play-sharp-fill

കേരളാ കോൺഗ്രസ് (എം) യോഗം ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡണ്ടുമാരുടെയും പാർട്ടി സംസ്ഥാനഭാരവാഹികളുടെയും യോഗം ഇന്ന് (7.7.2018 ശനി) വൈകുന്നരേം 6.30ന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരുന്നതാണ്. പാർട്ടി ചെയർമാൻ കെ.എം.മാണി യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എം.എൽ.എ, വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി, ജനറൽ സെക്രട്ടറി ജോയി എബ്രഹാം എക്സ് എം.പി, ഡോ. എൻ. ജയരാജ് എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.

വിജയപുരം രൂപതയിലെ ദളിത് പീഢനങ്ങൾക്കെതിരെ കുരിശ് ഉയർത്തി സമരം ജൂലൈ 16ന്

സ്വന്തം ലേഖകൻ കോട്ടയം: കൊടിയ പീഢനങ്ങളിൽനിന്നും അയിത്തത്തിൽ നിന്നും രക്ഷപ്പെടാൻ ക്രിസ്തുവിന്റെ പാത സ്വീകരിച്ച് നൂറ്റാണ്ടുകൾക്കിപ്പുറവും ദളിതന് ക്രൈസ്തവ സഭയിൽ തൊട്ടുകൂട്ടായ്മ. കറുത്തവനെന്ന് മുദ്രകുത്തി ദളിതനെ വൈദികവൃത്തിയിൽനിന്നുപോലും മാറ്റിനിർത്തപ്പെടുന്നു. വിജയപുരം രൂപതയിൽ നിലനിൽക്കുന്ന കൊടിയ അനാചാരത്തിനെതിരെ 2018 ജൂലൈ 16ന് രാവിലെ 11 മണിക്ക് കോട്ടയം ഗാന്ധി സ്‌ക്വയറിൽ നിന്ന് കുരിശ് ഉയർത്തി ബിഷപ്പുഹൗസിലേക്ക് വിശ്വാസികൾ പ്രതിഷേധ സമരം നടത്തും. സഭയിൽ നടക്കുന്ന ഇത്തരം അനീതികളിൽ മനംമടുത്ത് സമുദായംഗങ്ങൾ വിവരം ലഘുലേഖകളിലൂടെ പുറത്തുവിടുകയായിരുന്നു. ഡി.സി.എം.എസ് ആരംഭിച്ച പ്രതിഷേധത്തിൽ ദളിത് സമുദായംഗങ്ങൾ ഒന്നിച്ച് അണിനിരക്കുമെന്നാണ് സൂചന. […]

ഹർജി ലിസ്റ്റ് ചെയ്യാതെ വച്ചുതാമസിപ്പിച്ചു; രജിസ്ട്രാർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; വിശദീകരണം തേടി

സ്വന്തം ലേഖകൻ കൊച്ചി: മുൻമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടർവേൾഡ് ടുറിസം കമ്പനിയുമായി ബന്ധപ്പെട്ട കയ്യേറ്റ കേസിൽ ഹൈക്കോടതി രജിസ്ട്രാർക്കും ഡെപ്യൂട്ടി രജിസ്ട്രാർക്കും സിംഗിൾ ബെഞ്ച് ജഡ്ജിയുടെ വിമർശനം. ഇന്ന് പരിഗണിക്കാൻ നിർദേശിച്ചിരുന്ന കേസ് ലിസ്റ്റ് ചെയ്യാത്തതിനാണ് നടപടി. ഹൈക്കോടതി രജിസ്ട്രാറും ഡെപ്യുട്ടി രജിസ്ട്രാറും ഉച്ചക്ക് 1.30ന് ചേമ്പറിൽ ഹാജരായി വിജശദീകരണം നൽകാനും ജസ്റ്റിസ് സുധീന്ദ്രകുമാർ നിർദ്ദേശിച്ചു. ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കാനാവില്ലെന്ന ശക്തമായ താക്കീതും ഹൈക്കോടതി നൽകി. തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിജിലൻസ് […]

