ജേക്കബ് തോമസ് ഇറക്കിയ 48 സർക്കുലറിൽ 36 എണ്ണം വിജിലൻസ് ഡയറക്ടർ എൻ. സി അസ്താന റദ്ദാക്കി.
സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഇറക്കിയ 48 സർക്കുലറിൽ 36 എണ്ണവും വിജിലൻസ് ഡയറക്ടർ എൻ.സി അസ്താന റദ്ദാക്കി. ഉന്നത നിയമനങ്ങളിൽ വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കിയത് ഉൾപ്പെടെയുള്ള സർക്കുലറുകളാണ് റദ്ദാക്കിയത്. മൂന്നംഗ സമിതിയുടെ റിപ്പോർട്ട് പ്രകാരം ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയ സർക്കുലറുകലാണ് കൂട്ടത്തോടെ റദ്ദാക്കിയത്. എൻ. സി അസ്താന ഈ മാസം അവസാനം വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്ന് വിരമിക്കാൻ ഇരിക്കേയാണ് റദ്ദാക്കൽ നടപടി. ഇതിനു മുൻപ് നിലവിലെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടറായ സമയത്തും ഇതേ […]