നടൻ റിസബാവയ്‌ക്കെതിരെ ജാമ്യമില്ല വാറണ്ട്
കൊച്ചി: പ്രശസ്ത സിനിമാ താരം റിസബാവയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്. കൊച്ചി എളമക്കര സ്വദേശി സി.എം സാദിഖ് നൽകിയ ചെക്ക് കേസിൽ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ തുടർച്ചയായി ഹാജരാവാതിരുന്നതിനാലാണ് റിസബാവയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2014ൽ സി.എം സാദിഖിൽ നിന്ന് പണം വാങ്ങിയ ശേഷം തിരികെ നൽകാതെ റിസബാവ കബളിപ്പിച്ചെന്നാണ് കേസ്. പണം തിരികെ ചോദിച്ച സാദിഖിന് റിസബാവ 11 ലക്ഷം രൂപയുടെ ചെക്ക് നൽകിയിരുന്നെങ്കിലും ഇത് മടങ്ങിയിരുന്നു. ഇതോടെയാണ് സി.എം സാദിഖ് റിസബാവയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചത്. റിസബാവയുടെ മകളും […]