വായ്പയെടുത്ത തുക മുഴുവൻ അടച്ചു തീർത്തിട്ടും ഇനിയും കിട്ടാനുണ്ടെന്ന്് ബാങ്ക് എച്ച് ഡി ബി ബാങ്കിനെതിരെ ഉപഭോക്തൃ കോടതിയുടെ വിധി.
സ്വന്തം ലേഖകൻ പത്തനംതിട്ട: വായ്പ അടച്ചു തീർത്താലും രേഖകൾ കൈവശം വച്ച് ഇടപാടുകാരെ ചൂഷണം ചെയ്യുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് താക്കീതായി ഉപഭോക്തൃ ഫോറത്തിന്റെ വിധി. വായ്പയെടുത്ത പണം മുഴുവൻ തിരികെ അടച്ചു തീർത്തിട്ടും ഈടായി നൽകിയ ചെക്ക് മടക്കി നൽകാതെ അത് ഇടപാടുകാരന്റെ അക്കൗണ്ടിൽ പ്രസന്റ് ചെയ്ത ധനകാര്യ സ്ഥാപനത്തിനാണ് ഉപഭോക്തൃഫോറം പിഴ അടയ്ക്കാൻ വിധിച്ചത്. ബാധ്യത എല്ലാം തീർന്നതിന് ശേഷവും ഇടപാടുകാരന്റെ അക്കൗണ്ടിൽ ചെക്ക് സമർപ്പിച്ചതിനും രണ്ടു തവണ പ്രൊസസിങ് ഫീസ് ഈടാക്കിയതിനും നഷ്ടപരിഹാരം നൽകാൻ ധനകാര്യസ്ഥാപനമായ എച്ച് ഡി ബി […]