വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരുള്ളവർ വോട്ടു ചെയ്യാൻ എത്തുമ്പോൾ ബൂത്തുകളിലെ നടപടികൾ ഇങ്ങനെ

വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരുള്ളവർ വോട്ടു ചെയ്യാൻ എത്തുമ്പോൾ ബൂത്തുകളിലെ നടപടികൾ ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: വോട്ടർ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റേതെങ്കിലും തിരിച്ചറിയൽ രേഖയോ ഉപയോഗിച്ച് വോട്ടറെ കൃത്യമായി തിരിച്ചറിയും. തിരിച്ചറിയാൻ ഉപയോഗിച്ച കാർഡ് ഏത് എന്ന് 17 എ എന്ന രജിസ്റ്ററിൽ രേഖപ്പെടുത്തും

എ.എസ്.ഡി മോണിട്ടർ എന്ന മൊബൈൽ ആപ്ലിക്കേഷൻ പ്രിസൈഡിംഗ് ഓഫീസർമാർ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഒന്നിലധികം ബൂത്തുകളിലെ വോട്ടർ പട്ടികയിൽ പേരുള്ളവർ (എ.എസ്.ഡി വോട്ടർമാർ) വോട്ടു ചെയ്യാനെത്തുമ്പോൾ ആ ആപ്ലിക്കേഷൻ ഉപയോഗിച്ച് വോട്ടറുടെ ഫോട്ടോ എടുത്ത് മറ്റു വിവരങ്ങൾ ചേർത്ത് അപ് ലോഡ് ചെയ്യും. നെറ്റ് വർക്ക് ലഭ്യമല്ലെങ്കിലും ഈ നടപടികൾ തുടരണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കളക്ഷൻ സെന്ററുകളിൽ തിരികെ എത്തുമ്പോൾ വയർലെസ് നെറ്റ് വർക്ക് സൗകര്യം ലഭ്യമാക്കുന്നതോടെ ഫോട്ടോയും വിവരങ്ങളും അപ് ലോഡാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ.എസ്.ഡി മോണിട്ടർ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനൊപ്പം റിട്ടേണിംഗ് ഓഫീസർമാർ നിയന്ത്രിക്കുന്ന വാട്സ്പ്പ് ഗ്രൂപ്പിൽ പ്രവേശിച്ച് എ.എസ്.ഡി വോട്ടറുടെ ഫോട്ടോ വാട്സപ്പ് ഗ്രൂപ്പിൽതന്നെ എടുത്ത് പാർട്ട് നമ്പർ, സീരിയൽ നമ്പർ എന്നിവ അടിക്കുറിപ്പായി ചേർത്ത് പോസ്റ്റു ചെയ്യും.

പ്രിസൈഡിംഗ് ഓഫീസർമാർക്കുള്ള ഹാൻഡ്ബുക്കിലെ അനുബന്ധം 16ലെ ഫോറത്തിൽ എ.എസ്.ഡി വോട്ടറുടെ സത്യവാങ്മൂലം വാങ്ങും.

വോട്ടർമാരുടെ വിരലിൽ രേഖപ്പെടുത്തുന്ന മഷിയടയാളം വോട്ടു ചെയ്യുന്നതിനു മുൻപ് ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കും.

17 എ രജിസ്റ്ററിനൊപ്പം ഓരോ ബൂത്തിലും വോട്ടു ചെയ്ത എ.എസ്.ഡി വോട്ടർമാരുടെ പട്ടിക പ്രസൈഡിംഗ് ഓഫീസർമാർ പ്രത്യേകം തയ്യാറാക്കി വരണാധികാരികൾക്ക് സമർപ്പിക്കും.

ബൂത്തുകളിൽനിന്ന് ലഭിക്കുന്ന എ.എസ്.ഡി വോട്ടർമാരുടെ വിവരങ്ങൾ തത്സമയം ഡോക്യുമെന്റ് ചെയ്യുന്നതിന് വരണാധികാരികളുടെ കാര്യാലയങ്ങളിൽ ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.