ഗവാസ്‌കറെ എഡിജിപിയുടെ മകൾ മർദ്ദിച്ച സംഭവം; ദൃക്സാക്ഷിയായ ഓട്ടോക്കാരനെ കാണാനില്ല

ബാലചന്ദ്രൻ തിരുവനന്തപുരം : എ.ഡി.ജി.പിയുടെ മകൾ ഗവാസ്‌കറെ മർദ്ദിക്കുന്നത് കണ്ട ഏകദൃക്‌സാക്ഷി ഓട്ടോ ഡ്രൈവറെ കാണാനില്ല! തിരുവനന്തപുരം സ്വദേശിയെ അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് മുക്കിയതായാണ് നാട്ടുകാരുടെ ആരോപണം. ഡ്രൈവറെ മർദ്ദിച്ചതിനുശേഷം ഇയാളുടെ ഓട്ടോയിലാണു എ.ഡി.ജി.പിയുടെ മകൾ തലസ്ഥാനത്തെ എസ്.പി. ഫോർട്ട് ആശുപത്രിയിൽ ചികിത്സയ്ക്കായി പോയത്. ഓട്ടോ ഇടിച്ച് പരുക്കേറ്റെന്നാണ് ഡോക്ടർ ആശുപത്രി രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. ആശുപത്രിയിലെ കേസ് ഷീറ്റിൽ രേഖപ്പെടുത്തിയിരുന്ന ഈ വിവരം ഗവാസ്‌ക്കർക്ക് വലിയ പിടിവള്ളിയാവുകയായിരുന്നു. ഓട്ടോ ഡ്രൈവറെ കണ്ടെത്തിയാലേ കേസിൽ തുമ്പുണ്ടാക്കാൻ കഴിയൂവെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. എന്നാൽ, […]

ഗവാസ്‌കറെ എഡിജിപിയുടെ മകൾ മർദ്ദിച്ച സംഭവം; ദൃക്‌സാക്ഷിയായ ഓട്ടോക്കാരനെ കാണാനില്ല

ബാലചന്ദ്രൻ തിരുവനന്തപുരം : എ.ഡി.ജി.പിയുടെ മകൾ ഗവാസ്‌കറെ മർദ്ദിക്കുന്നത് കണ്ട ഏകദൃക്സാക്ഷി ഓട്ടോ ഡ്രൈവറെ കാണാനില്ല! തിരുവനന്തപുരം സ്വദേശിയെ അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് മുക്കിയതായാണ് നാട്ടുകാരുടെ ആരോപണം. ഡ്രൈവറെ മർദ്ദിച്ചതിനുശേഷം ഇയാളുടെ ഓട്ടോയിലാണു എ.ഡി.ജി.പിയുടെ മകൾ തലസ്ഥാനത്തെ എസ്.പി. ഫോർട്ട് ആശുപത്രിയിൽ ചികിത്സയ്ക്കായി പോയത്. ഓട്ടോ ഇടിച്ച് പരുക്കേറ്റെന്നാണ് ഡോക്ടർ ആശുപത്രി രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. ആശുപത്രിയിലെ കേസ് ഷീറ്റിൽ രേഖപ്പെടുത്തിയിരുന്ന ഈ വിവരം ഗവാസ്‌ക്കർക്ക് വലിയ പിടിവള്ളിയാവുകയായിരുന്നു. ഓട്ടോ ഡ്രൈവറെ കണ്ടെത്തിയാലേ കേസിൽ തുമ്പുണ്ടാക്കാൻ കഴിയൂവെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. എന്നാൽ, […]

ഒന്നാം ക്ലാസുകാരനെ മർദ്ദിച്ച അദ്ധ്യാപികയെയും പ്രധാനാധ്യാപകനേയും സസ്പൻഡ് ചെയ്തു.

ശ്രീകുമാർ വണ്ടിപ്പെരിയാർ: ഒന്നാം ക്ലാസ് വിദ്യാർഥിയായ ആറു വയസുകാരനെ ക്രൂരമായി മർദ്ദിച്ച അധ്യാപിക തമിഴ്നാട് ഉത്തമപാളയം സ്വദേശി ഷീല അരുൾറാണിയേയും പ്രഥമാധ്യാപകൻ ബാബുരാജിനെയും വിദ്യാഭ്യാസ ഉപ ഡയറക്ടർ എ. അബൂബക്കർ സസ്‌പെൻഡ് ചെയ്തു. വണ്ടിപ്പെരിയാർ ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർഥി ബി. ഹരീഷിനെ അധ്യാപിക ഷീല അരുൾറാണി വടി കൊണ്ടു പുറത്തടിച്ചെന്നാണു പരാതി. വിവരം മറച്ചുവെയ്ക്കാൻ ശ്രമിച്ചതിനാണ് ബാബുരാജിനെതിരെ നടപടി എടുത്തത്. ഇന്നലെ രാവിലെ ഹരീഷിനെ കുളിപ്പിക്കുമ്പോൾ അമ്മ ലക്ഷ്മിയാണ് മകന്റെ പുറത്ത് വടികൊണ്ട് അടിയേറ്റതിന്റെ ആറോളം പാടുകൾ ശ്രദ്ധിച്ചത്. പഠിക്കാത്തതിന് അധ്യാപിക അടിച്ചതാണെന്ന് […]

ഒന്നാം ക്ലാസുകാരനെ മർദ്ദിച്ച അദ്ധ്യാപികയെയും പ്രധാനാധ്യാപകനെയും സസ്പൻഡ് ചെയ്തു.

