യൂത്ത് ഫ്രണ്ട് (എം) ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയാകുന്നു

യൂത്ത് ഫ്രണ്ട് (എം) ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയാകുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വെള്ളപൊക്ക കെടുതിയിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന മേഖലകളിലെ ആളുകളെ സഹായിക്കുന്നതിന്റെ ഭാഗമായി യൂത്ത്ഫ്രണ്ട് എം ഭാരവാഹികളും, നേതാക്കളും ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ സാധനങ്ങൾ ജൂലായ് 31 ചൊവ്വാഴ്ച്ച, 9.30 ന് കോട്ടയം കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസിൽ എത്തിക്കുകയും , തുടർന്ന് ഭക്ഷ്യ സാധനങ്ങൾ ജില്ലാ കളക്ടർ നിർദേശിക്കുന്ന ദുരിത മേഘലയിൽ കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം.മാണി സാർ വിതരണം ചെയ്യുന്നതുമാണ്, ചടങ്ങിൽ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി, എം എൽ എ മാർ , പാർട്ടി, യൂത്ത്ഫ്രണ്ട് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനച്ചൻ അറിയിച്ചു.