പ്രിയദർശൻ ചിത്രത്തിനെപ്പം മേജർ രവി.

പ്രിയദർശൻ ചിത്രത്തിനെപ്പം മേജർ രവി.

പ്രിയദർശന്റെ പുതുചിത്രമായ മരക്കാർ- അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് സംവിധാന സഹായിയായി മേജർ രവി എത്തുന്നു. മോഹൻലാൽ നായകനാകുന്ന സിനിമയാണ് മരക്കാർ- അറബിക്കടലിന്റെ സിംഹം. ഇത് കൂടാതെ മോഹൻലാലിനെ നായകനാക്കി വീണ്ടും സിനിമ ഒരുക്കുന്നു മേജർ രവി. ആറാം തമ്പുരാനെ പോലൊരു ചിത്രമാണ് മനസ്സിലുള്ളതെന്ന് മേജർ രവി പറഞ്ഞു.

‘പ്രിയേട്ടൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാറിൽ ഞാൻ സംവിധാനസഹായിയായി എത്തുന്നു. എന്റെ ഗുരു കൂടിയാണ് പ്രിയേട്ടൻ. ഇതിന് ശേഷമാകും മോഹൻലാൽ പ്രോജക്ട് ആരംഭിക്കുന്നത്. നാടൻ ചിത്രമാകും ഇത്തവണ സംഭവിക്കുക. ആറാം തമ്പുരാൻ പോലൊരു ചിത്രമാണ് മനസ്സിൽ. ഒന്നുരണ്ട് കഥകൾ മനസ്സിലുണ്ട്’ എന്നാണ് മേജർ രവി പറഞ്ഞത്.