play-sharp-fill
ഉമ്മൻ ചാണ്ടിയെ വീഴ്ത്താൻ  യാക്കോബായ വികാരം ആളിക്കത്തിക്കാൻ ശ്രമിച്ച ഇടതുമുന്നണിക്ക് തിരിച്ചടി; രക്തഹാരമണിഞ്ഞ്  ഓഡിറ്റോറിയത്തിൽ വച്ച് വിവാഹം കഴിച്ച ആൾ വിശ്വാസി എന്ന് അംഗീകരിക്കാനാവില്ല എന്ന് വിശ്വാസ സമൂഹം

ഉമ്മൻ ചാണ്ടിയെ വീഴ്ത്താൻ യാക്കോബായ വികാരം ആളിക്കത്തിക്കാൻ ശ്രമിച്ച ഇടതുമുന്നണിക്ക് തിരിച്ചടി; രക്തഹാരമണിഞ്ഞ് ഓഡിറ്റോറിയത്തിൽ വച്ച് വിവാഹം കഴിച്ച ആൾ വിശ്വാസി എന്ന് അംഗീകരിക്കാനാവില്ല എന്ന് വിശ്വാസ സമൂഹം

സ്വന്തം ലേഖകൻ

കോട്ടയം : പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെ വീഴ്ത്താൻ യാക്കോബായ സഭാ വികാരം ആളിക്കത്തിച്ച് നീക്കം നടത്താനായിരുന്നു ഇടതുമുന്നണിയുടെ പദ്ധതികൾ. എന്നാൽ ഇത്തരം നീക്കങ്ങൾക്ക് ഇപ്പോൾ അപ്രതീക്ഷിത തിരിച്ചടിയാണ് വിശ്വാസികൾക്കിടയിൽ നിന്ന് ലഭിക്കുന്നത്. ജെയ്ക് സി തോമസ് യാക്കോബായ സഭ വിശ്വാസിയാണ് എന്ന വാദമുഖം ആണ് ചില പുരോഹിതരുടെ സഹായത്തോടെ പുതുപ്പള്ളിയിൽ പ്രചരണത്തിനായി ഉപയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട ഒരു പുരോഹിതൻറെ ശബ്ദ സന്ദേശവും ഇടതു കേന്ദ്രങ്ങൾ ഇന്ന് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

എന്നാൽ ഈ ശബ്ദ സന്ദേശം വിശ്വാസ സമൂഹത്തിനിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ജയ്ക് ജനിച്ചത് ഒരു യാക്കോബായ കുടുംബത്തിൽ ആണെങ്കിലും അദ്ദേഹം ഒരു വിശ്വാസി അല്ല എന്നാണ് വിശ്വാസ സമൂഹത്തിലെ ഭൂരിപക്ഷവും കൈക്കൊള്ളുന്ന നിലപാട്. സഭാ വിശ്വാസങ്ങളെ പാടെ തമസ്കരിച്ച് രക്തഹാരമണിഞ്ഞ് ഹാളിൽ വച്ച് വിവാഹം കഴിച്ച് ആളാണ് ജയ്ക്. ഇദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് പള്ളിയിൽ പോകുന്നത് എന്ന ആരോപണവും വിശ്വാസികൾ ഉയർത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശ്വാസികളുടെ പ്രതിഷേധം ശക്തമായതോടെ സഭയുടെ ഔദ്യോഗിക നിലപാട് അല്ല വൈദികൻ ശബ്ദ സന്ദേശത്തിലൂടെ  രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉന്നത സഭാ വൃത്തങ്ങൾ വിശ്വാസ സമൂഹത്തെ അറിയിച്ചു കഴിഞ്ഞു എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. വൈദികൻറെ നിലപാടിൽ ശക്തമായ പ്രതിഷേധമാണ് ഇടവക അംഗങ്ങൾക്കിടയിൽ നിന്നും ഉയർന്നു വരുന്നത്.

