video
play-sharp-fill

യൂത്ത് ഫ്രണ്ട് (എം) ഭക്ഷ്യധാന്യ വിതരണം ചൊവ്വാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: വെള്ളപ്പൊക്ക കെടുതിയിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന മേഖലകളിലെ ആളുകളെ സഹായിക്കുന്നതിന്റെ ഭാഗമായി യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ സമാഹരിച്ച, ഭക്ഷ്യധാന്യങ്ങൾ, ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നിന് അലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്തിലെ ദുരിത മേഘലയിൽ കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം.മാണി വിതരണം ചെയ്യും. യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും, വർക്കിങ്ങ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ മുഖ്യ പ്രസംഗം നടത്തും, ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് എം എൽ എ, ജോസ് കെ.മാണി എം.പി,ജോയി എബ്രാഹം മുൻ എംപി, […]

ദുരിതാശ്വാസ ക്യാമ്പിൽ ആശ്വാസവുമായി ഇമേജ് ക്രിയേറ്റീവ് എഡ്യുക്കേഷൻ; അരിയും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് നിവാസികളായ നാട്ടുകാർക്ക് ആശ്വാസമായി ഇമേജ് ക്രിയേറ്റീവ് എഡ്യുക്കേഷനിലെ കൂട്ടുകാർ. ഭക്ഷണ സാധനവും വെള്ളവും മറ്റ് അവശ്യസാധനങ്ങളുമായാണ് ഇമേജ് ക്രിയേഷൻസിലെ വിദ്യാർത്ഥികൾ കുറിച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത്. കുറിച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 68 കുടുംബങ്ങൾക്കൊപ്പമാണ് ഇമേജ് എഡ്യൂക്കേഷൻസിലെ ഒരു സംഘം വിദ്യാർത്ഥികൾ ഒരു ദിവസം ചിലവഴിച്ചത്. വിദ്യാർത്ഥികൾ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളോട് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ഇവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും സമയം പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കൊപ്പം വൈകുന്നേരത്തെ […]

വായനയെ പ്രോത്സാഹിപ്പിക്കാൻ കർമ്മ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ

സ്വന്തം ലേഖകൻ കൂരോപ്പട: വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് ലൈബ്രറി കൗൺസിൽ കർമ്മ പരിപാടിക്ക് രൂപം നൽകുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി. ബാബു പറഞ്ഞു . കൂരോപ്പടയിലെ വായനക്കാരുടെ കൂട്ടായ്മയായ വായനാവേദിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണ സമിതിയംഗം എം.ഡി. ശശിധരക്കുറുപ്പ് അധ്യക്ഷത വഹിച്ചു.സാമൂഹ്യ സാംസ്ക്കാരിക നേതാക്കളായ വി.എ.പുരുഷോത്തമൻ നായർ ,ഡോ.എം.ആർ.ഗോപാല കൃഷ്ണൻ, റ്റി.ഒ.ജോസഫ്, ഉമേശ്.റ്റി.നായർ, റ്റി.എം.ജോർജ്, അനിൽ കൂരോപ്പട, രാജൻ ചെമ്പകശ്ശേരിൽ, എം.പി.അന്ത്രയോസ്, എം.ജി.ഗോപാലകൃഷ്‌ണൻ നായർ, റ്റി.ജി.ബാലചന്ദ്രൻനായർ, റ്റി.ആർ.സുകുമാരൻനായർ, ഒ.പി.ജോൺ, സി.എ.മാത്യൂ, എം.സി. ജോണിക്കുട്ടി, ജയാ തങ്കപ്പൻ, തുടങ്ങിയവർ പ്രസംഗിച്ചു. […]

ദുരിതാശ്വാസ ക്യാമ്പിലേക്ക് 7500 കിലോ അരിയുമായി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ; അരി ചൊവ്വാഴ്ച കളക്ടർക്ക് കൈമാറും

സ്വന്തം ലേഖകൻ കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് 7500 കിലോ അരിയുമായി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക്. അസോസിയേഷൻ ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ  സമാഹരിച്ച രണ്ടര ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് അരി വാങ്ങി നൽകുന്നത്. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച്, കോട്ടയം , ചങ്ങനാശേരി വൈക്കം പ്രദേശങ്ങളിൽ ഈ അരി വിതരണം ചെയ്യും. ഇതിന് അവശ്യമായ അരി ചൊവ്വാഴ്ച റവന്യു അധികൃതർക്ക് കൈമാറും. ജൂലായ് 31 ചൊവ്വാഴ്ച രാവിലെ പത്തിന് കളക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ […]

