വി.എസിനെ മുന്നിൽ നിർത്തി ഓർത്തഡോക്‌സ് സഭ പിടിക്കാൻ സിപിഎം: വൈദിക പീഡനക്കേസിൽ സഭ അധ്യക്ഷനെയും പ്രതി ചേർത്തേക്കും; കേസ് നിർണ്ണായക വഴിത്തിരിവിലേയ്ക്ക്
തോമസ് എബ്രഹാം കോട്ടയം: വീട്ടമ്മയെ ലൈംഗികമായി ഉപയോഗിച്ച കേസിൽ അഞ്ചു വൈദികർ പ്രതിസന്ഥാനത്ത് എത്തിയ സംഭവത്തിൽ ഓർത്തഡോസ്‌ക് സഭയെ വരുതിയിൽ നിർത്താൻ തുറുപ്പ് ചീട്ട് പുറത്തിറക്കി സിപിഎം. കോൺഗ്രസുമായി അടുപ്പത്തിൽ നിൽക്കുന്ന സഭയെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം പാളയത്തിൽ എത്തിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ വിഎസിനെ ഉപയോഗിച്ച് സിപിഎം നടത്തിയ തുറുപ്പ് ചീട്ട്. ഇതിനിടെ വിഎസിന്റെ പരാതിയിൽ ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാത്തോലിക്കാ ബാവയെയും പ്രതിചേർക്കാൻ നീക്കം നടക്കുന്നുണ്ട്. വൈദികർക്കെതിരായി ഉയർന്ന ക്രിമിനൽ സ്വഭാവമുള്ള പരാതി ഒത്തു […]