നഗ്നരായി എത്തിയ ഒരു ഡസനിലേറെ യുവതികൾക്ക് എതിരെ പ്രോസിക്യൂഷൻ നടപടികൾ പൊലീസ് ആരംഭിച്ചു. പട്ടാപ്പകല്‍ ബാല്‍ക്കണിയില്‍ നഗ്നകളായി വീഡിയോയ്ക്ക് പോസ് ചെയ്തവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ഡസനിലധികം സ്ത്രീകളാണ് ക്യാമറയ്ക്ക് മുന്നില്‍ അണിനിരന്നത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സ്ത്രീകള്‍ നഗ്നകളായി ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള കെട്ടിടത്തില്‍ നിന്ന് ആരോയാണ് പകര്‍ത്തിയത്. മറീന പരിസരത്തെ ഒരു കെട്ടിടത്തിലാണ് സംഭവമെന്നാണ് സൂചന. സ്ത്രീകളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച […]

കോട്ടയത്തെ ഞെട്ടിച്ച് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ കുതിച്ചു കയറ്റം: വീടുകളിൽ നേരിട്ടെത്തിയ സ്ഥാനാർത്ഥി മിനർവ മോഹനന് വൻ സ്വീകരണം

സ്വന്തം ലേഖകൻ കോട്ടയം: നിശബ്ദ പ്രചാരണ ദിവസം വോട്ടുറപ്പിച്ച് കുതിച്ചു കയറിയ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹനും പ്രവർത്തകരും വിജയം ഉറപ്പിച്ചു. നിശബ്ദ പ്രചാരണ ദിവസമായ തിങ്കളാഴ്ച പരമാവധി ആളുകളെ നേരിൽ കാണുന്നതിനും വോട്ട് അഭ്യർത്ഥിക്കുന്നതിനുമായിരുന്നു സ്ഥാനാർത്ഥിയുടെ പ്രചാരണം. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിയ സ്ഥാനാർത്ഥി നേരിട്ട് വോർട്ടർമാർക്ക് സ്ലിപ്പ് എഴുതി നൽകുകയും ചെയ്തു. ഇന്നലെ വെള്ളുത്തുരുത്തിയിലെ സമ്പർക്കത്തിലൂടെയാണ് നിശബ്ദ പ്രചാരണ ദിവസം സ്ഥാനാർത്ഥി സജീവമായത്. ഇവിടെ വീടുകളിൽ നേരിട്ടെത്തി പരമാവധി വോട്ടർമാരെയും വീട്ടമ്മമാരെയും നേരിൽ കാണുകയായിരുന്നു സ്ഥാനാർത്ഥി. വോട്ടർമാർക്കൊപ്പം കൂടുതൽ സമയം ചിലവഴിച്ച […]

ഉമ്മൻ ചാണ്ടിയെ വീഴ്ത്താൻ യാക്കോബായ വികാരം ആളിക്കത്തിക്കാൻ ശ്രമിച്ച ഇടതുമുന്നണിക്ക് തിരിച്ചടി; രക്തഹാരമണിഞ്ഞ് ഓഡിറ്റോറിയത്തിൽ വച്ച് വിവാഹം കഴിച്ച ആൾ വിശ്വാസി എന്ന് അംഗീകരിക്കാനാവില്ല എന്ന് വിശ്വാസ സമൂഹം

സ്വന്തം ലേഖകൻ കോട്ടയം : പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെ വീഴ്ത്താൻ യാക്കോബായ സഭാ വികാരം ആളിക്കത്തിച്ച് നീക്കം നടത്താനായിരുന്നു ഇടതുമുന്നണിയുടെ പദ്ധതികൾ. എന്നാൽ ഇത്തരം നീക്കങ്ങൾക്ക് ഇപ്പോൾ അപ്രതീക്ഷിത തിരിച്ചടിയാണ് വിശ്വാസികൾക്കിടയിൽ നിന്ന് ലഭിക്കുന്നത്. ജെയ്ക് സി തോമസ് യാക്കോബായ സഭ വിശ്വാസിയാണ് എന്ന വാദമുഖം ആണ് ചില പുരോഹിതരുടെ സഹായത്തോടെ പുതുപ്പള്ളിയിൽ പ്രചരണത്തിനായി ഉപയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട ഒരു പുരോഹിതൻറെ ശബ്ദ സന്ദേശവും ഇടതു കേന്ദ്രങ്ങൾ ഇന്ന് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഈ ശബ്ദ സന്ദേശം വിശ്വാസ സമൂഹത്തിനിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. […]

