കോട്ടയത്തെ തിരഞ്ഞെടുപ്പ് 26 രാജ്യങ്ങളിൽ ലൈവ്

കോട്ടയത്തെ തിരഞ്ഞെടുപ്പ് 26 രാജ്യങ്ങളിൽ ലൈവ്

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് പ്രതിരോധം ഉറപ്പാക്കി
കോട്ടയം ജില്ലയിൽ നടത്തുന്ന തിരഞ്ഞെടുപ്പ് ഇന്ന് 26 രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് ഏജൻസികളുടെ പ്രതിനിധികൾ ലൈവായി കാണും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്റർനാഷണൽ വിർച്വൽ ഇലക്ഷൻ വിസിറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള തത്സമയ അവതരണത്തിൽ കേരളത്തിൽനിന്ന് കോട്ടയം ജില്ല മാത്രമാണുള്ളത്.

കോട്ടയം സി.എം.എസ് കോളേജ് ഹൈസ്‌കൂളിലെ 74, 75 ബൂത്തുകളിൽനിന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എം. അഞ്ജന നടപടിക്രമങ്ങൾ വിശദീകരിക്കും. കോട്ടയം മണ്ഡലത്തിന്റെ കേന്ദ്ര നിരീക്ഷകൻ പന്ധാരി യാദവും കളക്ടർക്കൊപ്പമുണ്ടാകും. പരിപാടിയിൽ വോട്ടർമാരുടെ അഭിപ്രായവും ആരായും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെുപ്പ് കമ്മീഷൻ നിയോഗിച്ച സംഘമാണ് ചിത്രീകരണം നിർവഹിക്കുന്നത്. പോളിംഗ് ബൂത്തുകൾ പ്രവർത്തിക്കുന്ന കെട്ടിടം പരിപാടിക്കുവേണ്ടി പ്രത്യേകമായി മോടിപിടിപ്പിച്ചിട്ടുണ്ട്. കോവിഡ് ബോധവത്കരണ സന്ദേശങ്ങളും തിരഞ്ഞെടുപ്പ് ബോധവത്കരണ ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.