ബിഗ്‌ബോസ് പാതിവഴിക്ക് അവസാനിപ്പിച്ചേക്കും; ബാര്‍ക്ക് റേറ്റിങ്ങിന്റെ ആദ്യ അഞ്ചില്‍ എത്തിച്ചേരാന്‍ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല

സ്വന്തം ലേഖകന്‍ ചെന്നൈ : മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണും പാതിവഴിക്ക് അവസാനിപ്പിച്ചേക്കും. പത്താം തീയതി മുതല്‍ രണ്ടാഴ്ചത്തേക്കാണ് തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഷോ പ്രതിസന്ധിയിലായിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ചിത്രീകരണവും ചെന്നൈയിലാണ് നടക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് സിനിമ, സീരിയല്‍ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടില്ല. ഇതാണ് ബിഗ് ബോസിനെ പ്രതിസന്ധിയിലാക്കുന്നത്. ഇതുവരെ 83 എപ്പിസോഡുകളാണ് കഴിഞ്ഞത്. നിലവില്‍ ഒന്‍പത് മത്സരാര്‍ഥികള്‍ മാത്രമാണ് ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത്. ഷോ തുടങ്ങി ഒരിക്കല്‍ പോലും ബാര്‍ക്ക് റേറ്റിങ്ങിന്റെ ആദ്യ […]

എംആര്‍എഫില്‍ രോഗവ്യാപനം രൂക്ഷം; നടപടിയെടുക്കാതെ ജില്ലാ ഭരണകൂടം;നാട്ടുകാരെയും ജോലിക്കാരെയും വെല്ലുവിളിക്കുന്ന എംആര്‍എഫ് മാനേജ്മെന്റിനെതിരെ പ്രതിഷേധം ശക്തം

  സ്വന്തം ലേഖകന്‍ വടവാതൂര്‍: എംആര്‍എഫില്‍ രോഗവ്യാപനം രൂക്ഷമാകുന്നു. ആയിരക്കണക്കിന് ആളുകള്‍ ജോലിയെടുക്കുന്ന ഇവിടെ, കമ്പനി മാനേജ്‌മെന്റ് യാതൊരു മുന്‍കരുതലും സ്വീകരിച്ചില്ലെന്ന ആരോപണം ശക്തമാകുകയാണ്. ജില്ലയിലെ മറ്റ് തൊഴില്‍ കേന്ദ്രങ്ങളില്‍, ജില്ലാ ഭരണകൂടം നടപടികള്‍ ശക്തമാക്കുമ്പോള്‍ എംആര്‍ഫിന്റെ കാര്യത്തില്‍ മാത്രം മൗനം പാലിക്കുകയാണ്. രണ്ടായിരത്തിലധികം ജീവനക്കാരുള്ള ഇവിടെ 180 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എംആര്‍എഫ് സ്ഥിതി ചെയ്യുന്നത് വിജയപുരം പഞ്ചായത്തിലാണ്. ഇവിടെയും രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യമാണുള്ളത്. രോഗവ്യാപനം രൂക്ഷമായിട്ടും കമ്പനി അടച്ചിടാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധവും ആശങ്കയുമുണ്ട്. കോവിഡിന്റെ ഒന്നാം ഘട്ടത്തിലും മലയാള മനോരമയുടെ […]

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വന്തം വാഹനങ്ങൾ വിട്ടുനൽകി മുൻ നഗരസഭാ കൗൺസിലർ അനീഷ് വരമ്പിനകം; നല്ല മാതൃക നമുക്കും പിന്തുടരാം

