പട്ടിണിയിൽ കേരളത്തിലെ മാധ്യമ ലോകം: മാധ്യമസിങ്കത്തിന്റെ ചാനലിൽ മുഴുപ്പട്ടിണി: കഴിച്ചത് ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണം: മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ

പട്ടിണിയിൽ കേരളത്തിലെ മാധ്യമ ലോകം: മാധ്യമസിങ്കത്തിന്റെ ചാനലിൽ മുഴുപ്പട്ടിണി: കഴിച്ചത് ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണം: മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ

സ്വന്തം ലേഖകൻ

കോട്ടയം: എം.വി നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനലിൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. സ്‌കൂൾ തുറക്കുന്ന സമയത്ത് പോലും നയാ പൈസ ജീവനക്കാർക്ക് കൊടുക്കാൻ നികേഷ് തയ്യാറായില്ല. കുട്ടികൾക്ക് യൂണിഫോമും പുസ്തകവും വാങ്ങാൻ പണമില്ലാതെ വിഷമിച്ച കാന്റീൻ ജീവനക്കാർക്ക് എക്‌സിക്യൂട്ടീവ് എഡിറ്റർ വിജയകുമാർ മുൻകൈ എടുത്ത് ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് സഹായം ലഭ്യമാക്കിയത്. കടുത്ത സാമ്പത്തിക ദാരിദ്ര്യത്തിലാണ് ചാനലിലെ മാധ്യമ പ്രവർത്തകർ അടക്കമുള്ള ജീവനക്കാർ. പല തവണ ജീവനക്കാർ പണിമുടക്കി. അപ്പോഴൊക്കെ ആശ്വാസ വാക്കുകൾ പറഞ്ഞ് അവരെ തിരികെ ജോലിക്ക് കയറ്റി നികേഷ്. ഭാര്യയെ ആശുപത്രിയിൽ കാണിച്ചപ്പോൾ പണം നൽകാൻ മാർഗമില്ലാതെ ആശുപത്രിയിൽ നിന്ന് മുങ്ങേണ്ടി വന്നു ഒരു മാധ്യമപ്രവർത്തകന്. ആർത്തവ കാലത്ത് നാപ്കിൻ വാങ്ങാൻ പണമില്ലെന്ന് കരഞ്ഞ് ജീവനക്കാരുടെ വാട്‌സ് ആപ് ഗ്രൂപ്പിൽ പോസ്റ്റ് ഇടേണ്ടി വന്നു ഒരു മാധ്യമപ്രവർത്തകയ്ക്ക്.വാടകയ്ക്ക് താമസിക്കുന്ന ഹോസ്റ്റലിന്റെയും വീടിന്റെയും വാടക നല്കാൻ കഴിയാതെ വന്നപ്പോൾ ഉടമയുടെ ചീത്തവിളി കേട്ട് ഇറങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട് പല മാധ്യമ പ്രവർത്തകർക്കും. ബ്യൂറോയിൽ ജോലി ചെയ്യുമ്പോൾ പത്ര വിതരണക്കാരന്റെ, വണ്ടി ഓടിക്കുന്ന ഡ്രൈവറുടെ,വാഹന ഉടമയുടെ കണ്ണിൽ ചോരയില്ലാത്ത കുത്തുവാക്കുകൾ കേട്ട് മനസ് തകർന്നിട്ടുണ്ട് പല റിപ്പോർട്ടർമാരും. ഒരുപാട് സഹിച്ച് അവിടെ ജോലി ചെയ്ത പലരും ശമ്പളം ഒരു സ്വപ്നം മാത്രമാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയതോടെ സ്ഥാപനം വിട്ട് മറ്റ് മാധ്യമ സ്ഥാപനങ്ങളിലേക്ക് ചേക്കേറി തുടങ്ങി. എക്‌സിക്യൂട്ടീവ് എഡിറ്റർ എസ്.