തരൂരിന് മുൻകൂർ ജാമ്യത്തിനൊപ്പം യാത്രാ വിലക്കും; ഇനി എങ്ങനെ വിദേശത്തുള്ള കാമുകിമാരെ കാണുമെന്ന് സുബ്രമണ്യൻ സ്വാമി

തരൂരിന് മുൻകൂർ ജാമ്യത്തിനൊപ്പം യാത്രാ വിലക്കും; ഇനി എങ്ങനെ വിദേശത്തുള്ള കാമുകിമാരെ കാണുമെന്ന് സുബ്രമണ്യൻ സ്വാമി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സുനന്ദ പുഷ്‌കർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എംപിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് വിദേശ രാജ്യങ്ങളിളിൽ പോകുന്നതിന് വിലക്കുണ്ട്. പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കുവാനും ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും പാട്യാല കോടതി നിർദ്ദേശിച്ചിട്ടുണ്ട്. തരൂരിന് വിദേശത്തു പോകണമെങ്കിൽ കോടതിയുടെ മുൻകൂർ അനുമതി വാങ്ങണം. ഇതിനെ പരിഹസിച്ച് സുബ്രമണ്യൻ സ്വാമിയും ബി.ജെ.പി നേതാക്കളും രംഗത്തെത്തി. ശശി തരൂരിന് ഇനി ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള കാമുകിമാരെ കാണാൻ പോകാൻ സാധിക്കില്ലെന്ന് സ്വാമി ട്വിറ്ററിലൂടെ പരിഹസിച്ചു.