ഇന്ന് ലോക മാതൃദിനം; നന്ദിയോടെ സ്മരിക്കുന്ന ദിനം : അമ്മയുടെ ഓര്‍മ്മയ്ക്കായി ക്ഷേത്രം നിര്‍മ്മിച്ച്‌ മകൻ ; ഇന്ന് മുതൽ പൊതുജനങ്ങള്‍ക്ക് പ്രവേശനം

സ്വന്തം ലേഖകൻ കമ്പം : അമ്മയുടെ ഓർമ്മയ്ക്കായി ക്ഷേത്രം നിർമ്മിച്ച്‌ മകൻ. മൂവാറ്റുപുഴ സബീൻ ഹോസ്പിറ്റല്‍ ആൻഡ് റിസർച് സെന്ററിലെ ഡോക്ടർമാരായ ജഗന്ത് ജയരാജും ഭാര്യ മഹാലക്ഷ്മിയുമാണ് കാൻസർ ബാധിച്ചു മരിച്ച അമ്മയ്ക്ക് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ തേനി ജില്ലയില്‍ ചുരുളിപ്പെട്ടിയില്‍ ഒരേക്കർ സ്ഥലത്ത് നിർമ്മിച്ച ക്ഷേത്രം മാതൃദിനമായ ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ചുരുളിപ്പെട്ടി സ്വദേശിയാണ് ഡോ. ജഗന്ത് ജയരാജ്. 2013 ലാണ് ഡോ. ജഗന്തിന്റെ അമ്മ ജയമീന മരിച്ചത്. എന്താവശ്യമുണ്ടെങ്കിലും തന്നെ വിളിച്ചാല്‍ മതിയെന്നു മരണസമയത്ത് അമ്മ നല്‍കിയ ഉറപ്പാണ് ക്ഷേത്രം എന്ന […]

സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ; നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്തവളങ്ങളിൽ നിന്നു പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്

സ്വന്തം ലേഖകൻ കൊച്ചി: ജീവനക്കാരുടെ സമരം ഒത്തുതീർപ്പായിട്ടും എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ മുടങ്ങുന്നത് തുടരുന്നു. ഇന്ന് അഞ്ച് വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്തവളങ്ങളിൽ നിന്നു പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. കരിപ്പൂർ, നെടുമ്പാശ്ശേരി എന്നിവിടങ്ങളിൽ നിന്നു രണ്ട് വീതം വിമാനങ്ങളും കണ്ണൂരിൽ നിന്ന് ഒരു വിമാനവും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. കരിപ്പൂരിൽ നിന്നു ജിദ്ദ, ദുബായ് വിമാനങ്ങളും നെടുമ്പാശ്ശേരിയിൽ നിന്നുള്ള ദമാം, ബ​ഹ്റൈൻ വിമാനങ്ങളുമാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്നു മസ്കറ്റിലേക്കുള്ള വിമാനവും റദ്ദാക്കി. സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാത്തതാണ് […]

ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാര്‍ മതിലില്‍ ഇടിച്ച് അപകടം; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു; പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയില്‍

തങ്കമണി: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ കാർ അപകടത്തില്‍പെട്ടു. കാർ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു. അപകടത്തില്‍ മൂന്നു പേർക്കു പരുക്കേറ്റു. മേരിഗിരി തുണ്ടിയില്‍ സോജനാണ് (40) മരിച്ചത്. കാർ ഓടിച്ചിരുന്ന കളപ്പുരയ്ക്കല്‍ നിഖില്‍, കണിയാംപറമ്ബില്‍ സിജോ, തുണ്ടിയില്‍ ബിബിൻ എന്നിവർക്കാണ് പരുക്കേറ്റത്. സോജന്റെ ബന്ധുക്കളും കൂട്ടുകാരുമാണ് ഇവർ. വീടിനു സമീപത്തെ ഷെഡില്‍ തൂങ്ങിയ നിലയില്‍ സോജനെ കണ്ടെത്തുക ആയിരുന്നു. കെട്ടഴിച്ച്‌ ഉടൻ തന്നെ ആശുപത്രിയിലേക്കു പോകവേ തങ്കമണിയില്‍ വച്ചാണു കാർ അപകടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ […]