കോട്ടയത്തെ തിരഞ്ഞെടുപ്പ് 26 രാജ്യങ്ങളിൽ ലൈവ്

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് പ്രതിരോധം ഉറപ്പാക്കി കോട്ടയം ജില്ലയിൽ നടത്തുന്ന തിരഞ്ഞെടുപ്പ് ഇന്ന് 26 രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് ഏജൻസികളുടെ പ്രതിനിധികൾ ലൈവായി കാണും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്റർനാഷണൽ വിർച്വൽ ഇലക്ഷൻ വിസിറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള തത്സമയ അവതരണത്തിൽ കേരളത്തിൽനിന്ന് കോട്ടയം ജില്ല മാത്രമാണുള്ളത്. കോട്ടയം സി.എം.എസ് കോളേജ് ഹൈസ്‌കൂളിലെ 74, 75 ബൂത്തുകളിൽനിന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എം. അഞ്ജന നടപടിക്രമങ്ങൾ വിശദീകരിക്കും. കോട്ടയം മണ്ഡലത്തിന്റെ കേന്ദ്ര നിരീക്ഷകൻ പന്ധാരി യാദവും കളക്ടർക്കൊപ്പമുണ്ടാകും. പരിപാടിയിൽ […]

വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരുള്ളവർ വോട്ടു ചെയ്യാൻ എത്തുമ്പോൾ ബൂത്തുകളിലെ നടപടികൾ ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: വോട്ടർ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റേതെങ്കിലും തിരിച്ചറിയൽ രേഖയോ ഉപയോഗിച്ച് വോട്ടറെ കൃത്യമായി തിരിച്ചറിയും. തിരിച്ചറിയാൻ ഉപയോഗിച്ച കാർഡ് ഏത് എന്ന് 17 എ എന്ന രജിസ്റ്ററിൽ രേഖപ്പെടുത്തും എ.എസ്.ഡി മോണിട്ടർ എന്ന മൊബൈൽ ആപ്ലിക്കേഷൻ പ്രിസൈഡിംഗ് ഓഫീസർമാർ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഒന്നിലധികം ബൂത്തുകളിലെ വോട്ടർ പട്ടികയിൽ പേരുള്ളവർ (എ.എസ്.ഡി വോട്ടർമാർ) വോട്ടു ചെയ്യാനെത്തുമ്പോൾ ആ ആപ്ലിക്കേഷൻ ഉപയോഗിച്ച് വോട്ടറുടെ ഫോട്ടോ എടുത്ത് മറ്റു വിവരങ്ങൾ ചേർത്ത് അപ് ലോഡ് ചെയ്യും. […]

വോട്ട് ചെയ്യാം ഭയമില്ലാതെ ജാഗ്രത അത്യാവശ്യം; മാസ്‌ക് നൽകുന്ന സുരക്ഷ പരമപ്രധാനം; കോവിഡ് ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. അതിനാൽ തന്നെ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം ശ്രദ്ധാപൂർവം വിനിയോഗിക്കേണ്ടതാണ്. അതോടൊപ്പം പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഉൾപ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണം. പ്രായമുള്ളവർക്കും ഗുരുതര രോഗമുള്ളവർക്കും കോവിഡ് ബാധിച്ചാൽ സങ്കീർണമാകും. അതിനാൽ തന്നെ […]

ലോക ആരോഗ്യദിനത്തിൽ ജില്ലയിൽ 24 മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ: കൊവിഡ് പ്രതിരോധം ഉറപ്പാക്കാൻ കർശന നടപടികളുമായി ജില്ല

സ്വന്തം ലേഖകൻ കോട്ടയം: ലോക ആരോഗ്യ ദിനമായ ഏപ്രിൽ ഏഴിന് ജില്ലയിൽ 24 സ്ഥലങ്ങളിൽ കോവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു. 45 വയസിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിനേഷൻ അതിവേഗം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. ഓരോ ക്യാമ്പിലും കുറഞ്ഞത് 1000 പേർക്ക് വാക്‌സിൻ നൽകുന്നതിനുള്ള ക്രമീകരണങ്ങളുണ്ടാകും. മുൻകൂട്ടി പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർക്കും ആധാർ കാർഡുമായി എത്തി വാക്‌സിനേഷൻ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് വാക്‌സിൻ സ്വീകരിക്കാം. മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ നടക്കുന്ന സ്ഥലങ്ങൾ 1. കോട്ടയം രാജീവ് […]

വോട്ട് ചെയ്യാൻ ഈ രേഖകൾ ഉപയോഗിക്കാം: വോട്ടർമാർക്ക് ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: സമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർ തിരിച്ചറിയൽ രേഖയായി ചുവടെ പറയുന്നവയിൽ ഏതെങ്കിലും ഹാജരാക്കിയാൽ മതിയാകും. ്‌കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് പാസ്പോർട്ട് ഡ്രൈവിംഗ് ലൈസൻസ് പാൻ കാർഡ് ആധാർ കാർഡ് കേന്ദ്ര- സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതു മേഖലാ സ്ഥാപനങ്ങൾ, പൊതു മേഖലാ കമ്പനികൾ എന്നിവ ജീവക്കാർക്ക് നൽകിയിട്ടുള്ള സർവ്വീസ് തിരിച്ചറിയൽ രേഖ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ച സ്മാർട്ട് കാർഡ് ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് […]