വിജയകുമാർ അടക്കം ഇരുപതോളം മാധ്യമപ്രവർത്തകരാണ് കുറഞ്ഞ കാലയളവിൽ റിപ്പോർട്ടർ വിട്ടത്. പിന്നെ താരതമ്യേന ജൂനിയറായ മാധ്യമ പ്രവർത്തകരെ വെച്ച് ഓവർടൈം പണിയെടുപ്പിക്കൽ തുടങ്ങി. അതിരാവിലെ ജോലിക്ക് കയറുന്നവർ ഇറങ്ങുന്നത് പാതിരാത്രിയിൽ. ഇതിനിടയിലാണ് ഒരു പുതിയ ന്യൂസ് ചാനൽ വരുന്നത്.അവിടേക്ക് റിപ്പോർട്ടറിൽ നിന്ന് വൻ ഒഴുക്ക് തുടങ്ങി. അപ്പോഴാണ് നികേഷിനു അപകടം മനസ്സിലായത്. ശമ്പളം നൽകാതെയുള്ള പീഡിപ്പിക്കൽ ഇനി അധിക കാലം തുടരാനാവില്ല. അപ്പോൾ പുതിയൊരു തന്ത്രം ആവിഷ്‌കരിച്ചു. കൂട്ടിന് ജോൺ ബ്രിട്ടാസിന്റെ സഹായം തേടി.ഇരുവരും ചേർന്ന് തന്ത്രം കേരളത്തിലെ ടെലിവിഷൻ ചാനലുകളുടെ സംഘടനയായ കേരള ടെലിവിഷൻ ഫെഡറേഷനിൽ അവതരിപ്പിച്ചു. ഇനി മുതൽ ഒരു ചാനൽ വിട്ട് മറ്റൊരു ചാനലിലേക്ക് വരുമ്പോൾ ഉദ്യോഗാർഥി ആദ്യത്തെ ചാനലിന്റെ റിലീവിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമായി ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇനി മുതൽ ജോലി ഇല്ല. ഇത് ഒരു പുതിയ കാര്യമല്ല. പ്രൊഫഷനൽ കമ്പനികൾ പലരും ഈ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാറുണ്ട് എന്നൊക്കെയുള്ള വാദങ്ങൾ ഉയർത്താൻ വരട്ടെ. എന്തായിരുന്നു നികേഷിന്റെ ഉദ്ദേശം? ശമ്പളം കിട്ടാതെ വലഞ്ഞു റിപ്പോർട്ടർ വിടാൻ പോകുന്ന ഓരോ ജേർണലിസ്റ്റും റിലീവിംഗ് ലെറ്ററിനായി തന്റെ മുന്നിൽ വരണം.അങ്ങനെ ലെറ്ററിനായി പലരും വന്നു.നികേഷ് നിഷ്‌കരുണം അവരോട് പെരുമാറി. ഒരാൾക്കും ലെറ്റർ കൊടുക്കാൻ തയ്യാറായില്ല. സ്ഥാപനത്തിൽ നിൽക്കാൻ പറ്റില്ലെങ്കിൽ രാജി വെച്ച് പൊയ്‌ക്കോ,ആർക്കും ലെറ്റർ തരില്ല. പാവം കൊച്ചുപിള്ളേർ പേടിച്ചു. ലെറ്റർ കിട്ടിയില്ലെങ്കിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി കിട്ടില്ല.ലെറ്റർ കിട്ടുമെന്ന പ്രതീക്ഷയിൽ ശമ്പളമില്ലാതെ റിപ്പോർട്ടറിൽ അടിമപ്പണി ചെയ്യുകയാണ് അവർ. ഇക്കാലയളവിൽ നിരവധി മാധ്യമ പ്രവർത്തകർക്കാണ് മറ്റ് ചാനലുകളിൽ ജോലി കിട്ടിയത്. അവർക്കാർക്കും റിലീവിംഗ് ലെറ്റർ കൊടുക്കാൻ നികേഷ് തയ്യാറായില്ല. സമയത്ത് ജോലിക്ക് ഹാജരാകാത്തതിനാൽ അവർക്ക് പറഞ്ഞുവെച്ച സ്ഥാപനങ്ങളിൽ ജോലി കിട്ടിയില്ല. നിസ്സഹായരായി ശമ്പളമില്ലാതെ റിപ്പോർട്ടറിൽ തന്നെ മനസ്സ് മടുത്ത് ജോലി ചെയ്യുന്നു അവർ. ഒരു യുവ മാധ്യമ പ്രവർത്തകൻ റിലീവിംഗ് ലെറ്ററിനായി സമീപിച്ചു.

