അഭിമനുവിന്റെ രക്തസാക്ഷിത്വത്തിൽ ചവിട്ടി നിന്ന് കൗൺസിലറുടെ തീവ്രവാദി പ്രേമം; എസ്ഡിപിഐക്കൊപ്പം കൈ കോർത്ത് നഗരസഭ കൗൺസിലർ: ഫെയ്സ് ബുക്ക് പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു
പൊളിറ്റിക്കൽ ഡെസ്ക് കോട്ടയം: മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന്റെ രക്ത സാക്ഷിത്വത്തിന്റെ ചൂടാറും മുൻപ് തീവ്രവാദികളുമായി കൈ കോർത്ത് കോട്ടയം നഗരസഭയിലെ സി പി എം കൗൺസിലർ. അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന എസ്ഡിപിഐയുടെ വനിതാ സംഘടനയായ നാഷണൽ വിമൺസ് ഫ്രണ്ടിന്റെ പരിപാടിയിലാണ് കൗൺസിലർ ആദ്യാവസാനം പങ്കെടുത്തത്. കോട്ടയം നഗരസഭയിലെ 46 പുളിക്കമറ്റം – പാണംപടി വാർഡ് കൗൺസിലർ പി. വി ഷൈലയാണ് പാർട്ടി നിലപാടും അംഗങ്ങളുടെ എതിർപ്പും കണക്കിലെടുക്കാതെ തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പരിപാടിയിൽ […]