വേനൽ കടുക്കുന്നു ; കുമ്മനത്ത് വോൾട്ടേജ് ക്ഷാമം രൂക്ഷം : പരാതിയിൽ നപടിയില്ലാതെ കെ എസ് ഇ ബി ; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ

വേനൽ കടുക്കുന്നു ; കുമ്മനത്ത് വോൾട്ടേജ് ക്ഷാമം രൂക്ഷം : പരാതിയിൽ നപടിയില്ലാതെ കെ എസ് ഇ ബി ; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ

സ്വന്തം ലേഖകൻ

കുമ്മനം : കുമ്മനത്തും പരിസരപ്രദേശങ്ങളും കഴിഞ്ഞ 6 മാസത്തിലധികമായി വോൾട്ടേജ് ക്ഷാമം നേരിടുന്നതായി പരാതി.

ഇതുമായി ബന്ധപ്പെട്ട് അധികൃതരെ പരാതി അറിയിച്ചിട്ടും യാതൊരുവിധ നടപടിയും കെ എസ് ഇ ബി യുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വേനൽ കടുത്തതോടെ വീടുകളിൽ ഫാൻ പോലും പ്രവർത്തിക്കാത്ത അവസ്ഥയാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറു മാസങ്ങൾക്ക് മുൻപ് ഏഴാം വാർഡ് മെമ്പർ ഇത് സംബന്ധിച്ചു പരാതി അയ്മനം എ ഇ യ്ക്ക് നൽകിയിരുന്നു.എന്നാൽ അധികൃതരുടെ ഭാഗത്ത്‌ നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. വീണ്ടും പരാതി നൽകിയപ്പോൾ 3ഫേസ് ആക്കണമെന്നും അതിന് നാട്ടുകാർ ഫണ്ട് കണ്ടെത്തണമെന്നുമായിരുന്നു മറുപടി.

വേനൽ കടുത്ത സാഹചര്യത്തിൽ ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.