മാധ്യമപ്രവർത്തകൻ: ……….സ്ഥാപനത്തിൽ ജോലി കിട്ടി.റിലീവിംഗ് ലെറ്റർ തരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നികേഷ്: ഇപ്പോൾ എന്തിനാണ് ഇവിടം വിടുന്നത്?

മാധ്യമപ്രവർത്തകൻ : ശമ്പളം കിട്ടിയിട്ട് നാല് മാസമായി.കുടുംബം ഉണ്ട്.കുട്ടികൾ പഠിക്കുകയാണ്.വലിയ ബുദ്ധിമുട്ടിലാണ്.

നികേഷ്: ഇവിടെ വരുന്നതിനും മുൻപ് കുടുംബം ഉണ്ടായിരുന്നല്ലോ.നിന്നെയൊക്കെ ഞാൻ ആളാക്കിയിട്ട്…ഒരു ലെറ്ററും തരാൻ പറ്റില്ല. പൊയ്‌ക്കോ.

എച്ച് എം ടി കോളനിയിലാണ് റിപ്പോർട്ടർ ടി വി ആസ്ഥാനം. അതിന് സമീപപ്രദേശങ്ങളിലാണ് ചാനലിലെ വനിതകൾ അടക്കമുള്ള ജീവനക്കാർ ഭൂരിപക്ഷവും വാടകയ്ക്ക് താമസിക്കുന്നത്. മഴ തകർത്തപ്പോൾ എല്ലായിടത്തും വെള്ളം. ജീവനക്കാർ ചാനലിന്റെ രണ്ടാം നിലയിൽ അഭയം തേടി, വീടുകൾ ഉപേക്ഷിച്ച്.പെൺകുട്ടികൾ അടക്കം അവിടെ താമസിച്ചു.ഭക്ഷണമില്ല, വെള്ളമില്ല. ചാനൽ മാനെജ്‌മെന്റ് തിരിഞ്ഞുനോക്കിയില്ല. ഭക്ഷണമോ വെള്ളമോ എത്തിക്കാനുള്ള സൗകര്യം ചെയ്തില്ല. നരക ജീവിതം. നികേഷ് ഒന്നുവിളിച്ച് ചോദിച്ചത് പോലുമില്ല. ഒടുവിൽ കുട്ടികൾ ഭക്ഷണം ഒപ്പിച്ചത് എങ്ങനെ എന്നറിയുമോ? വിവിധ വാട്ട്‌സ് ആപ് ഗ്രൂപ്പുകളിൽ വരുന്ന സന്ദേശങ്ങൾ നോക്കി.ഇന്നയിടത്ത് ഭക്ഷ്യവസ്തുക്കൾ അധികമുണ്ട്, ആവശ്യമുള്ളവർ ബന്ധപ്പെടണം എന്ന അറിയിപ്പുകൾ കണ്ട് ആ നമ്പരുകളിലേക്ക് വിളിച്ചു.അവർ
സഹായിച്ചു. അങ്ങനെ ആ ജേർണലിസ്റ്റുകൾ വിശപ്പടക്കി.അപ്പോഴും അവർ പ്രളയദുരിതത്തിൽപ്പെട്ട സഹജീവികളെക്കുറിച്ച് വാർത്ത നൽകിക്കൊണ്ടേയിരുന്നു.