പോസ്‌റ്റൊന്നൊടിഞ്ഞു കിട്ടാൻ കാത്തിരുന്ന് കെ.എസ്.ഇ.ബി: അയ്മനം പെരുമന കോളനിയിൽ വൈദ്യുതി ലൈനിലേയ്ക്കു മരം ചാഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് രണ്ടു ദിവസം; തൊട്ടടുത്ത് വരെ എത്തിയിട്ടും തിരിഞ്ഞ് നോക്കാതെ കെ.എസ്.ഇ.ബി അധികൃതർ; മരം വീണു കിടക്കുന്നതിന്റെ വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: രണ്ടു ദിവസമായി സംസ്ഥാനത്തെയും ജില്ലയിലെയും വൈദ്യുതി വകുപ്പ് ജീവനക്കാർ ചെയ്യുന്ന മഹത്തായ സേവനം കാണാതെയല്ല, പക്ഷേ.. എന്നാലും ഇതൊക്കെ കാണുമ്പോൾ എങ്ങിനെ പറയാതിരിക്കും. വൈദ്യുതി ലൈനിനു മുകളിൽ രണ്ടു ദിവസമായി മരം വീണു കിടന്നിട്ടും അപകടം ഭാഗ്യംകൊണ്ടു മാത്രം ഒഴിവായിട്ടും അപകടമുണ്ടാകാൻ സാധ്യതയുള്ള സ്ഥലത്തേയ്ക്കു തിരിഞ്ഞു നോക്കാതെ കെ.എസ്.ഇ.ബി അധികൃതർ. അയ്മനം പെരുമന കോളനിയിലെ ആളില്ലാത്ത പുരയിടത്തിലാണ് രണ്ടു പോസ്റ്റുകൾക്കു മധ്യത്തിലുള്ള വൈദ്യുതി ലൈനിലേയ്ക്ക് തേക്ക് മരം ചാഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളിയാഴ്ച […]

കോട്ടയം ജില്ലയില്‍ 2012 പേര്‍ക്ക് കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി 23.22 ശതമാനത്തിലേയ്ക്ക് താഴ്ന്നു: പ്രതീക്ഷ നൽകി കോട്ടയം

സ്വന്തം ലേഖകൻ കോട്ടയം ജില്ലയില്‍ 2012 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2010 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. പുതിയതായി 8663 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 23.22 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 864പുരുഷന്‍മാരും 875 സ്ത്രീകളും 273 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 360 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2190 പേര്‍ രോഗമുക്തരായി. 16896 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 157889 പേര്‍ കോവിഡ് […]

കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ഇടുക്കി എംപിയുടെയും എംഎല്‍എയുടെയും ഉദ്ഘാടന മഹാമഹം; കോവിഡ് ഡൊമിസിയലറി ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തത് നൂറിലധികം ആളുകള്‍; ഡീന്‍ കുര്യാക്കോസും റോഷി അഗസ്റ്റിനും ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ കേസെടുത്ത് കട്ടപ്പന പൊലീസ്

സ്വന്തം ലേഖകന്‍ കട്ടപ്പന: കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് കോളേജില്‍ ആരംഭിച്ച കോവിഡ് ഡൊമിസിയലറി ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം നടന്നത് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി. നൂറിലേറെ പേരാണ് കട്ടപ്പനയിലെ പരിപാടിയില്‍ പങ്കെടുത്തത്. ഇതിന്റെ മുന്‍നിരയില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനും ഉണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ നഗരസഭ അംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പങ്കെടുത്തവര്‍ക്കെതിരെ നടപടി എടുത്ത കട്ടപ്പന പൊലീസ് എംപിക്കും എംഎല്‍ക്കും എതിരെ നടപടി സ്വീകരിച്ചിരുന്നില്ല. കട്ടപ്പന പൊലീസിന്റെ ഈ വിചിത്ര നടപടിക്കെതിരെ വ്യാപക […]

ടി.കെ ശങ്കുണ്ണി നിര്യാതനായി

മൂലവട്ടം : മൂലവട്ടം കുറ്റിക്കാട്ട് വീട്ടിൽ ടി.കെ ശങ്കുണ്ണി (88) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച കഴിഞ്ഞു. ഭാര്യ സരള മക്കൾ : ഷാജി, ഷിബു ,ഷൈലജ , തുളസി. മരുമക്കൾ: മായ , ഗീത , തങ്കച്ചൻ , രാജു.