  സ്വന്തം ലേഖകൻ  കോട്ടയം : കഴിഞ്ഞ വർഷം കോവിഡിൻ്റെ തുടക്കത്തിലും ലോക്ക് ഡൗൺ സമയത്തും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഫെൽഫയർ ഫോറം ചേയർമാനും മുൻ നഗരസഭാ കൗൺസിലറുമായ അനീഷ് വരമ്പിനകം, ഇത്തവണ സ്വന്തം വാഹനങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ട് നൽകിയാണ് മാതൃകയാകുന്നത്. അന്ന് നാട്ടകത്തെ 100 ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഫേസ് ഷീൽഡ്, മാസ്ക്, സാനിറ്റൈസർ, എന്നിവ വിതരണം ചെയ്തത് അനീഷും അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തും സോഷ്യൽ വെൽഫയർ ഫോറം ചേയർമാനുമായിരുന്ന എൻ.എൻ ഹരിശ്ചന്ദ്രനും ചേർന്നായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം കോവിഡ് ബാധിച്ച് […]

എൽമെക് ഏജൻസീസ് ഉടമ അനീഷ് കുര്യൻ നിര്യാതനായി

  സ്വന്തം ലേഖകൻ കോട്ടയം: ശാസ്ത്രീറോഡിലെ എൽമെക് ഏജൻസീസ് (മോട്ടോർ കട) ഉടമ മൂലേടം കീടങ്കുറ്റിയിൽ അനീഷ് കുര്യൻ(45) നിര്യാതനായി. കോവിഡ് ബാധിതനായി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.

പത്ത് ദിവസത്തെ കോവിഡ് ചികിത്സയ്ക്ക് തിരുവല്ല പുഷ്പഗിരി ആശുപത്രി നല്‍കിയത് ഒമ്പത് ലക്ഷം രൂപയുടെ ബില്ല്; പണക്കൊള്ള നടത്തിയത് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ച ശേഷം; സംഭവം വിവാദമാകുമെന്ന് കണ്ടപ്പോള്‍ 66,000 രൂപ കുറച്ച് നല്‍കാമെന്നായി; മൃതദേഹം ഞങ്ങള്‍ക്ക് വേണ്ട, നിങ്ങള്‍ എടുത്തോളൂ എന്ന് ബന്ധുക്കള്‍

സ്വന്തം ലേഖകന്‍ തിരുവല്ല: പത്ത് ദിവസത്തെ കോവിഡ് ചികിത്സയ്ക്ക് തിരുവല്ല പുഷ്പഗിരി ആശുപത്രി നല്‍കിയത് ഒമ്പത് ലക്ഷം രൂപയുടെ ബില്ല്. ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശി ലാലന്‍ ആന്റണി(70) മരിച്ച ശേഷമാണ് ബില്ല് നല്‍കി പുഷ്പഗിരി ബന്ധുക്കളെ ഞെട്ടിച്ചത്. പത്തു ദിവസത്തിലധികമായി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ ലാലന്‍ മരിച്ചിട്ടും പണം പിടുങ്ങാനുള്ള വ്യഗ്രതയിലായിരുന്നു പുഷ്പഗിരി ആശുപത്രി അധികൃതര്‍. ബില്‍ കണ്ട് ഞെട്ടിയ ബന്ധുക്കള്‍ തങ്ങള്‍ക്ക് ഇത്രയും വലിയ തുക അടയ്ക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് 66,000 രൂപ ഇളവ് ചെയ്ത് നല്‍കാമെന്ന് സമ്മതിച്ചു. […]

