മീശയുടെ പേരിൽ നോവലിസ്റ്റിനു വധഭീഷണി: ആർ.എസ്.എസുകാരൻ പിടിയിൽ
സ്വന്തം ലേഖകൻ ഏറ്റുമാനൂർ: മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മീശ നോവൽ പ്രസിദ്ധീകരിച്ച നോവലിസ്റ്റ് എസ്.ഹരീഷിനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ആർ.എസ്.എസ് പ്രവർത്തകനായ പെരുമ്പാവൂർ ഇരിങ്ങോൾ വടക്കേപ്പാറക്കാട്ടിൽ സുരേഷ് ബാബു(38)വിനെയാണ് ഏറ്റുമാനൂർ എസ്.ഐ കെ.ആർ പ്രശാന്ത്കുമാർ അറസ്റ്റ് ചെയ്തത്. ഇയാളെ തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും. സ്‌റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് പ്രതിക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന ഹരീഷിന്റെ മീശ എന്ന നോവൽ ഹൈന്ദവ ആചാരങ്ങളെയും സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് വിവാദം ഉയർന്നിരുന്നു. ഇതേ തുടർന്നു ഹരീഷ് […]