തീവണ്ടിയിൽ യുവതിയെ ആക്രമിച്ച സംഭവം: പ്രധാന പ്രതിയുടെ സഹായികളായ മൂന്നു പേർ പിടിയിൽ; പിടിയിലായവർ ഒളിവിൽ കഴിയാനും സ്വർണം വിൽക്കാനും സഹായിച്ചവർ; ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ്

തേർഡ് ഐ ബ്യൂറോ എറണാകുളം: ട്രെയിനിൽ യുവതിയെ ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിലെ പ്രധാന പ്രതിയുടെ കൂട്ടാളികളായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ബാബുക്കുട്ടനെ രക്ഷപെടാനും, മോഷണ മുതൽ വിൽക്കാനും സഹായിച്ച പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി ബാബുക്കുട്ടന്റെ സഹായികളായ വർക്കല പനനിൽക്കുംവിള വീട്ടിൽ പ്രദീപ് (അപ്പി – 37) , ഒലിപ്പ് വിള വീട്ടിൽ മുത്തു (20) പിതാവ് സുരേഷ് (49) എന്നിവരെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. മുളന്തുരുത്തിയിൽ […]

സ്‌നേഹ വണ്ടിക്ക് പാര്‍ട്ടിക്കൊടി വീശി ഫ്‌ളാഗ് ഓഫ്; കീഴ് വായ്പ്പൂര് എസ്‌ഐ ശ്യാം കുമാറിന്റെ നടപടി വിവാദത്തിലേക്ക്; ഔദ്യോഗിക യൂണിഫോമില്‍ ഡിവൈഎഫ്‌ഐ കൊടിപിടിച്ചത് ഭൂതകാല സ്മരണയ്‌ക്കോ?; ഏതെങ്കിലും പാര്‍ട്ടിയോട് കൂറ് കൂടുതലാണെങ്കില്‍, സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചിട്ട് വേണം കൊടിപിടിക്കാനിറങ്ങാന്‍

സ്വന്തം ലേഖകന്‍ മല്ലപ്പള്ളി: ആനിക്കാട് ഡിവൈഎഫ്‌ഐയുടെ കോവിഡ് സ്‌നേഹവണ്ടിയുടെ ഉദ്ഘാടനം ഔദ്യോഗിക യൂണിഫോമില്‍ നിര്‍വ്വഹിച്ച കീഴ്്‌വായ്പൂര് എസ്‌ഐ ശ്യാംകുമാറിന്റെ നടപടി വിവാദത്തിലേക്ക്. ആനിക്കാട് വച്ച് നടന്ന ചടങ്ങില്‍ ആദ്യം നിശ്ചയിച്ചത് കീഴ്്‌വായ്പൂര് എസ്എച്ച്ഒയെ ആയിരുന്നു. തിരക്ക് കാരണം അദ്ദേഹം ചടങ്ങില്‍ സംബന്ധിച്ചില്ല. പകരം ചടങ്ങില്‍ പങ്കെടുത്ത ശ്യാംകുമാറാണ് പൊലീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഔദ്യോഗിക യൂണിഫോമില്‍ ഡിവൈഎഫ്‌ഐ കൊടി വീശി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സര്‍ക്കാര്‍ പദവിയുടെ പ്രത്യക്ഷ ദുരുപയോഗമാണ് എസ്‌ഐ നടത്തിയിരിക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയോട് അനുഭാവമുള്ളതിന് ആരും തെറ്റ് പറയില്ല. അതിന് നിയമം അനുവദിക്കുന്നുമുണ്ട്. […]

കനത്ത മഴയും കോവിഡും അവഗണിച്ച് സത്യപ്രതിജ്ഞാ ഒരുക്കങ്ങള്‍ സജീവം; 800 പേര്‍ക്ക് പ്രവേശനം; സത്യപ്രതിജ്ഞ ഓണ്‍ലൈന്‍ വഴി നടത്തണമെന്ന നിര്‍ദ്ദേശത്തിനോട് പ്രതികരിക്കാതെ നേതാക്കള്‍; മാതൃകാപരമായ തീരുമാനം എടുക്കണമെന്ന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം; എല്ലാം ക്യാപ്റ്റന്‍ പറയുന്നത് പോലെ എന്ന് കുട്ടി സഖാക്കള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് ഒരുക്കങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. കനത്ത മഴയെപ്പോലും അവഗണിച്ചാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. 20-നാണ് പുതിയ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ അതനുസരിച്ച് തന്നെയാകും സത്യപ്രതിജ്ഞാ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. എന്നാല്‍, സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടുകയും കോവിഡ് വ്യാപനം രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യമാകുന്ന സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് 800 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളൂവെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. ഇതില്‍ ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ വലിയ ദുരന്തത്തിന് തന്നെ പുതിയ […]

