video
play-sharp-fill

‘ഐ ആം ഗോയിങ് ടു ഡൈ’. ജസ്‌നയുടെ മൊബൈലിൽ നിന്നും അവസാന സന്ദേശം.

സ്വന്തം ലേഖകൻ കോട്ടയം: മുക്കുട്ടുതറയിൽ നിന്നും കാണാതായ ബിരുദവിദ്യാർത്ഥി ജസ്‌ന മരിയ ജയിംസിനായുള്ള അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ച് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ ഇതുവരെ ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുവരെയും ജസ്ന എവിടയെന്നത് സംബന്ധിച്ച് ഒരു സൂചന പോലും പോലീസിനോ വീട്ടുകാർക്കോ ലഭിച്ചിട്ടില്ല. കേരളത്തിന് അകത്തും പുറത്തും നടത്തിയ അന്വേഷണങ്ങളിലെല്ലാം നിരാശ മാത്രമായിരുന്നു ഫലം. അടുത്തിടെ ബെംഗളൂരുവിൽ ജസ്നയെ ഒരു യുവാവിനൊപ്പം കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് […]

വരാപ്പുഴ കസ്റ്റഡി മരണം: പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാരാപ്പുഴ കസ്റ്റഡിമരണം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ ബഹളം. സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം നിഷേധിച്ചതിക്കുകയും സഭാനടപടികൾ നർത്തിവെയ്ക്കാൻ സാധിക്കില്ലെന്നും സ്പീക്കർ അറിയിച്ചു. സഭാനടപടികൾ തുടരാൻ സ്പീക്കർ പ്രതിപക്ഷ നേതാവുമായും മുഖ്യമന്ത്രിയുമായും ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് നടപടികൾ റദ്ദാക്കി നിയമസഭ ഇന്നേക്ക് പിരിഞ്ഞു. അഭ്യന്തരവകുപ്പിന്റെ വീഴ്ച്ച മുൻനിർത്തി സർക്കാരിനെ കടന്നാക്രമിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷം ഇന്ന് വാരാപ്പുഴ കസ്റ്റഡിമരണമാണ് അടിയന്തരപ്രമേയമായി കൊണ്ടു വരാൻ ശ്രമിച്ചത്. പ്രതിപക്ഷത്ത് […]

പാമ്പാടിയിൽ ടിപ്പർ ലോറിയും സ്കൂൾ ബസും കൂട്ടിയിടിച്ചു: സ്കൂൾ വിദ്യാർത്ഥികൾ രക്ഷപെട്ടു

ശ്രീകുമാർ പാമ്പാടി: പാമ്പാടിയിൽ ടിപ്പർ ലോറിയും സ്കൂൾ ബസും കൂട്ടിയിടിച്ച് ടിപ്പർ ലോറി ഡ്രൈവറും സ്കൂൾ വിദ്യാർത്ഥികളും അടക്കം അഞ്ചു പേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ ഒൻപതരയോടെ പങ്ങട – പാമ്പാടി റോഡിലാണ് അപകടമുണ്ടായത്. പാമ്പാടി ഭാഗത്തു നിന്നും എത്തിയ ടിപ്പർ ലോറി ളാക്കാട്ടൂർ എംജിഎം ഹയർ സെക്കണ്ടറി സ്കൂളിന്റെ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ടിപ്പർ ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന് ഒടിവുണ്ട്. നാല് വിദ്യാർത്ഥികൾ പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർത്ഥികൾക്ക് കാര്യമായ പരുക്കുകളില്ല. പാമ്പാടി പൊലീസ് […]

യുവാവിനെ മർദിച്ച കേസിൽ വീണ്ടും പോലീസുകാർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ ആലുവ: യുവാവിനെ മർദ്ദിച്ച സംഭവത്തിൽ എടത്തല പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്ക് സസ്പെൻഷൻ. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സംഭവം അന്വേഷിക്കുമെന്നു റിപ്പോർട്ട്. സംഭവത്തിൽ പോലീസുകാർക്കെതിരെ അച്ചടക്ക നടപടിയെടുത്തേക്കുമെന്നാണ് വിവരം. യുവാവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നാട്ടുകാരുടെ പ്രതിഷേധ മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാൻ (39) ഓടിച്ചിരുന്ന ബൈക്കിൽ എടത്തല ഗവൺമെന്റ് സ്‌കൂൾ ഗേറ്റിനു മുന്നിൽ വെച്ച് പോലീസുകാരുടെ […]

