അപൂർവ്വ സുന്ദര കാഴ്ചയൊരുക്കി കണ്ണൂർ
സ്വന്തം ലേഖകൻ കണ്ണൂർ : അപൂർവ്വ സുന്ദര കാഴ്ചയൊരുക്കി കണ്ണൂർ പറശ്ശിനിക്കടവ് സ്നേക് പാർക്കിൽ രാജവെമ്പാല കുഞ്ഞുങ്ങൾ. രാജ്യത്ത് ഇത് രണ്ടാം തവണയാണ് കൃത്രിമ ആവാസ വ്യവസ്ഥയൊരുക്കി രാജവെമ്പാലയുടെ മുട്ട വിരിയിക്കുന്നത്. ഇതിനു മുമ്പ് ദക്ഷിണ കന്നടയിലെ പിലിക്കുള ബയോളജിക്കൽ പാർക്കിൽ മാത്രമായിരുന്നു രാജവെമ്പാലയുടെ മുട്ടകൾ വിരിഞ്ഞിരുന്നത്.മാർച്ച് ആദ്യവാരമായിരുന്നു പെൺ രാജവെമ്പാലയ്ക്കായി പ്രത്യേകം കൂടുണ്ടാക്കിയത്.രണ്ട് ആൺപാമ്പുകൾ തമ്മിൽ പോരാട്ടം നടത്തി വിജയിച്ചു ആൺ രാജവെമ്പാലയാണ് ഇണചേർന്നത്. മുളയിലകൾ ചേർത്ത് കൂടുണ്ടാക്കി പെൺ രാജവെമ്പാല 11 മുട്ടയിട്ടെങ്കിലും അതിൽ 4 എണ്ണം മാത്രമാണ് വിരിഞ്ഞത്. […]