റെജി മാത്യു നിര്യാതനായി

സ്വന്തം ലേഖകൻ   ആർപ്പൂക്കര:കൊല്ലംപറമ്പിൽ മാത്യുവിന്റെയും ത്രേസ്യാമ്മയുടെയും മകൻ റെജി മാത്യു (53)നിര്യാതനായി. ഭാര്യ കുറുമുള്ളൂർ കുമാരമംഗലം കുടുംബാംഗം സിൽവി(വിസിബ് മൈക്രോഫിനാൻസ്, ആർപ്പൂക്കര). മക്കൾ:ആഷ്‌ബി(അയർലൻഡ്)ഐശ്വര്യ (നഴ്സിംഗ് വിദ്യാർത്ഥിനി, ആന്ധ്രാപ്രദേശ്) സഹോദരങ്ങൾ:തങ്കമ്മ ജേക്കബ് നടയ്ക്കൽ അതിരമ്പുഴ, തങ്കച്ചൻ കൊല്ലംപറമ്പിൽ, ആർപ്പൂക്കര, മോളി ജോസ് വാളംപറമ്പിൽ കുമരകം, വത്സമ്മ സണ്ണി മംഗലത്തു വില്ലൂന്നി, മേരി ജോസഫ് അറയ്ക്കപ്പറമ്പിൽ, പരേതനായ അച്ചു കൊല്ലംപറമ്പിൽ ആർപ്പൂക്കര. സംസ്‍കാരം പിന്നീട്.

കോച്ചില്‍ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി വാതിലുകളെല്ലാം ഓടിനടന്ന് അടച്ചു; കവര്‍ച്ചയ്ക്ക് ശേഷം പീഡിപ്പിക്കാനായി മുടിയില്‍ പിടിച്ചു ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചുകൊണ്ടു പോകാന്‍ ശ്രമം; യുവതി വാതില്‍ കമ്പിയില്‍ തൂങ്ങിനിന്ന് അലറിക്കരഞ്ഞപ്പോള്‍ വായില്‍ ഷാള്‍ തിരുകി; താഴെ വീണെന്ന് കണ്ടപ്പോള്‍ തിരികെ വന്ന് യുവതിയുടെ ബാഗിലുണ്ടായിരുന്ന പാത്രത്തിലെ ഭക്ഷണം ആസ്വദിച്ച് കഴിച്ചു; ബാബുക്കുട്ടനെന്ന രണ്ടാം ഗോവിന്ദച്ചാമിയില്‍ നിന്നും മുളന്തുരുത്തി സ്വദേശിനിക്ക് ഏല്‍ക്കേണ്ടി വന്നത് സൗമ്യ നേരിട്ടതിനേക്കാള്‍ ഭീകരമായ പീഡനങ്ങള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ട്രയിനുകളില്‍ മോഷണം നടത്തുന്ന ബാബുക്കുട്ടന്റെ കയ്യില്‍ നിന്നും ഭാഗ്യവും മനോധൈര്യവും കൊണ്ട് മാത്രമാണ് ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന മുളന്തുരുത്തി സ്വദേശിനി രക്ഷപ്പെട്ടത്. അറസ്റ്റിലായ ശേഷം ബാബുക്കുട്ടന്‍ ആക്രമണ വിവരങ്ങള്‍ പറഞ്ഞപ്പോളാണ് ഇയാള്‍ രണ്ടാം ഗോവിന്ദച്ചാമിയാണെന്ന് പൊലീസ് ഉറപ്പിച്ച് പറയുന്നത്. എന്നാല്‍ അന്ന് ആയുസ്സ് നഷ്ടപ്പെട്ട സൗമ്യ ഏല്‍ക്കേണ്ടി വന്നതിനേക്കാള്‍ ഭീകരമായ അനുഭവമാണ് മുളന്തുരുത്തി സ്വദേശിനിക്കുണ്ടായത്. ഡി9 കോച്ചില്‍ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ, ഡി10 കോച്ചില്‍ യാത്ര ചെയ്തിരുന്ന പ്രതി ബാബുക്കുട്ടന്‍ മുളന്തുരുത്തി സ്റ്റേഷനില്‍ ഇറങ്ങി ഡി9 കോച്ചിലേക്കു മാറിക്കയറുകയായിരുന്നു. […]

അറുപത്തിയഞ്ച്കാരനായ ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കിയ ശേഷം ഷോക്കടിപ്പിച്ച് കൊന്നു; 63 വയസ്സുള്ള കെമിസ്ട്രി പ്രഫസറായ ഭാര്യ പൊലീസ് പിടിയില്‍; നഗരത്തിലെ പ്രമുഖ ഡോക്ടറുടെ കൊലപാതകം പുറംലോകമറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷം

സ്വന്തം ലേഖകന്‍ ഭോപാല്‍: ഡോക്ടറായ ഭര്‍ത്താവിനെ ഉറക്കഗുളിക നല്‍കിയ ശേഷം ഷോക്കടിപ്പിച്ച് കൊന്ന കേസില്‍ 63കാരിയായ കോളജ് പ്രഫസര്‍ പൊലീസ് പിടിയില്‍. ഡോ. നീരജ് പഥക്കിനെ (65) കൊലപ്പെടുത്തിയ കേസില്‍ മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ ഗവ. മഹാരാജ കോളജില്‍ കെമിസ്ട്രി പ്രഫസറായ മമത പഥക് ആണ് അറസ്റ്റിലായത്. നഗരത്തിലെ പ്രമുഖ ഡോക്ടറായ നീരജ് പഥകിന്റെ സ്വഭാവത്തില്‍ ഭാര്യ മമതയ്ക്ക് സംശയമുണ്ടായിരുന്നെന്നും ഇതേച്ചൊല്ലി ഇവര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവ ദിവസമായ ഏപ്രില്‍ 29നും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് രാത്രി ഏഴ് മണിയോടെ നീരജിന് […]

പി.എം മാത്യു നിര്യാതനായി

കുറവിലങ്ങാട്: പാറപ്പുറത്ത് പി.എം മാത്യു (92) നിര്യാതനായി. സംസ്‌കാരം തിങ്കൾ 1.30ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ മരങ്ങോലി തകിടിപ്പുറത്ത് കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: അപ്പച്ചൻ (ബീനാ ബേക്കറി, കുറവിലങ്ങാട്), ജോസ് (പാരീസ് ബേക്കറി, ഇലഞ്ഞി), ഔസേപ്പച്ചൻ (അജോ ബേക്കറി, കുറവിലങ്ങാട്), ബെന്നിച്ചൻ (പാരീസ് ബേക്കറി, കുറവിലങ്ങാട്), മേരി, ഗ്രേസി, ആലീസ്, മിനി, മരുമക്കൾ: മേരി പാളിത്തോട്ടം (കാഞ്ഞിരത്താനം), സാലി കോയിക്കൽ (കുറവിലങ്ങാട്), ആൻസമ്മ പുളിയ്ക്കൽ (കാപ്പുന്തല), സോളി പോളച്ചിറയിൽ (മാൻവെട്ടം), ഏബ്രഹാം തറപ്പിൽ (പാലക്കാട്), സണ്ണി […]

മൂവാറ്റുപുഴയിൽ തടിപ്പണി കഴിഞ്ഞ് മടങ്ങിയ തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു: ഒരാൾ മരിച്ചു: ആറ് പേർക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ കൊച്ചി: മൂവാറ്റുപുഴയിൽ തടിപ്പണി കഴിഞ്ഞ് മടങ്ങിയ തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. ഒരാൾ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. ആട്ടായം തച്ചനോടിയിൽ ടി.എ.മനുബ്(34) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ ആട്ടായത്താണ് സംഭവം. കൂടെ ഉണ്ടായിരുന്ന ആട്ടായം മഠത്തികുന്നേൽ എം.എം. ജിജോ (42)നെ കോലഞ്ചേരി മെഡിക്കൽ കോളേജിലും, മഠത്തി കുന്നേൽ എം.എം.ജോജോ (36) മഠത്തിക്കുന്നേൽ എം.എം.ജിജി (39), പാപ്പനേത്ത് നിതീഷ് കുമാർ (29), തെരുവംകുന്നേൽ ജോബി(40), വാഴക്കാലായിൽ രാജു (52) എന്നിവരെ പരിക്കുകളോടെ മുവാറ്റുപുഴ എം സി എസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് 6 […]