കാറ്റിലും മഴയിലും അയർക്കുന്നത്ത് വീടുകൾ തകർന്നു
സ്വന്തം ലേഖകൻ അയർക്കുന്നം: നീറിക്കാട് പ്രദേശത്ത് കനത്തമഴയിൽ മരങ്ങൾ കടപുഴകി വീടുകളുടെ മേൽ പതിക്കുന്നു. നീറിക്കാട് കല്ലമ്പള്ളിൽ വിനോദ് കെ.എസിന്റെ വീടിന്റെ മേൽക്കൂര അതിരാവിലെ വീയിയടിച്ച കാറ്റിൽ തേക്ക് മരം വീണ് പൂർണ്ണമായും തകർന്നു. മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടി ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. വീടിന്റെ ഭിത്തിക്കും കാര്യമായ തകർച്ച ഉണ്ടായിട്ടുണ്ട്.ഇവരുടെ വീടിനോട് ചേർന്ന് തന്നെ നാരാണൻ കല്ലമ്പള്ളിയുടെ വീടിന്റെ ഷീറ്റുകൾ കഴിഞ്ഞദിവസം പ്ലാവ് മരം വീണ് തകർന്നിരുന്നു. ഗൂർഖണ്ഡസാരി പാറേക്കടവ് ഭാഗത്ത് ഇലക്ട്രിക് പോസ്റ്റു ചെരിഞ്ഞു ഗതാഗതം തടസ്സപ്പെട്ടിരിക്കുവാണ്. കെ.എസ്.ഇ.ബി ജീവനക്കാർ അഹോരാത്രം പണിയെടുത്ത് […]