വേനൽ കടുക്കുന്നു ; കുമ്മനത്ത് വോൾട്ടേജ് ക്ഷാമം രൂക്ഷം : പരാതിയിൽ നപടിയില്ലാതെ കെ എസ് ഇ ബി ; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ
സ്വന്തം ലേഖകൻ കുമ്മനം : കുമ്മനത്തും പരിസരപ്രദേശങ്ങളും കഴിഞ്ഞ 6 മാസത്തിലധികമായി വോൾട്ടേജ് ക്ഷാമം നേരിടുന്നതായി പരാതി. ഇതുമായി ബന്ധപ്പെട്ട് അധികൃതരെ പരാതി അറിയിച്ചിട്ടും യാതൊരുവിധ നടപടിയും കെ എസ് ഇ ബി യുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വേനൽ കടുത്തതോടെ വീടുകളിൽ ഫാൻ പോലും പ്രവർത്തിക്കാത്ത അവസ്ഥയാണുള്ളത്. ആറു മാസങ്ങൾക്ക് മുൻപ് ഏഴാം വാർഡ് മെമ്പർ ഇത് സംബന്ധിച്ചു പരാതി അയ്മനം എ ഇ യ്ക്ക് നൽകിയിരുന്നു.എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. വീണ്ടും പരാതി നൽകിയപ്പോൾ 3ഫേസ് ആക്കണമെന്നും അതിന് […]