ഓഹരി തർക്കം: പശുവിനെ കൊണ്ടുപോകാൻ ശ്രമിച്ച സഹോദരനെ യുവതി കുത്തിവീഴ്ത്തി

ഓഹരി തർക്കം: പശുവിനെ കൊണ്ടുപോകാൻ ശ്രമിച്ച സഹോദരനെ യുവതി കുത്തിവീഴ്ത്തി

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ : ഓഹരിതർക്കത്തെ തുടർന്ന് യുവതി സഹോരനെ കുത്തിവീഴ്ത്തി. ചേർത്തല എക്‌സ്രേ ജംഗ്ഷന് സമീപത്താണ് സംഭവം.

സുഭാഷെന്ന യുവാവിനാണ് യുവതിയുടെ ആക്രമണത്തിൽ കുത്തേറ്റത്. സുഭാഷിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേസമയം യുവാവിനേറ്റ പരിക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.വിവാഹിതയായ സൗമ്യ കുറച്ച് കാലമായി മാതാപിതാക്കളോടൊപ്പം താമസിച്ച് വരികെയായിരുന്നുയ. എന്നാൽ കുടുംബ വഴക്കിനെത്തുടർന്ന് മാതാപിതാക്കൾ,കുറച്ചകലെ വാടകയ്ക്ക് താമസിക്കുന്ന സുഭാഷിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

രണ്ട് മാസം മുൻപ് പൊലീസ് ഇവരുടെ തർക്കം ഒത്തുതീർപ്പാക്കിയിരുന്നതാണ്. എന്നാൽ വ്യാഴാഴ്ച രാവിലെ സ്വന്തം വീട്ടിലെത്തിയ സുഭാഷ് പശുവിനെ കൊണ്ട് കൊണ്ട് പോകാൻ ശ്രമിച്ചതാണ് പുതിയ തർക്കത്തിന് വഴിയൊരുക്കിയത്.

സുഭാഷ് പശുവിനെ കൊണ്ടുപോകാൻ എത്തിയപ്പോൾ ഈ സമയം ചക്ക മുറിച്ച് കൊണ്ടിരുന്ന സൗമ്യ കൈയ്യിലെ കത്തി കൊണ്ടാണ് സുഭാഷിനെ കുത്തുകയായിരുന്നു.

അക്രമണത്തിൽ പരിക്കേറ്റ സൗമ്യയും ചേർത്തല താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്‌