കോട്ടയം നഗരത്തിൽ പട്ടാളമിറങ്ങി ..!

കോട്ടയം നഗരത്തിൽ പട്ടാളമിറങ്ങി ..!

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിൽ പട്ടാളമിറങ്ങി. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സും പൊലീസും സംയുക്തമായി നഗരത്തിൽ റൂട്ട് മാർച്ച് നടത്തിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായുള്ള സ്ഥല പരിചയത്തിനായാണ് കേന്ദ്ര സേന നഗരത്തിൽ എത്തിയത്. രാവിലെ ഒൻപതരയോടെ കഞ്ഞിക്കുഴിയിൽ നിന്നും ആരംഭിച്ച റൂട്ട് മാർച്ച് , കെ കെ റോഡ് ചന്തക്കവല സെൻട്രൽ ജംഗ്ഷൻ , കെ എസ് ആർ ടി സി ടി ബി റോഡ് വഴി ഗാന്ധി സ്വകയറിൽ സമാപിച്ചു.
കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ആർ എഎഫിന്റെ ഒരു കമ്പനിയാണ് നഗരത്തിൽ എത്തിയത്. അസി.കമാൻഡറുടെ നേതൃത്വത്തിൽ മുപ്പത് സേനാംഗങ്ങൾ അംഗങ്ങൾ റൂട്ട് മാർച്ചിൽ പങ്കെടുത്തു. വെസ്റ്റ് സി ഐ നിർമ്മൽ ബോസ് , എസ് ഐ എം ജെ അരുൺ എന്നിവരാണ് റൂട്ട് മാർച്ചിന് വേണ്ട ക്രമീകരണം ഒരുക്കിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലയിലും ,സംസ്ഥാനങ്ങളിലും ആർ എഎഫ് റൂട്ട് മാർച്ച് നടത്തുന്നുണ്ട്.