ഉണ്ണുന്ന ചോറിൽ മണ്ണുവാരിയിടുന്ന ജീവനക്കാർ; കെ എസ് ആർ ടി സി കണ്ടക്ടർ പണം തട്ടിപ്പിന് സസ്പെൻഷനിൽ

ഉണ്ണുന്ന ചോറിൽ മണ്ണുവാരിയിടുന്ന ജീവനക്കാർ; കെ എസ് ആർ ടി സി കണ്ടക്ടർ പണം തട്ടിപ്പിന് സസ്പെൻഷനിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം:പണം തട്ടിപ്പ് നടത്തിയ കണ്ടക്ടർക്ക് സസ്പെൻഷൻ. മൂന്നാർ തേനി റൂട്ടിൽ കെ.എസ്.ആർ.ടി.സി വിജിലൻസ് സ്വകാഡ് നടത്തിയ പരിശോധനയിൽ പിടിയിലായ ഫസ്റ്റ് ഗ്രേഡ് കണ്ടക്ടർ ടി രാജേഷ് ഖന്നയ്ക്കാണ് സസ്പെൻഷൻ.14 യാത്രക്കാരിൽ നിന്ന് പണം വാങ്ങി ടിക്കറ്റ് നൽകാതെ രാജേഷ് പണം അപഹരിച്ചു.ഈ മേഖലയിൽ ഒരു മാസത്തിനിടെ വിജിലൻസ് പിടിയിൽ പെടുന്ന ആറാമത്തെ കണ്ടക്ടറാണ്ട് രാജേഷ് ഖന്ന. ഇതുമായി ബന്ധപ്പെട്ട് ദേവികുളം പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയുടെ വരുമാന വർദ്ധനവ് കാര്യക്ഷമമാക്കാൻ പരിശോധന ശക്തമാക്കണമെന്ന് സി.എം.ഡി ടോമിൻ തച്ചങ്കരി നിർദ്ദേശിച്ചിരുന്നു.ഇതേ തുടർന്ന് പരിശോധന കർശനമാക്കിയതിനാലാണ് ഇത്രയും പേർ ഒരു മാസത്തിനുള്ളിൽ തന്നെ പിടിയിലായത്.

Leave a Reply

Your email address will not be published.