രക്ഷിതാക്കളുമായുള്ള സാമ്പത്തിക ഇടപാടിൻ്റെ പേരിൽ 15 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ക്വട്ടേഷൻ സംഘം; മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ കണ്ടെത്തി പൊലീസ്

കതിരൂർ: രക്ഷിതാക്കളുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരില്‍ 15 വയസ്സുകാരനെ ക്വട്ടേഷൻ സംഘം ബൈക്കില്‍ തട്ടിക്കൊണ്ടുപോയി. പൊലീസിന്റെ ജാഗ്രതയെ തുടർന്നു മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ കണ്ടെത്തി, ക്വട്ടേഷൻ സംഘത്തെ അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശിനിയുടെ മകനെയാണ് താമസസ്ഥലത്ത് നിന്നു കഴിഞ്ഞ ദിവസം വൈകിട്ട് തട്ടിക്കൊണ്ടുപോയത്. പിന്നീട് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് കുട്ടിയെ പൊലീസ് കണ്ടെത്തി. കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ബംഗാള്‍ സ്വദേശിയായ ലത്തീഫാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുത്തതെന്നാണ് പൊലീസ് നിഗമനം. ലത്തീഫ് […]

വരുന്നു മഴക്കാലം….! സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ കനത്ത മഴയ്‌ക്ക് സാധ്യത; കോട്ടയം ഉൾപ്പെടെ എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കർണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇടിമിന്നല്‍ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട […]

തിരക്കേറിയ പോലീസ് ജീവിതത്തിനിടയിലും നൃത്താഭ്യാസം; സ്വപ്നങ്ങള്‍ക്ക് ചിലങ്കയണിഞ്ഞ് പോലീസുകാരിയുടെ അരങ്ങേറ്റം; ചുവടുകൾ പതറാതെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എഎസ്‌ഐ ഇന്ദുലേഖാദേവി

കോട്ടയം: ‘മനസിന്‍റെ കോണില്‍ ഒളിപ്പിച്ചുവയ്‌ക്കേണ്ടി വന്ന ആഗ്രഹത്തിന്‍റെ സ്വപ്ന സാക്ഷാത്കാരമാണ് നൃത്തത്തിലുള്ള അരങ്ങേറ്റം’. ഇതു പറയുമ്പോള്‍ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എഎസ്‌ഐ ഇന്ദുലേഖാദേവിയുടെ വാക്കുകള്‍ യൗവനത്തിന്‍റെ പ്രതീകമാണ്. തിരക്കേറിയ പോലീസ് ജീവിതത്തിനിടയിലും നൃത്താഭ്യസത്തിനുള്ള സമയം കണ്ടെത്താന്‍ ഇന്ദുലേഖദേവി മറന്നിരുന്നില്ല. ചെറുപ്പം മുതലേ നൃത്തത്തില്‍ സജീവമായിരുന്നെങ്കിലും കായികമേഖലയിലാണ് ഭാഗ്യം തെളിഞ്ഞത്. പോലീസില്‍ ജോലി ലഭിച്ചപ്പോഴും മനസില്‍ നൃത്തമോഹം അണയാതെ കിടന്നിരുന്നു. 47-ാം വയസിലെ ശാസ്ത്രീയ നൃത്തപഠനത്തില്‍ ഇന്ദുലേഖയ്ക്ക് തുണയായത് കലാലയങ്ങളിലെ നൃത്താവതകരണങ്ങളും കായിക അഭ്യാസപ്രകടനങ്ങളുമാണ്. ആര്‍എല്‍വി പ്രദീപ് കുമാറിന്‍റെയും കലാക്ഷേത്ര ചിത്ര പ്രദീപിന്‍റെയും ശിക്ഷണത്തില്‍ […]

