കൊല്ലാൻ നിർദ്ദേശിച്ചത് നീനുവിന്റെ അമ്മ; കെവിനെ പിടിച്ചുകൊടുക്കുന്നതിനു മാത്രം ഒന്നര ലക്ഷം ക്വട്ടേഷൻ.
ശ്രീകുമാർ കോട്ടയം : മകളെ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ കൊല ചെയ്യപ്പെട്ട കെവിനെ കൊല്ലണമെന്ന വാശി മാതാവിനായിരുന്നു. കൊല്ലാനുള്ള നിർദേശം മാതാപിതാക്കളുടേതും തന്നെയെന്നും അനീഷിന്റെ മൊഴി. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ വണ്ടിയിൽ ഉണ്ടായിരുന്ന ഗുണ്ടകളുടെ ഫോണിലേക്ക് നിരന്തരം വിളികൾ വന്നു കൊണ്ടിരുന്നെന്നും അവനെ കൊന്നുകളയാനായിരുന്നു നീനുവിന്റെ അമ്മ പറഞ്ഞതെന്നുമാണ് അനീഷിന്റെ ആരോപണം. കെവിനെ പിടിച്ചുകൊടുക്കാൻ ഒന്നരലക്ഷത്തിന്റെ ക്വട്ടേഷനായിരുന്നെന്ന് ഗുണ്ടകൾ പറയുന്നത് കേട്ടെന്നും അനീഷിനെ ഉദ്ധരിച്ച് ചില റിപ്പോർട്ടുകളുണ്ട്. പിടിച്ചു കൊടുക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നും ഒന്നരലക്ഷത്തിന്റെ ക്വട്ടേഷൻ ആണെന്നും സംഘത്തിലെ പ്രായം […]