ശ്രീകുമാർ വണ്ടിപ്പെരിയാർ: ഒന്നാം ക്ലാസ് വിദ്യാർഥിയായ ആറു വയസുകാരനെ ക്രൂരമായി മർദ്ദിച്ച അധ്യാപിക തമിഴ്‌നാട് ഉത്തമപാളയം സ്വദേശി ഷീല അരുൾറാണിയേയും പ്രഥമാധ്യാപകൻ ബാബുരാജിനെയും വിദ്യാഭ്യാസ ഉപ ഡയറക്ടർ എ. അബൂബക്കർ സസ്പെൻഡ് ചെയ്തു. വണ്ടിപ്പെരിയാർ ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർഥി ബി. ഹരീഷിനെ അധ്യാപിക ഷീല അരുൾറാണി വടി കൊണ്ടു പുറത്തടിച്ചെന്നാണു പരാതി. വിവരം മറച്ചുവെയ്ക്കാൻ ശ്രമിച്ചതിനാണ് ബാബുരാജിനെതിരെ നടപടി എടുത്തത്. ഇന്നലെ രാവിലെ ഹരീഷിനെ കുളിപ്പിക്കുമ്പോൾ അമ്മ ലക്ഷ്മിയാണ് മകന്റെ പുറത്ത് വടികൊണ്ട് അടിയേറ്റതിന്റെ ആറോളം പാടുകൾ ശ്രദ്ധിച്ചത്. പഠിക്കാത്തതിന് അധ്യാപിക അടിച്ചതാണെന്ന് […]

തരൂരിന് മുൻകൂർ ജാമ്യത്തിനൊപ്പം യാത്രാ വിലക്കും; ഇനി എങ്ങനെ വിദേശത്തുള്ള കാമുകിമാരെ കാണുമെന്ന് സുബ്രമണ്യൻ സ്വാമി

സ്വന്തം ലേഖകൻ ന്യൂഡൽഹി: സുനന്ദ പുഷ്‌കർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എംപിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് വിദേശ രാജ്യങ്ങളിളിൽ പോകുന്നതിന് വിലക്കുണ്ട്. പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കുവാനും ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും പാട്യാല കോടതി നിർദ്ദേശിച്ചിട്ടുണ്ട്. തരൂരിന് വിദേശത്തു പോകണമെങ്കിൽ കോടതിയുടെ മുൻകൂർ അനുമതി വാങ്ങണം. ഇതിനെ പരിഹസിച്ച് സുബ്രമണ്യൻ സ്വാമിയും ബി.ജെ.പി നേതാക്കളും രംഗത്തെത്തി. ശശി തരൂരിന് ഇനി ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള കാമുകിമാരെ കാണാൻ പോകാൻ സാധിക്കില്ലെന്ന് സ്വാമി ട്വിറ്ററിലൂടെ പരിഹസിച്ചു.

പതിമൂന്ന് എസ്.പി മാർക്ക് ഐ.പി.എസ്.

വിദ്യാ ബാബു തിരുവനന്തപുരം: കേരളാ പോലീസിലെ പതിമൂന്നു സീനിയർ സൂപ്രണ്ടുമാർക്ക് ഐ.പി.എസ് നൽകാൻ യു.പി.എസ്.സി സ്‌ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനം. 2016-ൽ സംസ്ഥാന സർക്കാർ നൽകിയ 28 പേരുടെ പട്ടികയിൽ നിന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റി പതിമൂന്നുപേരെ തെരെഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ചിലർ വിജിലൻസ് അന്വേഷണം നേരിടുന്നവരാണെന്ന് പരാതി ഉയർന്നിരുന്നു. കെ.എം. ആന്റണി, യു അബ്ദുൾ കരീം, ജെ. സുകുമാരപിള്ള, എ.കെ ജമാലുദ്ദീൻ, ടി.എസ്. സേവ്യർ, ജെയിംസ് ജോസഫ്, പി.കെ മധു, പി.എസ് സാബു, കെ.പി വിജയകുമാരൻ, കെ.എസ് വിമൽ, കെ.എം. ടോമി, എ.അനിൽകുമാർ, ആർ. സുകേശൻ എന്നീ […]

പതിമൂന്ന് എസ്.പി മാർക്ക് ഐ.പി.എസ്.

വിദ്യാ ബാബു തിരുവനന്തപുരം: കേരളാ പോലീസിലെ പതിമൂന്നു സീനിയർ സൂപ്രണ്ടുമാർക്ക് ഐ.പി.എസ് നൽകാൻ യു.പി.എസ്.സി സ്‌ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനം. 2016-ൽ സംസ്ഥാന സർക്കാർ നൽകിയ 28 പേരുടെ പട്ടികയിൽ നിന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റി പതിമൂന്നുപേരെ തെരെഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ചിലർ വിജിലൻസ് അന്വേഷണം നേരിടുന്നവരാണെന്ന് പരാതി ഉയർന്നിരുന്നു. കെ.എം. ആന്റണി, യു അബ്ദുൾ കരീം, ജെ. സുകുമാരപിള്ള, എ.കെ ജമാലുദ്ദീൻ, ടി.എസ്. സേവ്യർ, ജെയിംസ് ജോസഫ്, പി.കെ മധു, പി.എസ് സാബു, കെ.പി വിജയകുമാരൻ, കെ.എസ് വിമൽ, കെ.എം. ടോമി, എ.അനിൽകുമാർ, ആർ. സുകേശൻ എന്നീ […]