മോഹൻലാലിന്റെ പരസ്യത്തിനെതിരെ വക്കീൽ നോട്ടീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: എം.സി.ആറിന്റെ ബ്രാൻഡ് അംബാസിഡർ ആയ മോഹൻലാൽ അഭിനയിച്ച പരസ്യത്തിനെതിരെ ഖാദി ബോർഡ് വക്കീൽ നോട്ടീസ് അയച്ചു. പരസ്യത്തിൽ മോഹൻലാൽ ചർക്ക ഉപയോഗിക്കുന്ന രംഗം ഉപഭോക്താക്കളെ തെറ്റുധരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. എം.സി.ആറിന്റെ എല്ലാ ഉൽപ്പന്നങ്ങളും പവർ ലൂമിൽ നെയ്യുന്നതാണ്. എന്നാൽ പരസ്യത്തിൽ ചർക്ക കാണിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ഇന്ത്യയിൽ ഹാൻഡ് ലൂം ഉപയോഗിക്കുന്നത് ഖാദി മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിക്കുന്നത്. യന്ത്രങ്ങളുടെ പേരിലുള്ള ഉത്പ്പന്നങ്ങൾ ഖാദിയുടെ പേരിൽ വിറ്റഴിക്കുന്ന പ്രവണത ഖാദി രംഗത്ത് വർദ്ധിച്ചു വരികയാണ്. വലിയ നഷ്ടമാണ് ഖാദി […]

കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന് കെ.എം.മാണി

സ്വന്തം ലേഖകൻ കോട്ടയം: പ്രളയദുരിതത്തിൽ നാശനഷ്ടം സംഭവിച്ച കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം അടിയന്തിരമായി നൽകണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി. കോട്ടയത്ത് ചേർന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം തീരെ അപര്യാപ്തമാണ്. ചെറുകിട കർഷകർ എടുത്തിട്ടുള്ള കടങ്ങൾ എഴുതി തള്ളണം. തണ്ണീർമുക്കം ബണ്ട് തുറക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. കസ്തൂരിരംഗൻ റിപ്പോർട്ടിനെ തുടർന്നുള്ള കരടുരേഖയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണം. ഇക്കാര്യത്തിൽ കേരളത്തിന്റെ ആശങ്ക പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. […]

പെരുമ്പാവൂരിൽ കോളേജ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

സ്വന്തം ലേഖകൻ പെരുമ്പാവൂർ: പെരുമ്പാവൂരിൽ കോളജ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. വീട്ടിൽ നിന്ന് തന്നെ കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തിന് കുത്തുകയായിരുന്നു. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി അന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷ (21)യാണ് കൊല്ലപ്പെട്ടത്. ആഴത്തിലുള്ള രണ്ട് കുത്താണ് നിമിഷയ്ക്ക് ഏറ്റത്. കഴുത്ത് അറക്കപ്പെട്ട നിലയിൽ യുവതി നിലവിളിച്ചു കൊണ്ട് വീട്ടിന് പുറത്തേക്ക് ഓടിയെത്തിയപ്പോഴാണ് അക്രമം പുറംലോകം അറിയുന്നത്. സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശിയായ ബിജു പിടിയിലായി. ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ […]

കോൺഗ്രസ് സായാഹ്‌ന ധർണ്ണ ചൊവ്വാഴ്ച

സ്വന്തം ലേഖകൻ അയർക്കുന്നം: തകർന്നടിഞ്ഞ അയർക്കുന്നം – ഏറ്റുമാനൂർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ വീതി കൂട്ടി ടാർ ചെയ്യുക,അയർക്കുന്നം ടൗണിലെ പൊളിഞ്ഞ റോഡ് റീ ടാർ ചെയ്ത് വെള്ളകെട്ട് ഒഴിവാക്കുക, പുന്നത്തുറ കമ്പനിക്കടവ് പാലം റീ ടെൻഡർ ചെയ്യുക, പകുതി പണി പൂർത്തിയാക്കി നിർത്തിയ പാറേക്കടവ് പാലത്തിന്റെ പണി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് അയർക്കുന്നം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 31 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് അയർക്കുന്നത്ത് ധർണ നടത്തുമെന്ന് മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിൽ അറിയിച്ചു. ധർണ്ണ വൈകിട്ട് 5 […]

ഇടുക്കി ഡാമിന്റെ ചരിത്രം; നിർമ്മാണത്തിന് 15000 തൊഴിലാളികൾ; മരണമടഞ്ഞത് 85 പേർ

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി ഡാമിന്റെ ചരിത്രം ഇങ്ങനെ. കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങളിൽ സിംഹഭാഗവും നിർവഹിക്കുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി കാൽ നൂറ്റാണ്ടിനു ശേഷമാണ് വീണ്ടും തുറക്കാനൊരുങ്ങുന്നത്. ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിൽ പെട്ട് മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി […]

കോട്ടയം നഗരത്തിൽ പട്ടാളമിറങ്ങി ..!

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിൽ പട്ടാളമിറങ്ങി. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സും പൊലീസും സംയുക്തമായി നഗരത്തിൽ റൂട്ട് മാർച്ച് നടത്തിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായുള്ള സ്ഥല പരിചയത്തിനായാണ് കേന്ദ്ര സേന നഗരത്തിൽ എത്തിയത്. രാവിലെ ഒൻപതരയോടെ കഞ്ഞിക്കുഴിയിൽ നിന്നും ആരംഭിച്ച റൂട്ട് മാർച്ച് , കെ കെ റോഡ് ചന്തക്കവല സെൻട്രൽ ജംഗ്ഷൻ , കെ എസ് ആർ ടി സി ടി ബി റോഡ് വഴി ഗാന്ധി സ്വകയറിൽ സമാപിച്ചു. കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ആർ […]