ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂലൈ 9ന്; നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്ക് കാതോർത്ത് കോട്ടയം
സ്വന്തം ലേഖകൻ കോട്ടയം: നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ കേരള കോൺഗ്രസ് യുഡിഎഫിൽ എത്തിയതോടെ ഭരണമാറ്റം ഉണ്ടായ ജില്ലാ പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു. ജൂലൈ ഒൻപതിനാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ 11 നു പ്രസിഡന്റ് തിരഞ്ഞെടുപ്പും, ഉച്ചയ്ക്ക് രണ്ടിനു വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. യുഡിഎഫിലെ മുൻ ധാരണ പ്രകാരം കോൺഗ്രസിലെ സണ്ണി പാമ്പാടി പ്രസിഡന്റാകുമെന്നാണ് സൂചന. ഒരു വർഷം മുൻപ് കേരള കോൺഗ്രസ് യുഡിഎഫ് മുന്നണി വിട്ടതോടെയാണ് ജില്ലാ പഞ്ചായത്തിൽ ഭരണമാറ്റമുണ്ടായത്. സിപിഎം പിൻതുണയോടെ ജില്ലാ പഞ്ചായത്ത് […]