കെ.എസ്.ആർ.ടി.സിയിലെ കക്കൂസ് ടാങ്ക് പൊട്ടി; മലിനജലവും മാലിന്യവും റോഡിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ ജനങ്ങളുടെ ആരോഗ്യത്തിൽ കെ.എസ്ആർടിസി അധികൃതർക്ക് എത്രത്തോളം ശ്രദ്ധയുണ്ടെന്നതിൻരെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ നഗരത്തിൽ കാണുന്നത്. രണ്ടു മാസത്തിലേറെയായി സ്റ്റാൻഡിൽ നിന്നുള്ള സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം റോഡിലേയ്ക്കു ഒഴുകുകയാണ്. ഈ മലിനജലം പ്രദേശത്തെ ഓടകളിലൂടെ കൊടൂരാറ്റിലേയ്ക്ക് എത്തുന്നു. ഇത് മതി നാടിനെ മുഴുവൻ രോഗത്തിൽ മുക്കാൻ. കക്കൂസ് ടാങ്കിലേ മാലിന്യം മഴവെള്ളത്തിൽ കലർന്ന് എം.സി റോഡിൽ നിറഞ്ഞോതോടെ ഇവിടെ അതിരൂക്ഷമായ ദുർഗന്ധമായി. പ്രതിദിനം നൂറുകണക്കിനു യാത്രക്കാർ എത്തിച്ചേരുന്ന ബസ് സ്റ്റാൻഡ് കവാടത്തിൽ തന്നെയാണ് സെപ്റ്റിക് ടാങ്ക് ചോർന്നൊഴുകുന്നത്. […]

ഈ ഭക്ഷണമോ നമ്മൾ കഴിക്കുന്നത്: നഗരത്തിലെ പതിമൂന്നിൽ എട്ട് ഹോട്ടലിലും പഴകിയ ഭക്ഷണം; ഈ ഹോട്ടലുകളിൽ കയറുമ്പോൾ ഇനി സൂക്ഷിച്ചോളൂ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ പതിമൂന്നിൽ എട്ടു ഹോട്ടലിലും ലഭിക്കുന്നത് പഴകിയ ഭക്ഷണമെന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനാ ഫലം. ബുധനാഴ്ച രാവിലെ ഏഴു മുതൽ ഒൻപത് വരെ നഗരസഭയുടെ കുമാരനല്ലൂർ സോണിൽ നടത്തിയ പരിശോധനയിലാണ് ഈ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. കുമാരനല്ലൂർ സോണിലെ സംക്രാന്തിയിലുള്ള സെൻട്രൽ ഹോട്ടൽ, അശോക, മെഡിക്കൽ കോളേജ് പരിസരത്തെ നവാസ്, മഡോണ, കരുണ, കേരള, നാഗമ്പടത്തെ കാലിക്കട്ട് ചിക്കൺ, കുമാരനല്ലൂരിലെ കൊങ്കൺ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പഴകിയ ചിക്കൻ, ചോറ്, ചപ്പാത്തി, […]

നിപ്പ വൈറസ് ഭീതി, വിപണിയിൽ വൻ നഷ്ടം.

സ്വന്തം ലേഖകൻ കോട്ടയം: നിപ്പാ വൈറസ് ഭീതി മൂലം വിപണിയിൽ വൻ നഷ്ടം. പത്ത് ദിവസത്തിനിടെ 10000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നു. ഒരു ദിവസം സംസ്ഥാനത്ത് ഒരു ദിവസം 2000 കോടി രൂപയുടെ പഴവർഗ കച്ചവടമാണ് നടക്കുന്നതെന്ന് കണക്ക്. ഇത് റമദാനിൽ ഇരട്ടിയായി വർധിക്കുകയും വിദേശങ്ങളിലേക്കുള്ള കയറ്റുമതിയും ഇരട്ടിയാകുകയും ചെയ്യും. എന്നാൽ നിപ്പാ വൈറസ് ഭീതിയുണ്ടായതോടെ എല്ലാം അവതാളത്തിലായി. റമദാനിൽ പഴ വിപണി കൂടുതൽ നേട്ടം കൊയ്യുന്ന കാലമാണ്. എന്നാൽ റമദാനിന്റെ ആദ്യ പത്ത് ദിവസങ്ങളിൽ വൻ നഷ്ടമാണ് പഴവിപണിയിലുണ്ടായത്. ഏകദേശം 10000 […]

ഗുളിക നിർത്തിയപ്പോൾ അവൾക്ക് സമ നിലതെറ്റി, നീനുവിനെകുറിച്ച് പിതാവ്.

