ഡി.സി.സിയുടെ പ്രമേയത്തിനു പുല്ലുവില, ജില്ലയിലെ കോൺഗ്രസിനെ വഞ്ചിച്ച് സംസ്ഥാന നേത്യത്വം.
ശ്രീകുമാർ കോട്ടയം: കെ.എം മാണിക്കും മകനുമെതിരെ ഡി.സി.സി നേതൃത്വം പാസാക്കിയ പ്രമേയത്തിന്റെ ചൂടാറും മുൻപേയാണ് പാർട്ടി സംസ്ഥാന നേതൃത്വം തന്നെ അപ്രതീക്ഷിത തീരുമാനമെടുത്തത്. ജില്ലാ പഞ്ചായത്തിന്റെ ഭരണം പോലും നഷ്ടമാക്കുന്ന രീതിയിൽ സി.പി.എമ്മിനൊപ്പം ചേർന്ന് കോൺഗ്രസിനെ വഞ്ചിച്ച കേരള കോൺഗ്രസിനെ ഇനി ജില്ലയിൽ അംഗീകരിക്കില്ലെന്ന നിലപാടാണ് നേതാക്കൾ. പ്രശ്‌നത്തിൽ ഇടപെടാതിരുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പും ഈ തീരുമാനത്തിനോടു പൂർണ പിൻതുണയില്ലെന്നു തേർഡ് ഐ ന്യൂസിനേട് പറഞ്ഞു. ഇതോടെ കേരള കോൺഗ്രസിന്റെ രാജ്യസഭാ സീറ്റും, മുന്നണി പുനപ്രവേശനവും ജില്ലയിലെ കോൺഗ്രസിൽ വൻ […]