മന്ത്രിമാരുടെയും എം എൽ എ മാരുടെ ശമ്പളം ഇരട്ടിയാക്കിയ തീരുമാനം ഒരു വർഷത്തേക്ക് മരവിപ്പിക്കണം; നഗര വികസന സമിതി
സ്വന്തം ലേഖകൻ കോട്ടയം: കേരള നിയമസഭ ഐക്യകണ്‌ഠേന പാസ്സാക്കിയ മന്ത്രിമാരുടെയും എം എൽ എ മാരുടെയും ശമ്പളം ഇരട്ടിയാക്കിയ തീരുമാനം അടിയന്തിരമായി പുനപ്പരിശോധിച്ച് നടപടി ഒരു വർഷത്തേക്ക് മരവിപ്പിക്കണമെന്ന് കോട്ടയം നഗര വികസന സമിതി ആവശ്യപ്പെട്ടു. സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്ത പക്ഷം വെള്ളപ്പൊക്ക ദുരിതബാധിതരോട് ആത്മാർത്ഥതയുള്ള എം എൽ എ മാർ സ്വയം ആ തീരുമാനം നീട്ടിവയ്ക്കുവാൻ തയ്യാറാവണമെന്നും കോട്ടയത്ത് നടന്ന നഗര വികസന സമിതിയോഗം മന്ത്രിമാരോടും എം എൽ എ മാരോടും ആവശ്യപ്പെട്ടു.അങ്ങനെ അധിക ബാദ്ധ്യത വരുന്ന അഞ്ചരക്കോടി രൂപ ഖജനാവിലേക്ക് നൽകി […]