ഹർജി ലിസ്റ്റ് ചെയ്യാതെ വച്ചുതാമസിപ്പിച്ചു; രജിസ്ട്രാർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; വിശദീകരണം തേടി

ഹർജി ലിസ്റ്റ് ചെയ്യാതെ വച്ചുതാമസിപ്പിച്ചു; രജിസ്ട്രാർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; വിശദീകരണം തേടി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മുൻമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടർവേൾഡ് ടുറിസം കമ്പനിയുമായി ബന്ധപ്പെട്ട കയ്യേറ്റ കേസിൽ ഹൈക്കോടതി രജിസ്ട്രാർക്കും ഡെപ്യൂട്ടി രജിസ്ട്രാർക്കും സിംഗിൾ ബെഞ്ച് ജഡ്ജിയുടെ വിമർശനം. ഇന്ന് പരിഗണിക്കാൻ നിർദേശിച്ചിരുന്ന കേസ് ലിസ്റ്റ് ചെയ്യാത്തതിനാണ് നടപടി. ഹൈക്കോടതി രജിസ്ട്രാറും ഡെപ്യുട്ടി രജിസ്ട്രാറും ഉച്ചക്ക് 1.30ന് ചേമ്പറിൽ ഹാജരായി വിജശദീകരണം നൽകാനും ജസ്റ്റിസ് സുധീന്ദ്രകുമാർ നിർദ്ദേശിച്ചു. ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കാനാവില്ലെന്ന ശക്തമായ താക്കീതും ഹൈക്കോടതി നൽകി. തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഈ വിജിലൻസ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സമർപ്പിച്ച ഹർജി ഇന്നത്തേക്ക് മാറ്റിയിരുന്നു. എന്നാൽ ഹർജി ഇന്നത്തെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇക്കാര്യം തോമസ് ചാണ്ടിക്കെതിരായ പരാതിക്കാരനായ സുഭാഷിന്റെ അഭിഭാഷകൻ ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് വിമർശനം. ഹർജി 2 മണിക്ക് തന്നെ പരിഗണിക്കുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി