കേരളാ കോൺഗ്രസ് (എം) യോഗം ഇന്ന്

കേരളാ കോൺഗ്രസ് (എം) യോഗം ഇന്ന്

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡണ്ടുമാരുടെയും പാർട്ടി സംസ്ഥാനഭാരവാഹികളുടെയും യോഗം ഇന്ന് (7.7.2018 ശനി) വൈകുന്നരേം 6.30ന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരുന്നതാണ്. പാർട്ടി ചെയർമാൻ കെ.എം.മാണി യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എം.എൽ.എ, വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി, ജനറൽ സെക്രട്ടറി ജോയി എബ്രഹാം എക്സ് എം.പി, ഡോ. എൻ. ജയരാജ് എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.