സഭയുടെ അനുബന്ധ പ്രസ്ഥാനങ്ങളുടെ പേരിലും വ്യാജ പ്രചരണം:

ഇതുകൂടാതെ സഭയുടെ അനുബന്ധ പ്രസ്ഥാനമായ കേഫായുടെ പേരിൽ ഇടതുമുന്നണിക്ക് അനുകൂലമായ നോട്ടീസ് പ്രചരണവും നടന്നിരുന്നു. സഭയുടെ ഔദ്യോഗിക നേതൃത്വം അറിയാതെ ചില പുരോഹിതരുടെയും ഭാരവാഹികളുടെയും സഹായത്തോടെയാണ് ഇത്തരം പ്രചരണങ്ങൾ ആസൂത്രണം ചെയ്തത്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടു കൂടി സഭാനേതൃത്വം വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും കേഫായുടെ ചാർജുള്ള പരിശുദ്ധ തിരുമേനി തന്നെ ഇത്തരം പ്രചരണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് വീഡിയോ സന്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

 

സിമിത്തേരി ആക്ടും പ്രഹസനമോ എന്ന ചർച്ചയും ഉയരുന്നു:

സുപ്രീം കോടതി വിധിയിൽ തന്നെ Sec 183 (17) ശവസംസ്കാരത്തിന് തടസ്സം നിൽക്കാൻ പാടില്ല എന്ന ഉത്തരവ് ഉണ്ടായിരിക്കെ ശവസംസ്കാരങ്ങൾ എന്തിന് പോലീസിനെ ഉപയോഗിച്ച് തടഞ്ഞു എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചതിന് ശേഷം അവയ്ക്ക് തങ്ങൾ ഇടപെട്ട് പരിഹാരം കണ്ടു എന്ന പ്രതീതി സൃഷ്ടിക്കാൻ വേണ്ടി ബോധപൂർവം നടത്തിയ നീക്കങ്ങളാണ് ഇത് എന്ന ആരോപണങ്ങളാണ് ഇപ്പോൾ ഇടതുമുന്നണി നേതൃത്വത്തിനെതിരെ ശക്തമായി ഉയരുന്നത്. അതുപോലെതന്നെ ശവസംസ്കാര ചടങ്ങുകൾക്ക് പുരോഹിതൻറെ സാന്നിധ്യം ഉറപ്പാക്കുന്ന നിയമം ആക്ടിൽ ഇല്ല എന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ സർക്കാരിനെ സംശയം നിർത്തുന്നതാണ്. ഒരു മതവിഭാഗത്തെ പ്രീണിപ്പിച്ച് ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളെ പരാജയപ്പെടുത്തുവാൻ നടത്തുന്ന ശ്രമങ്ങൾക്ക് ഇത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല എന്ന് പാർട്ടിക്കുള്ളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. ഏതായാലും പുതുപ്പള്ളിയിൽ നടത്തിയ നീക്കങ്ങൾ വലിയ രീതിയിലുള്ള തിരിച്ചടി സമ്മാനിക്കുന്നതാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് രംഗത്ത് കാണാൻ കഴിയുന്ന കാഴ്ച. സി എം എസ് കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ ഇടതു സ്ഥാനാർഥിയുടെ അനുയായികൾ പ്രതീകാത്മകമായി പ്രിൻസിപ്പലിന് റീത്ത് വെച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങൾ തിരഞ്ഞെടുപ്പ് രംഗത്ത് ഇപ്പോൾ ചർച്ചയാകുന്നു. കമ്മ്യൂണിസ്റ്റ് നേതാവിനെ വിശ്വാസിയായി ചിത്രീകരിച്ച് നടത്തിയ പ്രചരണ പരിപാടികൾക്ക് പ്രതീക്ഷിച്ച ഫലം ഉണ്ടാക്കാൻ ആയില്ല എന്ന് മാത്രമല്ല അത് വലിയ തിരിച്ചടിയായി എന്ന വിലയിരുത്തലും രാഷ്ട്രീയ വൃത്തങ്ങൾ നിരീക്ഷണം നടത്തുന്നുണ്ട്.