ബഹുനില കെട്ടിടത്തിൻ്റെ ബാൽകണിയിൽ പരസ്യമായി നഗ്നരായി: ദുബായിയിൽ പന്ത്രണ്ടിലേറെ യുവതികൾക്ക് എതിരെ കേസ് : നഗ്നരായത് ഫോട്ടോ ഷൂട്ടിന് വേണ്ടി: വീഡിയോ വൈറലായി

ബഹുനില കെട്ടിടത്തിൻ്റെ ബാൽകണിയിൽ പരസ്യമായി നഗ്നരായി: ദുബായിയിൽ പന്ത്രണ്ടിലേറെ യുവതികൾക്ക് എതിരെ കേസ് : നഗ്നരായത് ഫോട്ടോ ഷൂട്ടിന് വേണ്ടി: വീഡിയോ വൈറലായി

തേർഡ് ഐ ബ്യൂറോ

ദുബായ്: ബഹുനില കെട്ടിടത്തിന് മുകളിൽ നഗ്നരായി എത്തിയ ഒരു ഡസനിലേറെ യുവതികൾക്ക് എതിരെ പ്രോസിക്യൂഷൻ നടപടികൾ പൊലീസ് ആരംഭിച്ചു. പട്ടാപ്പകല്‍ ബാല്‍ക്കണിയില്‍ നഗ്നകളായി വീഡിയോയ്ക്ക് പോസ് ചെയ്തവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ഡസനിലധികം സ്ത്രീകളാണ് ക്യാമറയ്ക്ക് മുന്നില്‍ അണിനിരന്നത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

സ്ത്രീകള്‍ നഗ്നകളായി ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള കെട്ടിടത്തില്‍ നിന്ന് ആരോയാണ് പകര്‍ത്തിയത്. മറീന പരിസരത്തെ ഒരു കെട്ടിടത്തിലാണ് സംഭവമെന്നാണ് സൂചന. സ്ത്രീകളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച വൈകുന്നേരമാണ് വീഡിയോ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂട്ടരുടെ മുന്നില്‍ ഹാജരാക്കി. ദുബായ് മറീന അപ്പാര്‍ട്ട്‌മെന്റിലെ താമസ സ്ഥലങ്ങളിലൊന്നില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു ഡസനിലേറെ സ്ത്രീകള്‍ ഉടുതുണിയില്ലാതെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ വന്നുനിന്ന് മറ്റുള്ളവര്‍ക്കു മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യം ട്വിറ്ററില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

യുഎഇയുടെ സംസ്‌ക്കാരത്തിനും മൂല്യങ്ങള്‍ക്കും എതിരായ നടപടിയാണ് സ്ത്രീകളുടെ ഭാഗത്തു നിന്നുണ്ടായതെന്നും അതേത്തുടര്‍ന്നാണ് ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്നും ദുബായ് പൊലീസ് അറിയിച്ചു. ഒരു ഇസ്രയേലി വെബ്സൈറ്റിനു വേണ്ടിയുള്ള പരസ്യത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായിരുന്നു നഗ്ന ഫോട്ടോഷൂട്ട് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

15 മോഡലുകളാണ് ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. അമേരിക്കയില്‍ അഡള്‍ട്ട് വെബ്സൈറ്റുകളുടെ ചുവടുപിടിച്ചുള്ള ഒരു വെബ്സൈറ്റാണ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചതെന്നാണ് സൂചന. ശനിയാഴ്‌ച്ചയാണ് ദുബായ് മറിനയിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ്ണനഗ്‌നരായി നിരന്നു നില്‍ക്കുന്ന ഒരു ഡസനോളം യുവതികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

പരസ്യമായി ചുംബിക്കുന്നതും, ലൈസന്‍സ് ഇല്ലാതെ മദ്യപിക്കുന്നതുമൊക്കെ കുറ്റകരമായ ദുബായിലാണ് നിയമങ്ങള്‍ കാറ്റില്പറത്തിക്കൊണ്ടുള്ള ഈ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ എന്ന പത്രം ഇതിനെ പരസ്യത്തിനുള്ള ഒരു കുറുക്കുവഴി എന്നാണ് വിശേഷിപ്പിച്ചത്.യുണൈറ്റഡ് അറബ് എമിരേറ്റ്സിലെ നിയമങ്ങള്‍ പ്രകാരം പ്രൊതുയിടങ്ങളില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതും മറ്റ് അശ്ലീല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതും ആറുമാസം വരെ ജയില്‍ ശിക്ഷയും 5,000 ദിര്‍ഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അശ്ലീല ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യുന്നതും ജയില്‍ ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. ഇതിന് 5 ലക്ഷം ദിര്‍ഹം വരെ പിഴയും ഒടുക്കേണ്ടതായിട്ടുണ്ട്.