പുരുഷ പീഡനത്തിൽ  നിന്നും ഐ.എ.എസുകാരിക്കും  രക്ഷയില്ല: ലൈംഗിക  അതിക്രമം  തുറന്നെഴുതിയ ഐഎഎസുകാരിയുടെ പോസ്റ്റ് വൈറൽ

പുരുഷ പീഡനത്തിൽ നിന്നും ഐ.എ.എസുകാരിക്കും രക്ഷയില്ല: ലൈംഗിക അതിക്രമം തുറന്നെഴുതിയ ഐഎഎസുകാരിയുടെ പോസ്റ്റ് വൈറൽ

Spread the love

ചണ്ഡിഗഡ്‌: പിഞ്ചു  കുഞ്ഞിനെ പോലും പീഡനത്തിനിരയാക്കുന്ന  നാട്ടിൽ  ഉന്നത  ഉദ്യോഗസ്ഥന്റെ  ലൈംഗിക  പീഡനം തുറന്നു പറഞ്ഞ്  യുവ ഐഎഎസ് ഉദ്യോഗസ്ഥ. ഉന്നതോദ്യോഗസ്‌ഥന്‍ ലൈംഗികാതിക്രമത്തിനിരയാക്കുന്നതായി ചണ്ഡിഗഡിലെ യുവ ഐ.എ.എസുകാരിയാണ്ഫെ യ്‌സ്‌ബുക്കിൽ കുറിച്ചത്. ഹരിയാന സര്‍ക്കാര്‍ സര്‍വീസിലെ ഇരുപത്തെട്ടുകാരിയാണ്  മേൽ  ഉദ്യോഗസ്ഥനെതിരെ  പൊട്ടിത്തെറിച്ചത്. ഓഫീസില്‍ വിളിച്ചുവരുത്തി ഇദ്ദേഹം  ലൈംഗിക ചുവയോടെ  സംസാരിക്കുകുന്നതായാണ് പോസ്റ്റ് . സര്‍ക്കാരിന്റെയും വകുപ്പുകളുടെയും തെറ്റായ നയതീരുമാനങ്ങള്‍ക്കെതിരേ ഔദ്യോഗിക ഫയലുകളില്‍ വിയോജനക്കുറിപ്പെഴുതുന്നതിന്റെ പ്രതികാരനടപടിയായാണ്‌ ഉദ്യോഗസ്‌ഥന്റെ വിക്രിയയെന്നും പോസ്‌റ്റിലുണ്ട്‌. കഴിഞ്ഞമാസം 31 ന്‌ ഓഫീസിലേക്കു വിളിച്ചുവരുത്തിയശേഷം ആരെയും അകത്തേക്കു കടത്തിവിടേണ്ടെന്നു മറ്റു ജീവനക്കാരോടു നിര്‍ദേശിച്ച ശേഷമായിരുന്നു അപമാനിക്കല്‍. വകുപ്പു തീരുമാനങ്ങള്‍ക്കെതിരേ കുറിപ്പെഴുതുന്നതിനെച്ചൊല്ലിയായിരുന്നു തുടക്കം. വകുപ്പുതലജോലിയാണോ സമയംകൊല്ലലിലാണോ താല്‍പര്യമെന്ന്‌ ആരാഞ്ഞ ഉന്നതന്‍ ഔദ്യോഗിക വാര്‍ഷിക രഹസ്യാത്മക റിപ്പോര്‍ട്ടില്‍ എതിരഭിപ്രായം രേഖപ്പെടുത്തുമെന്നും ഭീഷണിമുഴക്കി.
നവവധുവിനെപ്പോലെ കാര്യങ്ങളെല്ലാം വിവരിക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഈമാസം ആറിന്‌ വൈകിട്ട്‌ അഞ്ചുമണിക്ക്‌ ഓഫീസില്‍ വിളിച്ചുവരുത്തി രാത്രി ഏഴുമണിക്കാണു പോകാന്‍ അനുവദിച്ചത്‌. രേഖാമൂലം പരാതി നല്‍കാന്‍ ശ്രമിക്കരുതെന്നു ഉന്നതോദ്യോഗസ്‌ഥ വാക്കാല്‍ ഭീഷണിമുഴക്കിയതിനുപിന്നില്‍ മറ്റാരെങ്കിലുമാണെന്നു കരുതുന്നില്ല. ഉദ്യോഗസ്‌ഥനെതിരേ നടപടിയാവശ്യപ്പെട്ട്‌ ഇ-മെയില്‍ അയച്ചതിനുപിന്നാലെ തനിക്കുള്ള പോലീസ്‌ സുരക്ഷ പിന്‍വലിച്ചെന്നും ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലുണ്ട്‌. എന്നാല്‍ ഐ.എ.എസുകാരിയുടെ പരാതിയില്‍ കഴമ്പില്ലെന്നും വാസ്‌തവവിരുദ്ധമാണെന്നുമാണ്‌ പ്രതിസ്‌ഥാനത്തുള്ള ഉന്നതോദ്യോഗസ്‌ഥന്റെ പ്രതികരണം.

pravasi