സി.ഐമാർ എസ്.ഐആയി: പൊലീസിന്റെ മേൽനോട്ടം പാളി; നഷ്ടമായത് കെവിന്റെ പിഞ്ചു ജീവൻ
സ്വന്തം ലേഖകൻ കോട്ടയം: സി.ഐമാർ എസ്.ഐമാരാകുകയും, സ്റ്റേഷനുകൾ നാഥനില്ലാ കളരിയാകുകയും ചെയ്തതോട പൊലീസിനു നഷ്ടമായത് മേൽനോട്ടത്തിന്റെ ഒന്നാം ഘട്ടം. പൊലീസിന്റെ മേൽനോട്ടം പിഴച്ചതോടെയാണ് പൊലീസ് സ്റ്റേഷനുകളുടെ എല്ലാ പ്രവർത്തനങ്ങളും താളെ തെറ്റിയത്. സി.ഐമാർക്ക് സ്റ്റേഷൻ ചുമതല നൽകിയതോടെ മേൽനോട്ടത്തിന് ആളില്ലാതെ പോയതാണ് കെവിനെത്തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണം വൈകിപ്പിച്ചതെന്നാണ് സൂചന. സ്റ്റേഷൻ ഹൗസ് ഓഫിസറായി എസ്.ഐയുടെ പരിചയക്കുറവും കേസ് കൈകാര്യം ചെയ്യുന്നതിലെ പിഴവും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു. കഴിഞ്ഞ മാർച്ചിലാണ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐമാർക്ക് നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. നേരത്തെ […]