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം; നഴ്‌സുമാരുടെ സേവനം സമാനതകളില്ലാത്തത്; ആഗോള തലത്തില്‍ മലയാളി നഴ്‌സുമാര്‍ക്ക് വൻ സ്വീകാര്യത; നഴ്‌സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്‌സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഴ്‌സിംഗ് മേഖലയിലെ വലിയ സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം 1020 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളാണ് പുതുതായി വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. 2021ല്‍ 7422 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുണ്ടായിരുന്നത് ഇപ്പോള്‍ 9821 സീറ്റുകള്‍ ആയി […]

“ഫുള്‍ എ പ്ലസ് ഒന്നുമില്ല, ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേര്‍ത്തുപിടിക്കുന്നു’; ഈ ഭൂമിയില്‍ എൻ്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു “; ഫുള്‍ എ പ്ലസ് കിട്ടാത്തതിനാല്‍ മക്കളെ ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ഉത്തമ മാതൃക; വൈറലായി പിതാവിന്റെ കുറിപ്പ്

കോട്ടയം: എസ്.എസ്.എല്‍.സി ഫലം വന്നിരിക്കുന്നു. ഫുള്‍ എ പ്ലസ് കിട്ടിയവരുടെ മാതാപിതാക്കള്‍ മക്കളുടെ മാർക്ക് ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇട്ടിരിക്കുന്നു. അവർക്ക് ആശംസകളും ലഭിക്കുന്നുണ്ട്. കുറഞ്ഞ മാർക്ക് കിട്ടിയ കുട്ടികളും അവരുടെ മാതാപിതാക്കളും ഉണ്ടാകുമല്ലോ. ഈ അവസരത്തില്‍ ഫുള്‍ എ പ്ലസ് ഒന്നുമില്ലാത്ത മകനെ ചേർത്തുപിടിക്കുന്ന ഒരു പിതാവിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ഫുള്‍ എ പ്ലസ് കിട്ടാത്തതിനാല്‍ മക്കളെ ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ക്ക് മാതൃകയാകുകയാണ് ഇവിടെ അബ്ബാസ് എന്ന പിതാവ്. ഫുള്‍ എ പ്ലസ് ഒന്നുമില്ല. ഞാനെൻ്റെ മകനെ […]

കൊവിഡിനേക്കാള്‍ മാരകം; സംസ്ഥാനത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം പടര്‍ന്ന് പിടിക്കുന്നു; മരണപ്പെട്ടത് നിരവധിപേര്‍; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ ഒരാള്‍ മരണപ്പെട്ടതായും രോഗത്തിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. ചാലിയാർ പഞ്ചായത്തിലെ 41 വയസുള്ള പുരുഷനാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച്‌ ഇന്നലെ രാവിലെ മരണപ്പെട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. മാർച്ച്‌ 19ന് ഇദ്ദേഹത്തിന്റെ വീട്ടിലുള്ള ഒൻപതു വയസുകാരിക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മെഡിക്കല്‍ ഓഫീസറും ആരോഗ്യപ്രവർത്തകരും വീട്ടിലെത്തി പ്രതിരോധ പ്രവർത്തനങ്ങള്‍ സ്വീകരിച്ചിരുന്നു. ഏപ്രില്‍ 22ന് ഈ വ്യക്തിക്ക് ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച്‌ […]

പ്ലസ് വണ്‍ പ്രവേശനം: സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധന; വിദ്യാർത്ഥികൾക്ക് ആശ്വാസം…!

കാസർകോട്: സംസ്ഥാനത്ത് പ്ലസ്‌ വണ്‍ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30 ശതമാനം മാർജിനല്‍ സീറ്റ് വർധന അനുവദിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് സീറ്റ് കൂട്ടുന്നത്. ഈ ജില്ലകളിലെ എല്ലാ എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം സീറ്റും കൂട്ടും. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകള്‍ക്ക് ഇതിനുപുറമേ 10 ശതമാനം സീറ്റുകൂടി കൂട്ടിനല്‍കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നല്‍കി. തൃശ്ശൂർ, എറണാകുളം, കൊല്ലം ജില്ലകളില്‍ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും ആലപ്പുഴ ജില്ലയില്‍ […]