സ്വന്തം ലേഖകൻ കോട്ടയം:കെവിൻ കൊലകേസിൽ നിന്നും രക്ഷപെടാൻ പ്രതിയായ ചാക്കോ മകൾ നീനയെ കരുവാക്കുന്നു. ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ചാക്കോ സമർപ്പിച്ച ഹർജിയിൽ മകൾക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മകൾ മാനസീക രോഗിയാണെന്നും ഗുളിക കഴിക്കാതിരുന്ന് ഇപ്പോൾ സമ നില തെറ്റി എന്നും ഗുളിക മുടങ്ങിയാൽ നീനു പരസ്പരം ബന്ധമില്ലാതെ സംസാരിക്കും. ഇപ്പോൾ മരുന്ന് കഴിക്കുന്നത് നിർത്തിയതിനാൽ രോഗവസ്ഥ ഗുരുതരമായെന്നും നല്കിയ ഹർജിയിൽ പറയുന്നു. ഇപ്പോൾ വീട് മാറി നിൽക്കുന്നതിനാൽ ചികിത്സ മുടങ്ങിയിരിക്കുകയാണെന്നും അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ […]

പരിസ്ഥിതി ദിനാചരണം നടത്തി

സ്വന്തം ലേഖകൻ ചിങ്ങവനം : ചിങ്ങവനം എൻ എസ്എസ്  ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതിദിനാചരണം പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർമാൻ റോയി മാത്യു  സ്ക്കൂൾ പ്രിൻസിപ്പൽ എം രമാദേവിക്ക് ഫലവൃക്ഷതൈ നല്കി ഉദ്ഘാടനം നിർവ്വഹിക്കുന്നു. സീനിയർ അസ്സി. വത്സ ബി പണിക്കർ, സ്റ്റാഫ് സെക്രട്ടറി എൻ.സി ശോഭനാംബിക, ആർ ബിജുകുമാർ, രാജി സി.ബി, ഗീത ജി കീഴക്കേടം, വി.എം ഗോപകുമാർ, അനിൽകുമാർ, ആകാശ്, കൃഷ്ണപ്രിയ തുടങ്ങിയവർ പങ്കെടുത്തു.

കെവിൻ വധം: ഉദ്യോഗസ്ഥരെ പുറത്താക്കാൻ നടപടി തുടങ്ങി; ഉമ്മൻചാണ്ടിയെയും തിരുവഞ്ചൂരിനെയും ലക്ഷ്യമിട്ട് സർക്കാർ

സ്വന്തം ലേഖകൻ കോട്ടയം: സർക്കാരിനെ നാണക്കേടിന്റെ പടുകുഴിയിലേയ്ക്കു തള്ളിവിട്ട കെവിൻ വധക്കേസിൽ കേസ് ഉമ്മൻചാണ്ടിയുടെയും, തിരുവഞ്ചൂരിന്റെയും തലയിലേയ്ക്കു തള്ളിവിടാൻ സർക്കാർ – സിപിഎം പദ്ധതി. കേസിൽ ഏറ്റവും പ്രധാനപ്പെട്ട വീഴ്ച വരുത്തിയ എ.എസ്.ഐ ടി.എം ബിജു ഉമ്മൻചാണ്ടിയുടെയും, തിരുവഞ്ചൂരിന്റെയും വിശ്വസ്തനായിരുന്നു എന്ന വലിയ വാദമുയർത്തിയാണ് സർക്കാർ പ്രതിരോധിക്കുന്നത്. ഇതിന്റെ ഭാഗമായി മുൻ കോൺഗ്രസ് അനുകൂല പൊലീസ് അസോസിയേഷൻ ഭാരവാഹികൂടിയായ ടി.എം ബിജുവിനെ പിരിച്ചു വിടുന്നതിനാണ് സിപിഎമ്മിന്റെയും സർക്കാരിന്റെയും പദ്ധതി. ഇതിന്റെ ഭാഗമായി കോട്ടയം അഡ്മിനിസ്‌ട്രേഷൻ ഡിവൈഎസ്പി വിനോദ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസുകാരുടെ വീഴ്ച […]