കനത്ത മഴയിലും കാറ്റിലും വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴാന്‍ സാധ്യതയുണ്ട്; ശ്രദ്ധിക്കണേ… ഓരോ ജീവനും വിലപ്പെട്ടതാണ്; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി; എമര്‍ജന്‍സി നമ്പറും വിശദവിവരങ്ങളും അറിയാം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി കനത്തമഴയിലും കാറ്റിലും വൃക്ഷങ്ങള്‍ മറിഞ്ഞുവീണ് വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കെ.എസ.്ഇ.ബി. ഇത്തരത്തില്‍ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ അതത് കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലോ, എമര്‍ജന്‍സി നമ്പറായ 9496010101 ലോ വിളിച്ച് വിവരം അറിയിക്കണം. ടൗട്ടെ ചുഴലിക്കാറ്റിനോടനുബന്ധിച്ചുള്ള കാറ്റിലും മഴയിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായത്. ഉന്നത വോള്‍ട്ടേജുള്ള ലൈനുകള്‍ക്കു വരെ തടസ്സമുണ്ടായിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണും മരക്കൊമ്ബുകള്‍ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും […]

ബലാത്സംഗ കുറ്റത്തിന് തടവില്‍ കഴിയുന്ന ഗുര്‍മീത് റാം റഹിം സിംഗിന് വി.വി.ഐ.പി. ചികിത്സ; കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആളുകള്‍ ആശുപത്രിയില്‍ പോലും പോകാനാവാതെ മരിച്ചു വീഴുമ്പോഴാണ് പ്രതിയ്ക്ക് വി.വി.ഐ.പി. ചികിത്സ

സ്വന്തം ലേഖകന്‍ ചണ്ഡീഗഢ്: ബലാത്സംഗ കുറ്റത്തിന് തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ (ഡി.എസ്.എസ്) തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് ആശുപത്രിയില്‍ ലഭിക്കുന്നത് വി.വി.ഐ.പി ചികിത്സയെന്ന് റിപ്പോര്‍ട്ട് . രക്ത സമ്മര്‍ദത്തെക്കുറിച്ച് ഗുര്‍മീത് പരാതിപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റി പ്രത്യേക മുറിയും പരിചരണവും നല്‍കുകയായിരുന്നു. ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ തന്നെ ചികിത്സക്കായി തയാറാക്കിയിട്ടുണ്ട്. ബുധനാഴ്ചയാണ് രക്ത സമ്മര്‍ദത്തെക്കുറിച്ച് ഗുര്‍മീത് ജയില്‍ അധികൃതരോട് പരാതിപ്പെട്ടത്. തുടര്‍ന്ന് ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും മെച്ചപ്പെട്ട പരിചരണത്തിനായി രോഹ്തകിലെ പി.ജി.ഐ.എം.എസിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. ഹരിയാനയിലെ സിര്‍സ ആസ്ഥാനമായി […]

കനത്തമഴയിൽ ആർപ്പൂക്കരയും പരിസര പ്രദേശങ്ങളും വെള്ളത്തിൽ: എലിപ്പനി ഭീതിയിൽ നാട്; ബോധവത്കരണവും മരുന്നു വിതരണവുമായി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ ആർപ്പൂക്കര: ജില്ലയിൽ കനത്ത മഴ മൂലം ആർപ്പൂക്കര പഞ്ചായത്തിൽ വെള്ളം കയറി ദുരിതം വിതയ്ക്കുന്ന പ്രദേശങ്ങളായ കരിപ്പൂത്തട്ട്, ചീപ്പുങ്കൽ ,മണിയാപറമ്പ്, മഞ്ചാടിക്കരി എന്നീ പ്രദേശങ്ങളിൽ മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന മുഴുവൻ ജനങ്ങൾക്കും എലിപ്പനി പ്രതിരോധ മരുന്ന് വിതരണം തുടങ്ങിക്കഴിഞ്ഞു. മലിനജലവുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന മീൻപിടുത്തക്കാർ, കൃഷിക്കാർ, വീട്ടിലും പരിസരങ്ങളിലും വെള്ളം കയറിയവർ എന്നിവർക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മരുന്ന് വിതരണം ചെയ്യും. പനി, കണ്ണിനു ചുവപ്പു നിറം, സന്ധികൾക്കുവേദന, മൂത്രത്തിനു നിറവ്യത്യാസം എന്നിവ കണ്ടാൽ ഉടൻ ചികിത്സ തേടേണ്ടതാണ്. സ്വയം […]