സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ: തീയറ്ററുകളും ബാറുകളും രാത്രി ഒൻപതിന് അടയ്ക്കണം: വിവാഹത്തിന് മുൻകൂർ അനുമതി വേണം; തൃശൂർ പൂരത്തിന് പാസ് നിർബന്ധം

സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ: തീയറ്ററുകളും ബാറുകളും രാത്രി ഒൻപതിന് അടയ്ക്കണം: വിവാഹത്തിന് മുൻകൂർ അനുമതി വേണം; തൃശൂർ പൂരത്തിന് പാസ് നിർബന്ധം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കർശന കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്ത് രാത്രി ഒൻപതിന് ശേഷം അവശ്യ സർവീസുകൾ ഒഴികെ ഒന്നും പ്രവർത്തിക്കാൻ അനുവദിക്കില്ല. കർശന നിയന്ത്രണങ്ങൾ സമ്പൂർണമായി നടപ്പാക്കി രണ്ടാഴ്ച കൊണ്ട് കൊവിഡ് നിയന്ത്രണ വിധേയമാക്കാനാണ് തീരുമാനം. എന്നാൽ, നിയന്ത്രണങ്ങൾ കർശനമാക്കിയാൽ മതിയെന്നും ഇപ്പോൾ ലോക്ക് ഡൗണിൻ്റെ ആവശ്യമില്ലെന്നും ഉന്നത തല യോഗത്തിൽ തീരുമാനമായി.

സംസ്ഥാനത്ത് വിവാഹം നടത്തും മുൻപ് ഇനി ജില്ലാ ഭരണകൂടത്തെ അറിയിക്കണം . ഇവിടെ ഭക്ഷണം വിതരണം ചെയ്യുന്നതിന് ആവശ്യമായ നിർദേശം നൽകും. ഇവിടെ കൂടുതൽ ആളുകൾ എത്തുന്നുണ്ടോ എന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും , സെക്ടറൽ മജിസ്ട്രേറ്റും പരിശോധന നടത്തും. വിവാഹ ചടങ്ങുകളിലും ക്ഷേത്രങ്ങളിലും ഭക്ഷണ വിതരണം പാഴ്സൽ സംവിധാനം വഴി ക്രമീകരിക്കണമെന്നും നിർദേശം ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ രാത്രി ഒൻപത് മണിയോടെ അവശ്യ സേവനങ്ങൾ ഒഴികെയുള്ളവ അടയ്ക്കണം. തീയറ്ററുകളും ബാറുകളും രാത്രി ഒൻപത് മണിയോടെ അടയ്ക്കണം. ഹോട്ടലുകൾ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.

തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നതിന് പാസ് നിർബന്ധമാക്കി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം പാസ് ലഭ്യമാകുന്നവരെ മാത്രമേ പൂര നഗരിയിലേയ്ക്ക് പ്രവേശിപ്പിക്കു. മാളുകളിലും ഷോപ്പിങ്ങ് സെൻ്ററുകളിലും വാക്സിനേഷൻ ലഭിച്ചവർക്കും , നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമാണ് പ്രവേശനം. ടെസ്റ്റ് നെഗറ്റീവ് ആയവർക്കും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും മാത്രം തൃശൂർപൂരത്തിന് പ്രവേശനം.