രാജ്യസഭാ സീറ്റ്; പാലായിൽ ഉമ്മൻ ചാണ്ടിയുടെ കോലം കത്തിച്ചു; ആലപ്പുഴയിൽ കരിഓയിൽ പ്രയോഗം.

രാജ്യസഭാ സീറ്റ്; പാലായിൽ ഉമ്മൻ ചാണ്ടിയുടെ കോലം കത്തിച്ചു; ആലപ്പുഴയിൽ കരിഓയിൽ പ്രയോഗം.

സ്വന്തം ലേഖകൻ

പാലാ/ആലപ്പുഴ: യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകിയതിൽ കോൺഗ്രസിന്റെ യുവജന വിഭാഗത്തിൽ അതിശക്തമായ എതിർപ്പ്. ഇന്നലെ രാത്രി പാലായിലും ആലപ്പുഴയിലും യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചു.

പാലായിൽ കോൺഗ്രസ്സ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ കോലം കത്തിച്ചു. കോൺഗ്രസ് സംസ്ഥാന നേതൃത്തിന്റെ നയത്തിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു. പാലാ കുരിശുപളളിക്കവലയിൽ നടന്ന പ്രതിഷേധത്തിന് കെ.എസ്.യു ജില്ലാ സെക്രട്ടറി ജോസ് ജോസഫ്, തോമസ് കുട്ടി മുകാല, ആർ.വി തോമസ്, ബിജു പുളിക്കകണ്ടം, ക്രിസ്റ്റി രാമപുരം, ജിഷ്ണു പി നായർ തുടങ്ങിയവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിക്കൊണ്ടുള്ള തീരുമാനത്തിനെതിരെ ആലപ്പുഴയിൽ പോസ്റ്ററും ഉമ്മൻ ചാണ്ടിയുടെ ഫ്ളക്സ് ബോർഡിൽ കരി ഓയിൽ അഭിഷേകവും. യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള പോസ്റ്ററുകളിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസ്സൻ എന്നിവർക്കാണ് വിമർശനം. കോൺഗ്രസിനെ ഭരിക്കുന്നത് ലീഗോ എന്നും ചില പോസ്റ്ററുകളിൽ ചോദ്യമുണ്ട്. ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യം അർപ്പിച്ചു കോടതി പാലത്തിനു സമീപം ഡിസിസി സ്ഥാപിച്ച ബോർഡിലാണ് കരി ഓയിൽ ഒഴിച്ചിരിക്കുന്നത്.